കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്ക് സുഹൃത്തിനെ കാണാന്‍ പെണ്‍കുട്ടി രാജ്യം വിട്ടു

  • By Anwar Sadath
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: സോഷ്യല്‍ മീഡിയയുടെ അമിതോപയോഗം പല യുവാക്കളെയും വഴിതെറ്റിക്കുന്ന വാര്‍ത്തകള്‍ അടുത്തിടെ മാധ്യമങ്ങളില്‍ പതിവാണ്. ഇത്തരത്തില്‍ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനെ കാണാന്‍ രാജ്യം തന്നെ വിട്ട ഒരു പെണ്‍കുട്ടിയുടെ വാര്‍ത്തയാണ് അമേരിക്കയില്‍ നിന്നും പുറത്തുവരുന്നത്.

കണക്ടിക്കട്ടിലുള്ള റബേക്ക ആര്‍തര്‍ എന്ന പേരുള്ള പതിനേഴുകാരി പെണ്‍കുട്ടിയെ ബുധനാഴ്ച മുതല്‍ കാണാതായതായി രക്ഷിതാക്കള്‍ പരാതി നല്‍കിയിരുന്നു. പരാതിയില്‍ അന്വേഷണം നടക്കവെയാണ് പെണ്‍കുട്ടി ഫേസ്ബുക്ക് കാമുകനെ കാണാനായി നോര്‍ത്ത് ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയിലേക്ക് പോയതായി അന്വേഷണോദ്യോഗസ്ഥര്‍ ഭയക്കുന്നത്.

facebook

പെണ്‍കുട്ടി അപകടത്തില്‍പ്പെട്ടിരിക്കാമെന്ന് രക്ഷിതാക്കളും ആശങ്കപ്പെടുന്നു. മാസങ്ങളായി മൊറോക്കന്‍ വംശജനായ സിമോ എല്‍ അ്ദാല എന്ന യുവാവുമായി റബേക്ക ഫേസ്ബുക്കിലൂടെ പ്രണയത്തിലാണ്. ഇരുവരും തങ്ങളുടെ ചിത്രങ്ങള്‍ പരസ്പരം മാറ്റിയാണ് പ്രൊഫൈല്‍ ചിത്രമായി കൊടുത്തിരിക്കുന്നതെന്ന് പോലീസ് കണ്ടെത്തി.

യുവാവിന്റെ ഐഡറ്റിറ്റി ശരിയാണോ എന്ന കാര്യത്തിലാണ് രക്ഷിതാക്കളും പോലീസും ആശങ്കപ്പെടുന്നത്. പെണ്‍കുട്ടികളെ പലതരത്തില്‍ വശീകരിച്ച് മുതലെടുപ്പ് നടത്തുന്ന സംഘം ഫേസബുക്കില്‍ സജീവമാണ്. കേവലം ഓണ്‍ലൈന്‍ പരിചയത്തിന്റെ പേരില്‍ പെണ്‍കുട്ടി ഇത്രയും ദൂരം യാത്ര ചെയ്തതില്‍ എഫിബിഐ ദുരൂഹത പ്രകടിപ്പിക്കുന്നുണ്ട്. റബേക്കയെ കണ്ടെത്തി തിരിച്ചെത്തിക്കുന്നതിനായി എല്ലാവഴികളിലൂടെയും അന്വേഷണം നടക്കുന്നുണ്ടെന്ന് എഫ്ബിഐ അറിയിച്ചു.

English summary
US teenage girl flying to Morocco to meet 'Facebook boyfriend'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X