• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ചൈനീസ് കമ്പനികൾക്കെതിരെ യുഎസ്: രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന്, ഹുവാവേയ്ക്കും ചുവപ്പുകാർഡ്

വാഷിംഗ്ടൺ: ഇന്ത്യ 59 ചൈനീസ് ആപ്പുകൾ നിരോധിച്ചതിന് പിന്നാലെ ചൈനയ്ക്കെതിരെ നടപടിയുമായി യുഎസ്. യുഎസ് ടെലികോം കമ്പനികൾക്കുള്ള ഉപകരണങ്ങൾ വിതരണം ചെയ്യുന്ന രണ്ട് ടെലികോം കമ്പനികൾക്കെതിരെയാണ് നടപടി. ഇന്ത്യയിൽ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കാണിച്ച് ഇന്ത്യ 59 ചൈനീസ് ആപ്പുകൾ നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയതിന് പിന്നാലെയാണ് യുഎസിന്റെ ഭാഗത്തുനിന്നുള്ള നടപടി.

കോഴിക്കോട് നാല് കണ്ടെയ്ൻമെന്റ് സോണുകൾ കൂടി: നിയന്ത്രണം ശക്തമാക്കി ജില്ലാ ഭരണകൂടം!!

ടിക് ടോക്, ഹലോ, ഷെയർ ഇറ്റ്, എക്സെൻഡർ, യുസി ബ്രൌസർ, ഷവോമിയുടെ രണ്ട് ആപ്പുകൾ എന്നിവ ഉൾപ്പെടെ ഉൾപ്പെടെ 59 ചൈനീസ് ആപ്പുകൾക്കാണ് ഇന്ത്യ നിരോധനം ഏർപ്പെടുത്തിയത്. കിഴക്കൻ ലഡാക്കിൽ ഇന്ത്യ- ചൈന സൈന്യങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിത്ത് രണ്ട് ആഴ്ചയ്ക്ക് ശേഷമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി.

ബാന്ധവം അവസാനിപ്പിക്കാൻ

ബാന്ധവം അവസാനിപ്പിക്കാൻ

ചൈനീസ് കമ്പനിയായ ഹുവാവേ ടെക്നോളജീസ് കോ, ഇസഡ്ടിഇ കോർപ്പ് എന്നിവ രാജ്യത്തിന്റെ ഭീഷണിയുയർത്തുന്നുവെന്ന് ചൂണ്ടിക്കാണിച്ച് ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ അമേരിക്കൻ കമ്പനികൾക്ക് വിലക്കേർപ്പെടുത്തി. 8.3 ബില്യൺ ഡോളറിന്റെ ഉപകരണങ്ങൾ ഈ കമ്പനികളിൽ നിന്ന് വാങ്ങുന്നതിനാണ് ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ വിലക്കേർപ്പെടുത്തിയിട്ടുള്ളത്. ടെലികോം രംഗത്തെ ഉപകരണങ്ങൾക്കായി യുഎസിലെ രണ്ട് ചൈനീസ് കമ്പനികളെ നീക്കി പകരം പ്രാദേശിക തലത്തിലുള്ള കമ്പനികളെ വിന്യസിക്കുന്നതിനായി നേരത്തെ നവംബറിൽ തന്നെ ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ തന്നെ ആവശ്യപ്പെട്ടിരുന്നു.

വിട്ടുവീഴ്ചക്കില്ലെന്ന്

വിട്ടുവീഴ്ചക്കില്ലെന്ന്

നെറ്റ് വർക്ക് സംബന്ധിച്ച പ്രശ്നങ്ങൾ വഴി നിർണായക ആശയവിനിമയ സംവിധാനങ്ങളിൽ വിട്ടുവീഴ്ച ചെയ്ത് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയ്ക്ക് ചൂഷണത്തിനായി നിന്നുകൊടുക്കാൻ ഞങ്ങൾ അനുവദിക്കില്ലെന്നാണ് എഫ്സിസി ചെയർമാൻ അജിത് പൈ പ്രസ്താവനയിൽ വ്യക്തമാക്കിയത്. രാജ്യ സുരക്ഷയ്ക്ക് ചൈനീസ് കമ്പനികൾ വിതരണം ചെയ്യുന്ന ഉപകരണങ്ങൾ ഭീഷണിയാണെന്നാണ് യുഎസ് ചൂണ്ടിക്കാണിക്കുന്നത്.

cmsvideo
  ഇന്ത്യന്‍ വെബ്‌സൈറ്റുകളും ചാനലുകളും ചൈന നിരോധിച്ചു | Oneindia Malayalam
  ഉപകരണങ്ങൾ മാറ്റി സ്ഥാപിക്കും

  ഉപകരണങ്ങൾ മാറ്റി സ്ഥാപിക്കും

  ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻറെ നടപടിയ്ക്ക് ശേഷം ഹുവാവേയിൽ നിന്നും ഇസഡ്ടിഇയിൽ നിന്നുമുള്ള പ്രതികരണങ്ങൾ ലഭ്യമല്ല. എന്നാൽ ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷന്റെ നീക്കത്തെ രൂക്ഷമായി വിമർശിച്ച് ഇരു കമ്പനികളും നേരത്തെ രംഗത്തെത്തിയിരുന്നു. യുഎസ് നെറ്റ് വർക്കുകളിൽ വിശ്വസനീയമല്ലാത്ത ഉപകരണങ്ങൾ നിലവിലുണ്ടെന്നാണ് എഫ്സിസി കമ്മീഷണർ ഗ്രോഫറി സ്റ്റാർക്സിന്റെ പ്രതികരണം. അതുകൊണ്ട് തന്നെ നിലവിലുള്ള ഉപകരങ്ങൾ മാറ്റി പുതിയ സ്ഥാപിക്കുന്നതിന് യുഎസ് കോൺഗ്രസ് ഇതിനായി ഫണ്ട് അനുവദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

   രാജ്യസുരക്ഷയ്ക്ക് ഭീഷണി

  രാജ്യസുരക്ഷയ്ക്ക് ഭീഷണി

  രാജ്യസുരക്ഷയ്ക്ക് ഭീഷണിയുണ്ടെന്ന് കാണിച്ച് 2019ലാണ് യുഎസ് ടെലികോം കമ്പനികൾ ചൈനീസ് കമ്പനികളിൽ നിന്നുള്ള ടെലികമ്യൂണിക്കേഷൻ ഉപകരണങ്ങൾ വിലക്കിക്കൊണ്ട് ട്രംപ് ഒപ്പുവെച്ച എക്സിക്യൂട്ടീവ് ഉത്തരവ് പുറത്തിറങ്ങുന്നത്. ട്രംപ ഭരണകൂടം കഴിഞ്ഞ വർഷം തന്നെ ഹുവാവേയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻസും ചൈനീസ് കമ്പനികൾക്കെതിരെ ശക്തമായ നിലപാടാണ് സ്വീകരിക്കുന്നത്. യുഎസിലെ സർക്കാർ നിയന്ത്രണത്തിലുള്ള മൂന്ന് ചൈനീസ് ടെലികോം കമ്പനികളുടെ പ്രവർത്തനങ്ങൾ നിർത്തലാക്കുകയാണെന്ന് കഴിഞ്ഞ ഏപ്രിലിൽ എഫ്സിസി വ്യക്തമാക്കുകയും ചെയ്തിരുന്നു.

   പടിയടച്ച് പുറത്താക്കി

  പടിയടച്ച് പുറത്താക്കി

  ചൈന ടെലികോം അമേരിക്കാസ്, ചൈന യൂണികോം അമേരിക്കാസ്, പസഫിക് നെറ്റ് വർക്ക് കോർപ്പ്, ഇവയുടെ മുഴുവനും ഉടമസ്ഥാവകാശമുള്ള എൽസിസിയോട് എന്തുകൊണ്ടാണ് ഇവയ്ക്ക് നിരോധനം ഏർപ്പെടുുത്താൻ വൈകുന്നതെന്നും ചോദിച്ചിരുന്നു. തുടർന്ന് യുഎസ് കമ്പനികളുമായി ചേർന്ന് പ്രവർത്തനം പുനരാരംഭിക്കാനും നിർദേശിച്ചിരുന്നു. ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ ഈ കമ്പനികൾക്ക് അനുമതി നൽകിയത് പത്ത് വർഷം മുമ്പാണ്. 2019 മെയ് മാസത്തിൽ യുഎസ് സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന മറ്റൊരു ചൈനീസ് കമ്പനിക്കുമെതിരെ രംഗത്തെത്തിയിരുന്നു. ചൈന മൊബൈൽ ലിമിറ്റഡ് എന്നായിരുന്നു ഈ കമ്പനിയുടെ പേര്.

  English summary
  US Telecommunications Regulator Declares Huawei and ZTE as National Security Threats
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more