മുസ്ലിം വൈര്യം മാത്രമല്ല; മുസ്ലിം പള്ളി കത്തിയതിന് പിന്നിലും ട്രംപിന്റെ കൈകള്‍!!
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായി അധികാരമേറ്റ് ഒരാഴ്ചയ്ക്കുള്ളില്‍ത്തന്നെ ഡൊണാള്‍ഡ് ട്രംപ് അമേരിക്കയെയും ലോകത്തെയും ഞെട്ടിച്ചുകഴിഞ്ഞിരിക്കുന്നു. മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍ നിന്നുള്ള കുടിയേറ്റത്തിന്വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള വിവാദ ഉത്തരവിന് പിന്നാലെ തെക്കന്‍ ടെക്‌സാസിലെ മുസ്ലിം പള്ളി തീവച്ചു നശിപ്പിച്ചതായി കണ്ടെത്തി. ഹൂസ്റ്റണില്‍ നിന്നും 125 കിലോമീറ്റര്‍ അകലെയുള്ള ദ ഇസ്ലാമിക് സെന്റര്‍ ഓഫ് വിക്ടോറിയയാണ് കത്തിനശിച്ചത്.
പ്രാദേശിക സമയം ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവമെന്ന് ഇസ്ലാമിക് പണ്ഡിതന്‍ ഷാഹിദ് ഹഷ്മി വ്യക്തമാക്കി. പള്ളി പൂര്‍ണ്ണമായി കത്തി നശിച്ചതായും നോക്കിനില്‍ക്കാന്‍ മാത്രമേ കഴിഞ്ഞുള്ളൂവെന്നും ഹഷ്മി വ്യക്തമാക്കി.












Click it and Unblock the Notifications