വെറുതെയിരുന്നപ്പോള്‍ ലോട്ടറിയെടുത്തു.. അടിച്ചത് ഒന്നും രണ്ടുമല്ല, 50 കോടിക്കടുത്ത്..!! ജീവിതം മാറിമറിഞ്ഞു
ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന ലോട്ടറികളിലെ ഗ്രാന്‍ഡ് പ്രൈസ് ആണ് യുവാവിന് ലഭിച്ചിരിക്കുന്നത്. സമ്മാന നേട്ടം ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല എന്നാണ് ഇദ്ദേഹം പറയുന്നത്

ലോട്ടറി വിജയം സംബന്ധിച്ചുള്ള വാര്‍ത്തകള്‍ കേള്‍ക്കാന്‍ പലര്‍ക്കും വലിയ താല്‍പര്യമാണ്. ഏറെ നാളായി ലോട്ടറി എടുത്തിട്ടും വിജയം നേടാനാകാത്തവരും ആദ്യമായി ലോട്ടറി എടുക്കുമ്പോള്‍ തന്നെ വിജയം വരിക്കുന്നവരും ഒക്കെ പലപ്പോഴായി വാര്‍ത്തകളില്‍ നിറയാറുണ്ട്.
ഭാഗ്യപരീക്ഷണത്തിലൂടെ വലിയ സമ്മാനം ലഭിക്കും എന്നതിനാല്‍ ഒരിക്കലെങ്കിലും ലോട്ടറിയില്‍ പരീക്ഷണം നടത്താത്തവര്‍ ഉണ്ടാകില്ല. ഇപ്പോഴിതാ ലോകത്തെ ലോട്ടറികളില്‍ തന്നെ ഏറ്റവും ഉയര്‍ന്ന സമ്മാനങ്ങളില്‍ ഒന്ന് നേടിയ യുവാവിന്റെ കഥയാണ് ശ്രദ്ധേയമാകുന്നത്.

സമ്മാനമായി ലഭിച്ചത് 47 കോടി രൂപ!!
അര്‍ക്കന്‍സാസ് സ്‌കോളര്‍ഷിപ്പ് ലോട്ടറിയിലൂടെ 5.75 മില്യണ്‍ ഡോളറാണ് ഈ പൈന്‍ ബ്ലഫ് യുവാവിന് സമ്മാനമായി ലഭിച്ചിരിക്കുന്നത്. അതായത് ഏകദേശം 476359037 കോടി ഇന്ത്യന്‍ രൂപയാണ് ഇദ്ദേഹത്തിന് സമ്മാനമായി ലഭിച്ചിരിക്കുന്നത്. എന്നാല്‍ കോടീശ്വരനായി മാറിയ യുവാവിന്റെ പേര് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഫെബ്രുവരി 24 വെള്ളിയാഴ്ച നടന്ന അര്‍ക്കന്‍സാസ് സ്‌കോളര്‍ഷിപ്പ് ലോട്ടറി നറുക്കെടുപ്പാണ് പൈന്‍ ബ്ലഫ് നിവാസി യുവാവിന്റെ ജീവിതം മാറ്റി മറിച്ചിരിക്കുന്നത്.

ഗ്രാന്‍ഡ് പ്രൈസ് നേടുന്നത് ആദ്യമായി
ലക്കി ഫോര്‍ ലൈഫ് ലോട്ടറി ആപ്പിലെ അഞ്ച് നമ്പറുകളും ലക്കി ബോളും യോജിപ്പിച്ച് ആണ് അദ്ദേഹം തന്റെ വിജയം സ്വായത്തമാക്കിയത്. അര്‍ക്കന്‍സാസ് സ്‌കോളര്‍ഷിപ്പ് ലോട്ടറിയുടെ ഗ്രാന്‍ഡ് പ്രൈസ് നേടിയ ഏക വ്യക്തിയാണ് ഈ യുവാവ് എന്നത് നേട്ടത്തിന്റെ മാറ്റുകൂട്ടുന്നു. സമ്മാനത്തുക ഇദ്ദേഹം ലോട്ടറി സെന്ററില്‍ നിന്ന് കൈപ്പറ്റി എന്ന് അധികൃതര്‍ വ്യക്തമാക്കി. സമ്മാനത്തുകയില്‍ രണ്ട് ഓപ്ഷന്‍ യുവാവിന് മുന്നില്‍ ഉണ്ടായിരുന്നു.

14 കോടി നികുതി
ആഴ്ചയില്‍ 7000 ഡോളര്‍ വീതം സമ്മാനത്തില്‍ നിന്ന് കൈപ്പറ്റുന്നതും ഒറ്റത്തവണയായി സമ്മാനത്തുക മുഴുവനും കൈപ്പറ്റുന്നതുമായിരുന്നു ഓപ്ഷന്‍. എന്നാല്‍ ഇദ്ദേഹം ഒറ്റത്തവണയായി സമ്മാനത്തുക മുഴുവനും കൈപ്പറ്റുന്ന ഓപ്ഷന്‍ ആണ് തെരഞ്ഞെടുത്തത്. അതിനാല്‍ നികുതി കിഴിച്ച് 4.08 മില്യണ്‍ ഡോളര്‍ ആണ് യുവാവിന് സമ്മാനമായി ലഭിച്ചത്. ഏകദേശം 338007804 കോടി ഇന്ത്യന്‍ രൂപയാണ് ഇദ്ദേഹത്തിന് ലഭിച്ചത്.

വിശ്വസിക്കാനാകുന്നില്ല
അതേസമയം വിജയത്തില്‍ ഇപ്പോളും അമ്പരപ്പ് മാറിയിട്ടില്ല എന്നും യഥാര്‍ത്ഥത്തില്‍ താന്‍ സ്വപ്നം കാണുകയാണോ എന്ന് പോലും സംശയിച്ചുവെന്നും വിജയി പറഞ്ഞു. വെറുതെ വീട്ടിലിരിക്കുകയായിരുന്നു. അപ്പോഴാണ് സമ്മാനം ലഭിക്കുന്നത്. എന്നാല്‍ വിശ്വസിക്കാനായില്ല. അതിനാല്‍ ഭാര്യയോടൊപ്പം ലോട്ടറി സ്‌റ്റോറില്‍ പോയി വീണ്ടും ഉറപ്പിക്കുകയായിരുന്നു. സമ്മാനത്തുക കൊണ്ട് വീട്ടിലെ അറ്റകുറ്റപ്പണികള്‍ നടത്തണം എന്ന് യുവാവ് പറഞ്ഞു.

ഈ ആഡംബര കാര്‍ വാങ്ങണം
ആഡംബര കാറായ ജിഎംസി ഡെനാലി വാങ്ങാനും പദ്ധതിയുണ്ട് എന്ന് ദമ്പതികള്‍ പറഞ്ഞു. അതേസമയം സമ്മാനര്‍ഹമായ ടിക്കറ്റ് ലിറ്റില്‍ റോക്കിലെ എ ടു ഇസഡ് എന്ന മിനി മാര്‍ട്ട് ആണ് വിറ്റത്. അതിനാല്‍ ഇവിടത്തെ റീട്ടെയ്‌ലര്‍ക്ക് സമ്മാനത്തുകയുടെ ഒരു ശതമാനം കമ്മീഷനായി ലഭിക്കും.












Click it and Unblock the Notifications