കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നവര്‍ക്ക് തിരിച്ചടിയുണ്ടാകും... ഇന്ത്യക്ക് ഭീഷണിയുമായി യുഎസ്!!

Google Oneindia Malayalam News

Recommended Video

cmsvideo
ഇന്ത്യക്ക് ഭീഷണിയുമായി യുഎസ്! | Oneindia Malayalam

വാഷിങ്ടണ്‍: ഇന്ത്യക്കെതിരായ സൗഹൃദത്തില്‍ വിള്ളലുമായി അമേരിക്ക. ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്ന വിഷയത്തിലാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇടഞ്ഞ് നില്‍ക്കുന്നത്. നേരത്തെ റഷ്യയുമായി പ്രതിരോധ സാങ്കേതിക ഇടപാടില്‍ അമേരിക്കയുടെ ഭീഷണി മറികടന്ന് ഇന്ത്യ ഒപ്പിട്ടിരുന്നു. ഇതാണ് കൂടുതല്‍ പ്രതിസന്ധിയിലേക്ക് നയിച്ചിരിക്കുന്നത്. ഇന്ത്യക്കെതിരെ കടുത്ത നടപടിയാണ് വരാന്‍ പോകുന്നതെന്നാണ് സൂചന.

ദീര്‍ഘകാലത്തിന് ശേഷം ഇന്ത്യക്ക് ഉപരോധം ഏര്‍പ്പെടുത്താനാണ് ട്രംപിന്റെ നീക്കം. അങ്ങനെയെങ്കില്‍ അത് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ കടുത്ത രീതിയില്‍ ബാധിക്കും. യുഎസ്സില്‍ നിന്നുള്ള ഇറക്കുമതി ഇന്ത്യയുടെ പ്രധാന വരുമാന മാര്‍ഗമാണ്. അതേപോലെയാണ് യുഎസ്സിലേക്കുള്ള കയറ്റുമതിയും. ഇത് രണ്ടും നിലയ്ക്കുന്നതിന് പുറമേ തൊഴില്‍ മേഖലയിലും സര്‍ക്കാരിന് ഈ നീക്കം തിരിച്ചടിയാകും.

എല്ലാവരെയും ശരിയാക്കും

എല്ലാവരെയും ശരിയാക്കും

ഇറാനെതിരെ അമേരിക്കയുടെ പൂര്‍ണ ഉപരോധം നവംബര്‍ നാലിന് വരികയാണ്. ഈ സാഹചര്യത്തിലാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങളെ ശരിയാക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. ഇത് ഇന്ത്യയെ ലക്ഷ്യമിട്ടാണെന്ന് സൂചനയുണ്ട്. ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരുമെന്ന് ഇന്ത്യ നേരത്തെ ട്രംപിനെ അറിയിച്ചിരുന്നു. ഇത് ട്രംപിനെ ചൊടിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ചൈനയും ഇന്ത്യയും

ചൈനയും ഇന്ത്യയും

ഇറാനില്‍ നിന്ന് ഏറ്റവുമധികം എണ്ണ വാങ്ങുന്ന രാജ്യങ്ങളാണ് ചൈനയും ഇന്ത്യയും. ഇതില്‍ ചൈനയ്ക്ക് യുഎസ്സ് ഉപരോധമേര്‍പ്പെടുത്തിയാലും ഒന്നും സംഭവിക്കില്ല. പക്ഷേ ഇന്ത്യ വികസിച്ച് വരുന്ന രാജ്യമാണ്. അമേരിക്കയില്‍ നിന്നുള്ള വരുമാനം നിലച്ചാല്‍ അത് വലിയ തിരിച്ചടിയാവും. ധാന്യ ഉല്‍പ്പന്നങ്ങളും ഇറക്കുമതിയും ആഢംബര വാഹനങ്ങളുടെ ഇറക്കുമതിയും ഇന്ത്യക്ക് തിരിച്ചടിയാവും. ഇന്ത്യന്‍ വാഹനങ്ങള്‍ കയറ്റുമതി ചെയ്യുന്നതിന് ഇത് തടസ്സമാണ്. ഇന്ത്യയിലെ നിരവധി കമ്പനികളുടെ വാഹനങ്ങള്‍ യുഎസ്സില്‍ നല്ല രീതിയില്‍ വിറ്റുപോകുന്നുണ്ട്.

 അമേരിക്കയുടെ വാശി നടക്കില്ല

അമേരിക്കയുടെ വാശി നടക്കില്ല

ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി എന്തുവന്നാലും അവസാനിപ്പിക്കില്ലെന്നാണ് ഇന്ത്യയുടെ തീരുമാനം. യുഎസ് ഉപരോധമേര്‍പ്പെടുത്തിയാല്‍ ബദല്‍ മാര്‍ഗങ്ങള്‍ അന്വേഷിക്കുമെന്നും പെട്രോളിയം വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. അതേസമയം ഷിപ്പിംഗ് ചാര്‍ജില്ലാതെ ഇന്ത്യന്‍ റിഫൈനറികളില്‍ ഇന്ധനം എത്തിക്കുന്ന ഇറാന്റെ സഹകരണം ഇന്ത്യ കാണാതെ പോകില്ലെന്നാണ് സര്‍ക്കാരിന്റെ തീരുമാനം. ഇന്ത്യ ഇന്ധന മേഖലയില്‍ വന്‍ പ്രതിസന്ധിയാണ് നേരിടുന്നത്. രൂപയുടെ മൂല്യത്തിലുമാണ് ഇന്ത്യ വ്യാപാരം നടത്തുന്നത്. അതാണ് ഇറാനെ കൈവിടാത്തതിന് കാരണം.

പ്രതിരോധ കരാര്‍

പ്രതിരോധ കരാര്‍

റഷ്യയുമായുള്ള പ്രതിരോധ കരാറാണ് യുഎസ്സിനെ ചൊടിപ്പിച്ചിരിക്കുന്നത്. ഇതിനുള്ള മറുപടി അടുത്ത ദിവസം തന്നെ ഇന്ത്യ അറിയുമെന്ന് നേരത്തെ ട്രംപ് ഭീഷണി മുഴക്കിയിട്ടുണ്ട്. പ്രതിരോധ മേഖലയില്‍ റഷ്യയെ ഒറ്റപ്പെടുത്തണമെന്നാണ് അമേരിക്കയുടെ ആവശ്യം. ഇതൊന്നും വകവെക്കാതെയാണ് റഷ്യയുടെ അത്യാധുനിക പ്രതിരോധ സംവിധാനം ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്. അതും മിസൈല്‍ പ്രതിരോധ സംവിധാനം. തുടര്‍ച്ചയായി യുഎസ്സിനെ ഇന്ത്യ ധിക്കരിക്കുകയാണെന്നാണ് ട്രംപിന്റെ പരാതി.

 കൂടുതല്‍ കരാറുകള്‍

കൂടുതല്‍ കരാറുകള്‍

യുഎസ്സിനെ തുറന്നെതിര്‍ക്കാനാണ് ഇന്ത്യയുടെ തീരുമാനം. ഇതിന് റഷ്യയുടെ പിന്തുണയുമുണ്ട്. റഷ്യയുടെ ഇടപെടലോടെ ചൈനയും ഇന്ത്യയെ പിന്തുണയ്ക്കുമെന്ന് സൂചനയുണ്ട്. റഷ്യയുമായി കൂടുതല്‍ പ്രതിരോധ കരാറുകളില്‍ ഒപ്പിടാനാണ് തീരുമാനം. ഫ്രിഗറ്റുകളും കലാഷ്‌നിക്കോവ് തോക്കുകളുടെയും കരാറിലാണ് ഇന്ത്യ ഒപ്പുവെക്കുന്നത്. അമേരിക്കയെ പ്രകോപിപ്പിക്കാന്‍ തന്നെയാണ് ഇന്ത്യ ഒരുങ്ങുന്നതെന്ന് ഇതില്‍ നിന്ന് വ്യക്തമാവുകയാണ്.

ഇന്ത്യയും റഷ്യയും പ്രതിരോധ ഇടപാടില്‍ ഒപ്പുവെച്ചു, യുഎസ്സിന്റെ ഭീഷണിയെ തള്ളി!!ഇന്ത്യയും റഷ്യയും പ്രതിരോധ ഇടപാടില്‍ ഒപ്പുവെച്ചു, യുഎസ്സിന്റെ ഭീഷണിയെ തള്ളി!!

കുമ്മനം രാജശേഖരന്‍ കേരളത്തിലേക്ക് തിരികെയെത്തുന്നു... ശബരിമല സമരം ശക്തമാക്കാന്‍ നീക്കം!!കുമ്മനം രാജശേഖരന്‍ കേരളത്തിലേക്ക് തിരികെയെത്തുന്നു... ശബരിമല സമരം ശക്തമാക്കാന്‍ നീക്കം!!

English summary
us threatens india
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X