Get Updates
Get notified of breaking news, exclusive insights, and must-see stories!

മിസൈല്‍ വാങ്ങാന്‍ ഇസ്രായേലിന് കൂടുതല്‍ പണം നല്‍കി യുഎസ്

ടെല്‍ അവീവ്: ഇസ്രായേല്‍ പാലസ്തീന്‍ പോരാട്ടം രൂക്ഷമാകുന്നതിനിടെ പ്രതിരോധ മേഖലയില്‍ ഇസ്രായേലിന് കൂടുതല്‍ സാമ്പത്തിക സഹായം നല്‍കാന്‍ അമേരിയ്ക്ക.യുഎസ് സെനറ്റിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. ഹ്രസ്വദൂര മിസൈലുകള്‍ വാങ്ങുന്നതിനായുള്ള സാന്പത്തിക സഹായം ഇരട്ടിയാക്കാനാണ് സെനറ്റ് തീരുമാനമെന്ന് പ്രസ് ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

621 മില്യണ്‍ ഡോളളരിന്റെ സാമ്പത്തിക സഹായം നല്‍കാനാണ് താരുമാനം. ഇഥില്‍ 351 മില്യണ്‍ ഡോളറും അയണ്‍ ഡോം വാങ്ങുന്നതിന് വേണ്ടി ചെലവഴിയ്ക്കാനാണ്. ഗാസയില്‍ നിന്ന് ഇസ്രായേലിലേയ്ക്ക് അയക്കുന്ന മിസൈലുകള്‍ ഭൂമിയിലേയ്ക്ക് പതിയ്ക്കുന്നതിന് മുന്‍പ് നശിപ്പിയ്ക്കുന്നത് അയണ്‍ ഡോമുകളാണ്.

ഇസ്രായേല്‍ പ്രതിരോധ രംഗത്ത് ഏറ്റവും അധികം ഉപയോഗിയ്ക്കുന്ന മിസൈലുകളാണ് അയണ്‍ ഡോം. നാല് മുതല്‍ 70 കിലോമീറ്റര്‍ ദൂരം വരെ എത്താന്‍ ഇവയ്ക്ക് സാധിയ്ക്കും

സഹായം

സഹായം

ഗാസയില്‍ വ്യോമാക്രമണം നടത്തുന്ന ഇസ്രായേലിന് അമേരിയ്ക്ക സാമ്പത്തിക സഹായം നല്‍കാന്‍ തീരുമാനിച്ചു

അയണ്‍ ഡോം മിസൈല്‍

അയണ്‍ ഡോം മിസൈല്‍

ഹ്രസ്വദൂര മിസൈലുകളായ അയണ്‍ ഡോം വാങ്ങുന്നതിനുള്ള സാമ്പത്തിക സഹായം മുന്‍വര്‍ഷത്തേതില്‍ നിന്നും ഇരട്ടിയാക്കാന്‍ യുഎസ് സെനറ്റ് തീരുമാനിച്ചു

സഹായം ഇരട്ടി

സഹായം ഇരട്ടി

176 മില്യണ്‍ ഡോളര്‍ സഹായം നല്‍കിയാല്‍ മതിയെന്നായിരുന്നു ഒബാമ ഭരണകൂടം തീരുമാനിച്ചിരുന്നത്. എന്നാല്‍ സെനറ്റ് പാനല്‍ തുക ഇരട്ടിയാക്കുകയായിരുന്നു

ഗാസയില്‍

ഗാസയില്‍

ഇസ്രായേല്‍ ആക്രമണത്തില്‍ ഗാസയില്‍ മരിച്ചവരുടെ എണ്ണം 200 കഴിഞ്ഞു. മരിച്ചവരില്‍ അധികവും സ്ത്രീകളും കുട്ടികളുമാണ്.

കരാര്‍

കരാര്‍

2007 ഇസ്രായേലും അമേരിയ്ക്കയും ഒപ്പുവച്ച കരാറിന്‍ പ്രകാരം 2017 വരെ അമേരിയ്ക്ക ഇസ്രായേലിന് സൈനിക സഹായം നല്‍കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+