കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുവൈത്തിലും ഇറാഖിലും പുതിയ യു.എസ് താവളങ്ങള്‍ വരുന്നതായി റിപ്പോര്‍ട്ട്

  • By Desk
Google Oneindia Malayalam News

കുവൈത്ത്: കുവൈത്തിലും ഇറാഖിലെ സിറിയന്‍ അതിര്‍ത്തി പ്രദേശമായ അല്‍ ഖൈമിലും അമേരിക്കന്‍ സൈനിക താവളങ്ങള്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പശ്ചിമേഷ്യയിലെ വിവിധ രാജ്യങ്ങളില്‍ കഴിയുന്ന യു.എസ് സൈനികര്‍ക്കും സഖ്യസേനകള്‍ക്കും ആവശ്യമായ പിന്തുണ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ രണ്ട് താവളങ്ങള്‍ മേഖലയില്‍ ഒരുക്കുന്നത്. യു.എസ് സേനാവൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്.

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം 33,000 ചതുരശ്ര മീറ്റര്‍ ചുറ്റളവിലാണ് യു എസ് കാര്‍ഗോ സിറ്റിയുടെ പണി പുരോഗമിക്കുന്നത്. ദ്രുതഗതിയിലാണ് നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നത്. 32 മില്യന്‍ ഡോളര്‍ ചെലവ് കണക്കാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം അടുത്ത നവംബറിന് മുമ്പ് ഉണ്ടാകുമെന്നാണ് സൂചന. 2023ല്‍ കുവൈത്തില്‍ നിലവില്‍ വരുമെന്ന് കരുതുന്ന വെസ്റ്റ് അല്‍ മുബാറക് എയര്‍ബേസ് യാഥാര്‍ഥ്യമാവുന്നതു വരെ ഉപയോഗിക്കുന്നതിന് വേണ്ടിയാണ് കാര്‍ഗോ സിറ്റി ഒരുക്കുന്നതെന്ന് കുവൈത്തിലെ യു.എസ് കമാന്റ് വക്താവ് കാപ്റ്റന്‍ സീന്‍ മര്‍ഫി പറഞ്ഞു.

news

ഇറാഖിലെ അന്‍ബാര്‍ പ്രവിശ്യയിലെ അല്‍ഖൈം പട്ടണത്തിലാണ് മേഖലയിലെ മറ്റൊരു യു.എസ് താവളം വരുന്നത്. ഇവിടെ തന്നെയുള്ള ഐന്‍ അല്‍ അസ്സാദ്, ഹബ്ബാനിയ്യ യു.എസ് സൈനിക താവളങ്ങളുടെ എക്സ്റ്റന്‍ഷന്‍ എന്ന നിലയിലാണ് അല്‍ ഖൈമില്‍ പുതിയത് നിര്‍മിക്കുന്നത്. ഇതിനു പുറമെ, ഇറാഖിലെ കുര്‍ദ് മേഖലയായ ഇര്‍ബിനില്‍ വിശാലമായ അമേരിക്കന്‍ കോണ്‍സുലേറ്റിന്റെ പ്രവര്‍ത്തനവും പുരോഗമിച്ചുവരികയാണ്. രണ്ട് ലക്ഷം ചതുരശ്ര മീറ്റര്‍ പ്രദേശത്ത് 600 മില്യന്‍ ഡോളര്‍ ചെലവില്‍ നിര്‍മിക്കുന്ന കെട്ടിടത്തിന്റെ തറക്കല്ലിടല്‍ കര്‍മം കഴിഞ്ഞയാഴ്ച നടന്നിരുന്നു. ഇറാഖിലെ യു.എസ് അംബാസഡര്‍ ഡഗ്ലസ് സിലിമാന്‍, കുര്‍ദിസ്താന്‍ പ്രാദേശിക ഭരണകൂടത്തിലെ പ്രധാനമന്ത്രി നെചിര്‍വാന്‍ ബര്‍സാനി തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരമായിരുന്നു.
English summary
New reports says the United States will open new bases in Iraq and Kuwait in defiance of widespread calls to end its military presence in the region
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X