Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദിക്ക് വന്‍ തിരിച്ചടി; അമേരിക്ക വാതില്‍ കൊട്ടിയടച്ചു, പ്രതിഷേധം ശക്തം!! കൊലയില്‍ കുരുങ്ങി ബന്ധം

റിയാദ്/വാഷിങ്ടണ്‍: മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകം സൗദിക്ക് കൂടുതല്‍ തിരിച്ചടി സൃഷ്ടിക്കുന്നു. ആഗോളതലത്തില്‍ സൗദിക്കെതിരെ പ്രതിഷേധം ശക്തിപ്പെട്ടു. അമേരിക്കയും സൗദിക്കെതിരെ നടപടി സ്വീകരിക്കുകയാണ്. സൗദിയിലെ പ്രമുഖര്‍ക്ക് അനുവദിച്ചിരുന്ന വിസ റദ്ദാക്കാന്‍ അമേരിക്ക തീരുമാനിച്ചു.

സൗദി ഉദ്യോഗസ്ഥര്‍ക്ക് മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തില്‍ മുഖ്യപങ്കുണ്ടെന്ന് തുര്‍ക്കി പ്രസിഡന്റ് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് പ്രതിഷേധം ശക്തമായത്. ഖഷോഗിയുടെ മൃതദേഹത്തിന്റെ ഭാഗങ്ങള്‍ സൗദി കോണ്‍സുലേറ്റിലെ വളപ്പില്‍ നിന്ന് കിട്ടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകത്തെ പ്രബല ശക്തികളായ അമേരിക്കയും സൗദിയും അകലുന്നത് ആഗോളത്തലത്തില്‍ വന്‍ മാറ്റങ്ങള്‍ക്ക് കാരണമാകും. വിശദാംശങ്ങള്‍ ഇങ്ങനെ....

സൗഹൃദ രാജ്യങ്ങള്‍ ഉടക്കുന്നു

സൗഹൃദ രാജ്യങ്ങള്‍ ഉടക്കുന്നു

സൗഹൃദ രാജ്യങ്ങളായിരുന്നു അമേരിക്കയും സൗദിയും. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ഡൊണാള്‍ഡ് ട്രംപ് ആദ്യ വിദേശ യാത്ര പോയത് സൗദിയിലേക്കായിരുന്നു. കോടികളുടെ ആയുധ-സാമ്പത്തിക സഹകരണ കരാറാണ് ഇരുരാജ്യങ്ങളും തമ്മിലുള്ളത്. ഇപ്പോള്‍ ബന്ധം വഷളായിരിക്കുകയാണ്.

ഒടുവില്‍ സമ്മതിച്ചു

ഒടുവില്‍ സമ്മതിച്ചു

സൗദി മാധ്യമപ്രവര്‍ത്തകര്‍ ജമാല്‍ ഖഷോഗിയുടെ ദുരൂഹ മരണമാണ് നിലവിലെ വിവാദങ്ങള്‍ക്ക് കാരണം. സൗദി ഭരണകൂടത്തിന്റെ നിശിത വിമര്‍ശകനാണ് ഖഷോഗി. അദ്ദേഹം തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ വച്ച് കാണാതായി. ആദ്യം കൈമലര്‍ത്തിയ സൗദി ഒടുവില്‍ ഖഷോഗി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

 പ്രസിഡന്റ് പരസ്യമാക്കി

പ്രസിഡന്റ് പരസ്യമാക്കി

ചൊവ്വാഴ്ച തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ കൊലപാതകം സംബന്ധിച്ച് കൂടുതല്‍ വിശദീകരണം നല്‍കി. ഖഷോഗിയുടെ കൊലപാതകത്തിന് പിന്നില്‍ സൗദിയില്‍ നിന്നുള്ള സംഘമാണെന്ന് അദ്ദേഹം പറഞ്ഞു. തുര്‍ക്കി ഉദ്യോഗസ്ഥരുടെ അന്വേഷണത്തില്‍ തെളിഞ്ഞ കാര്യങ്ങളാണ് പ്രസിഡന്റ് പരസ്യപ്പെടുത്തിയത്. പ്രതികളെ തുര്‍ക്കിയില്‍ വിചാരണ ചെയ്യുമെന്നും ഉര്‍ദുഗാന്‍ പ്രഖ്യാപിച്ചു.

 വിസ റദ്ദാക്കാന്‍ തീരുമാനം

വിസ റദ്ദാക്കാന്‍ തീരുമാനം

തൊട്ടുപിന്നാലെയാണ് അമേരിക്ക ശക്തമായ നടപടിയുമായി രംഗത്തെത്തിയിരിക്കുന്നത്. സൗദിയിലെ പ്രമുഖരായ ഉദ്യോഗസ്ഥരുടെ വിസ അമേരിക്ക റദ്ദാക്കാന്‍ തീരുമാനിച്ചു. ഇവര്‍ക്ക് ഇനി അമേരിക്കയിലേക്ക് പ്രവേശനം നല്‍കില്ല. ഖഷോഗിയുടെ മരണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ഉദ്യോഗസ്ഥരുടെ വിസയാണ് അമേരിക്ക റദ്ദാക്കിയിരിക്കുന്നത്.

 ശക്തമായ നടപടി ഇനിയും

ശക്തമായ നടപടി ഇനിയും

ശക്തമായ നടപടികള്‍ വരും ദിവസങ്ങളില്‍ സൗദിക്കെതിരെ സ്വീകരിക്കുമെന്ന അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ അറിയിച്ചു. വിദേശകാര്യ വകുപ്പ് കാര്യങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. സൗദിയില്‍ നിന്നും തുര്‍ക്കിയില്‍ നിന്നും കൂടുതല്‍ വിശദാംശങ്ങള്‍ അമേരിക്ക തേടിയിട്ടുണ്ട്.

 കുടുംബത്തെ ആശ്വസിപ്പിച്ച് സൗദി

കുടുംബത്തെ ആശ്വസിപ്പിച്ച് സൗദി

അതേസമയം, ഖഷോഗിയുടെ കുടുംബാംഗങ്ങള്‍ സൗദി രാജാവുമായും കിരീടവകാശിയുമായും ചര്‍ച്ച നടത്തി. സൗദി രാജകുടുംബമായി ബന്ധമുള്ളവര്‍ തന്നെയാണ് ഖഷോഗിയുടെ കുടുംബം. വാഷിങ്ടണ്‍ പോസ്റ്റില്‍ പതിവായി ലേഖനമെഴുതാറുള്ള മാധ്യമപ്രവര്‍ത്തകനാണ് അദ്ദേഹം. സൗദിയുടെ നയങ്ങളെ രൂക്ഷമായി വിമര്‍ശിക്കാറുണ്ട്.

 വെട്ടിലായ ഉദ്യോഗസ്ഥര്‍

വെട്ടിലായ ഉദ്യോഗസ്ഥര്‍

സൗദി രഹസ്യാന്വേഷണ വിഭാഗത്തിലെ പ്രധാന ഉദ്യോഗസ്ഥര്‍, റോയല്‍ കോടതി, വിദേശകാര്യ മന്ത്രാലയം, മറ്റു മന്ത്രാലയങ്ങള്‍ എന്നിവിടങ്ങളിലെ പ്രധാന ഉദ്യോഗസ്ഥര്‍ക്ക് കൊലപാതകത്തില്‍ പങ്കെടുണ്ടെന്നാണ് പോംപിയോ പറയുന്നത്. ഇവരുടെ വിസയാണ് അമേരിക്ക റദ്ദാക്കുന്നത്. നയതന്ത്ര ചര്‍ച്ചകള്‍ക്ക് പോലും ഈ ഉദ്യോഗസ്ഥര്‍ക്ക് ഇനി അമേരിക്കയിലേക്ക് വരാന്‍ സാധിക്കില്ല.

ആസ്തികള്‍ മരവിപ്പിക്കും

ആസ്തികള്‍ മരവിപ്പിക്കും

ഖഷോഗിയുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് തെളിയുന്ന സൗദി ഉദ്യോഗസ്ഥരുടെ ആസ്തികള്‍ മരവിപ്പിക്കാന്‍ അമേരിക്ക നീക്കം നടത്തുന്നുണ്ട്. ട്രഷറി വകുപ്പുമായി ബന്ധപ്പെട്ട് നടപടികള്‍ തുടങ്ങിയെന്ന് പോംപിയോ അറിയിച്ചു. ഇസ്താംബൂളിലെ കോണ്‍സുലേറ്റില്‍ വച്ച് ചോദ്യം ചെയ്യുന്നതിനിടെയുണ്ടായ കലഹത്തിലാണ് കഷോഗി മരിച്ചതെന്ന് സൗദി പറയുന്നു. എന്നാല്‍ ആസൂത്രിതമായി വധിക്കുകയാണെന്നാണ് തുര്‍ക്കിയുടെ കണ്ടെത്തല്‍.

11000 കോടി ഡോളര്‍

11000 കോടി ഡോളര്‍

അമേരിക്കന്‍ പ്രസിഡന്റ് സൗദിക്കെതിരെ നടപടി പ്രഖ്യാപിക്കാന്‍ തയ്യാറാകുമോ എന്ന ചോദ്യം ബാക്കിയാണ്. ആദ്യം ശക്തമായ നടപടിയെടുക്കുമെന്ന് പറഞ്ഞ ട്രംപ് പിന്നീട് നിലപാട് അല്‍പ്പം മയപ്പെടുത്തിയിരുന്നു. സൗദിയുമായി അമേരിക്കക്ക് 11000 കോടി ഡോളറിന്റെ ആയുധ ഇടപാടാണുള്ളത്. ഇത് തുടരുമെന്നാണ് കഴിഞ്ഞദിവസം ട്രംപ് ആവര്‍ത്തിച്ചത്.

 18 പേര്‍ അറസ്റ്റില്‍

18 പേര്‍ അറസ്റ്റില്‍

കോണ്‍സുലേറ്റില്‍ വച്ചുണ്ടായ അടിപിടിക്കിടെയാണ് ജമാല്‍ ഖഷോഗി കൊല്ലപ്പെട്ടതെന്ന് സൗദി വാര്‍ത്താ ഏജന്‍സി സ്ഥിരീകരിച്ചു. ഖഷോഗി തന്റെ വ്യക്തിപരമായ രേഖകള്‍ ശരിയാക്കുന്നതിനാണ് കോണ്‍സുലേറ്റില്‍ പോയത്. എന്നാല്‍ അവിടെ വച്ച് ഉദ്യോഗസ്ഥരുമായി കലഹമുണ്ടാകുകയായിരുന്നു. 18 സൗദി പൗരന്‍മാര്‍ കേസില്‍ അറസ്റ്റിലായിട്ടുണ്ട്. റോയല്‍ കോടതി ഉപദേഷ്ടാവ് സൗദി അല്‍ ഖഹ്താനി, ഡെപ്യൂട്ടി ഇന്റലിജന്‍സ് മേധാവി അഹ്മദ് അല്‍ അസീരി എന്നിവരെ പുറത്താക്കി.

 സംഭവം ഇങ്ങനെ

സംഭവം ഇങ്ങനെ

ഒക്ടോബര്‍ രണ്ടിനാണ് ഇസ്താംബൂളിലെ കോണ്‍സുലേറ്റിലെത്തിയ ഖഷോഗിയെ കാണതായത്. ഖഷോഗിയെ കാണാനില്ലെന്ന വിവരം മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. തുടര്‍ന്നാണ് തുര്‍ക്കി ഉദ്യോഗസ്ഥര്‍ അന്വേഷണം തുടങ്ങിയത്. കോണ്‍സുലേറ്റില്‍ വച്ച് ഖഷോഗി കൊല്ലപ്പെട്ടെന്നാണ് തുര്‍ക്കി ഉദ്യോഗസ്ഥരുടെ അന്വേഷണത്തില്‍ തെളിഞ്ഞത്.

തിരിച്ചുവന്നില്ല

തിരിച്ചുവന്നില്ല

തുര്‍ക്കിക്കാരി ഹാറ്റിജ് ജെന്‍ഗിസുമായി പ്രണയത്തിലാണ് ജമാല്‍. ആദ്യഭാര്യയെ അദ്ദേഹം വിവാഹമോചനം നടത്തി. ഇതുമായി ബന്ധപ്പെട്ട സാക്ഷ്യപത്രം ലഭിക്കാനാണ് കോണ്‍സുലേറ്റില്‍ പോയത്. ഹാറ്റിജ് ജെന്‍ഗിസിനോടൊപ്പമാണ് ജമാല്‍ കോണ്‍സുലേറ്റില്‍ പോയത്. ഹാറ്റിജിനെ പുറത്തുനിര്‍ത്തി ജമാല്‍ കോണ്‍സുലേറ്റിന് അകത്തേക്ക് കയറിപ്പോയി. പിന്നീട് തിരിച്ചുവന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+