കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചില കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് ഇന്ത്യ ഏര്‍പ്പെടുത്തിയ താരിഫ് പിന്‍വലിക്കാന്‍ സാധ്യത തേടി യുഎസ്

  • By S Swetha
Google Oneindia Malayalam News

ദില്ലി: യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തിയ ഇന്ത്യന്‍ തീരുമാനം പിന്‍വലിക്കാന്‍ ഇരുരാജ്യങ്ങളും ഇന്ന് നടത്തുന്ന കൂടിക്കാഴ്ചയില്‍ സാധ്യത തേടിയേക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍. ബദാം പോലുള്ള ചില കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന ഇന്ത്യന്‍ താരിഫ് റദ്ദാക്കാന്‍ യുനൈറ്റഡ് സ്റ്റേറ്റ് ശ്രമിക്കുമെന്നന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. തെക്ക്-മധ്യേഷ്യയെ പ്രതിനിധീകരിക്കുന്ന യു.എസ് ട്രേഡ് അസിസ്റ്റന്റ് ക്രിസ്റ്റഫര്‍ വില്‍സണ്‍ നയിക്കുന്ന ഒരു പ്രതിനിധി സംഘം ഇന്ത്യന്‍ ഉദ്യോഗസ്ഥരെ സന്ദര്‍ശിച്ച് താരിഫുകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ശ്രമിക്കും.

സൊനാക്ഷി സിൻഹക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്; യുപി പോലീസ് മുംബൈയിലെ വസതിയിലെത്തിസൊനാക്ഷി സിൻഹക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്; യുപി പോലീസ് മുംബൈയിലെ വസതിയിലെത്തി

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയുടെ വിപണി തുറക്കാന്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരിക്കുകയാണ്, ഈ ആഴ്ച ട്വിറ്ററില്‍ ഉയര്‍ന്ന താരിഫ് സ്വീകാര്യമല്ലെന്ന് അദ്ദേഹം തുറന്നു പറഞ്ഞിരുന്നു. ജപ്പാനില്‍ നടന്ന ജി-20 ഉച്ചകോടിയിലും ട്രംപ് ഇന്ത്യന്‍ തീരുമാനത്തിനെതിരെ ആഞ്ഞടിച്ചു. ഇത്തരം താരിഫുകളില്‍ ചിലത് അമേരിക്ക തിരിച്ചുപിടിക്കാന്‍ ശ്രമിക്കുമെന്നും ഇന്ത്യന്‍ കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്കായുള്ള യുഎസ് വിപണിയിലേക്ക് ഇന്ത്യ മികച്ച പ്രവേശനം തേടുമെന്നും ചര്‍ച്ചകള്‍ക്കുള്ള അജണ്ടയെക്കുറിച്ച് അറിയുന്ന ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

donald-trump1-1

വാള്‍മാര്‍ട്ടിന്റെ ഫ്‌ലിപ്കാര്‍ട്ട്, ആമസോണ്‍ തുടങ്ങിയ വിദേശ ഇ-കൊമേഴ്സ് സ്ഥാപനങ്ങള്‍ക്ക് വിദേശ നിക്ഷേപ നിയമങ്ങളില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ ഇന്ത്യ ഉടന്‍ പ്രതിജ്ഞാബദ്ധമല്ലെന്ന് അധികൃതര്‍ അറിയിച്ചു. അമേരിക്കന്‍ കമ്പനികള്‍ ഇന്ത്യയ്ക്കായി തങ്ങളുടെ ബിസിനസ് തന്ത്രങ്ങള്‍ പുനര്‍നിര്‍മ്മിക്കാന്‍ നിയമങ്ങള്‍ ഇരുവരെയും നിര്‍ബന്ധിതരാക്കി. ഇ-കൊമേഴ്സിനായുള്ള ഇന്ത്യയുടെ പുതിയ നിക്ഷേപ നിയമങ്ങള്‍ പിന്തിരിപ്പനാണെന്നും വ്യാപാര ബന്ധങ്ങളെ വ്രണപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും വാള്‍മാര്‍ട്ട് ജനുവരിയില്‍ യുഎസ് സര്‍ക്കാരിനോട് സ്വകാര്യമായി പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

English summary
US on cancellation of Indian tariffs on some agricultural products
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X