Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാജ്യത്തെ വിദ്യാര്‍ത്ഥികളുടെ വിസ റദ്ദാക്കാന്‍ അമേരിക്കന്‍ ഭരണകൂടം; പാര്‍ട്ടി ബന്ധവും പരിശോധിക്കും

വാഷിങ്ടണ്‍: അമേരിക്കയില്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ത്ഥികളോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം തുടര്‍ന്ന് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം. ക്യാമ്പസിലെ പാലസ്തീന്‍ അനുകൂല പ്രക്ഷോഭങ്ങളുടെ പേരില്‍ നിരവധി വിദ്യാര്‍ത്ഥികളാണ് ഇപ്പോള്‍ തന്നെ നാടുകടത്തില്‍ ഭീഷണി നേരിടുന്നത്. വിദ്യാര്‍ത്ഥികള്‍ക്കുള്ള വിസ നിയമങ്ങളും ഭരണകൂടം കഴിഞ്ഞ ദിവസങ്ങളില്‍ കര്‍ശനമാക്കിയിരുന്നു.

ഇപ്പോഴിതാ ചൈനീസ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെയാണ് യുഎസ് ഭരണകൂടം തിരിഞ്ഞിരിക്കുന്നത്. ചൈനീസ് വിദ്യാര്‍ത്ഥികളുടെ വിസ അടിയന്തരമായി റദ്ദാക്കുമെന്നാണ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

trump

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ഏതെങ്കിലും വിധത്തില്‍ ബന്ധമുള്ള വിദ്യാര്‍ത്ഥികളെയാണ് ഭരണകൂടം നോട്ടമിട്ടിരിക്കുന്നത്. ഇവരുടെ വിസകള്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് റദ്ദാക്കുമെന്ന് മാര്‍ക്കോ റൂബിയോ സമൂഹ മാധ്യമമായ എക്‌സില്‍ അറിയിച്ചു. അതേസമയം ഇത്തരത്തില്‍ എത്ര വിദ്യാര്‍ത്ഥികളെ കണ്ടെത്തിയിട്ടുണ്ടെന്നോ എത്ര പേരുടെ വിസ റദ്ദാക്കുമെന്നോ ഭരണകൂടം വ്യക്തമാക്കിയിട്ടില്ല.

അന്താരാഷ്ട്ര വിദ്യാര്‍ഥികളെ അനിശ്ചിതത്വത്തിലാക്കുന്ന നിരവധി നടപടികളാണ് ഓരോ ദിവസവും ട്രംപ് സ്വീകരിച്ചു വരുന്നത്. വിസ നിയമങ്ങള്‍ കര്‍ശനമാക്കിയതിനു പിന്നാലെ വിദേശ വിദ്യാര്‍ത്ഥികളുടെ സോഷ്യല്‍ മീഡിയ ഉപയോഗവും ഇപ്പോള്‍ സര്‍ക്കാരിന്റെ നിരീക്ഷണത്തിലാണ്. സമൂഹ മാധ്യമങ്ങളില്‍ രാജതാത്പര്യത്തിനെതിരായ ഇടപെടല്‍ കണ്ടാല്‍ ഉടനടി വിസ റദ്ദാക്കി നാടുകടത്തും എന്നാണ് ഭീഷണി. ഇത്തരത്തില്‍ ഹാര്‍വാര്‍ഡ്, കേംബ്രിഡ്ജ് സര്‍വകലാശാലകളിലെ നിരവധി വിദ്യാര്‍ഥികള്‍ സര്‍ക്കാരിന്റെ നിരീക്ഷണത്തിലാണ്.

എന്നാല്‍ വിദ്യാര്‍ത്ഥികളെ നാടുകടത്താനുള്ള നീക്കങ്ങള്‍ ഫെഡറല്‍ കോടതികളുടെ പരിഗണനയിലാണ്. ഇത്തരത്തില്‍ വിദേശ വിദ്യാര്‍ത്ഥികളുടെ മേല്‍ കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത് അമേരിക്കന്‍ സര്‍വകലാശാലകളുടെ ഖജനാവിന് വലിയ പ്രഹരമേല്‍പ്പിക്കും. ഈ അധ്യയന വര്‍ഷത്തില്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ മാത്രം ചേര്‍ന്നത് ഏകദേശം 6,800 വിദേശ വിദ്യാര്‍ത്ഥികളാണ്.

ഇന്ത്യ കഴിഞ്ഞാല്‍ ചൈനയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ പഠിക്കുന്നത്. 2023-2024 കാലയളവില്‍ 2,70,000-ത്തിലധികം ചൈനീസ് വിദ്യാര്‍ത്ഥികളാണ് അമേരിക്കയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ചേര്‍ന്നത്. യുഎസിലുള്ള വിദേശ വിദ്യാര്‍ഥികളുടെ നാലിലൊന്ന് ശതമാനം വരും ഈ കണക്ക്.

വിദ്യാര്‍ത്ഥികള്‍ക്ക് വിസ അനുവദിക്കുന്നതിനുള്ള അഭിമുഖങ്ങളുടെ ഷെഡ്യൂളിങ് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ കഴിഞ്ഞ ദിവസം യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെയാണിപ്പോള്‍ ചൈനീസ് വിദ്യാത്ഥികള്‍ക്കു മേല്‍ പുതിയ ഭീഷണി പുറപ്പെടുവിച്ചിരിക്കുന്നത്.

ദേശീയ സുരക്ഷയ്‌ക്കെന്ന പേരില്‍ എന്ന വിദ്യാര്‍ത്ഥികള്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കുന്ന കടുത്ത നിയന്ത്രണങ്ങള്‍ക്കെതിരേ പ്രതിഷേധം ശക്തമാണ്. യുഎസ് കാമ്പസുകളില്‍ വിദേശ വിദ്യാര്‍ത്ഥികളുടെ സാന്നിധ്യം കുറയ്ക്കാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കമെന്നാണ് വിമര്‍ശകര്‍ ആരോപിക്കുന്നത്.

ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ പ്രവേശനം 15% ആയി പരിമിതപ്പെടുത്തുമെന്ന് ഡൊണാള്‍ഡ് ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വിദേശ വിദ്യാര്‍ത്ഥികള്‍ അമേരിക്കയെ സ്‌നേഹിക്കുന്നവരാണെന്ന് ഉറപ്പാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെന്നാണ് തന്റെ ഭാഗം ന്യായീകരിച്ചുകൊണ്ട് ട്രംപ് പറഞ്ഞത്.

പലസ്തീന്‍ അനുകൂല കാമ്പസ് പ്രതിഷേധങ്ങളില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളെ വ്യാപകമായി അറസ്റ്റ് ചെയ്ത് നാടുകടത്താന്‍ ശ്രമിച്ചതിന് ട്രംപ് ഭരണകൂടം ഫെഡറല്‍ കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ടിരുന്നു. യുഎസിലെ വിദേശ വിദ്യാര്‍ത്ഥികളുടെ സുരക്ഷയും ഭാവിയും ട്രംപ് ഭരണകൂടം ആശങ്കയിലാഴ്ത്തിയതായി ചൈനയില്‍ നിന്നുള്ള ബിരുദ വിദ്യാര്‍ത്ഥിയെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സര്‍വകലാശാലകള്‍, അഭിഭാഷക ഗ്രൂപ്പുകള്‍, ആക്ടിവിസ്റ്റുകള്‍, ഇമിഗ്രേഷന്‍ വിദഗ്ധര്‍ എന്നിവര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരേ നടപ്പാക്കുന്ന നടപടികള്‍ക്കെതിരേ രംഗത്തുവന്നിട്ടുണ്ട്. ഇത്തരം നിയന്ത്രണങ്ങള്‍ ആഗോള വിദ്യാഭ്യാസ കേന്ദ്രമെന്ന യുഎസിന്റെ പദവി ഇല്ലാതാക്കുമെന്ന ആശങ്ക ഇവര്‍ ഉയര്‍ത്തിയിട്ടുണ്ട്. മികച്ച പ്രതിഭകളെ യുഎസിലേക്ക് വരുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്യുമെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+