മേയര്‍ ഭരണമേറ്റെടുത്തപ്പോള്‍ പോലീസുകാര്‍ ഒന്നടങ്കം രാജിവെച്ചു
കൊളറാഡോ: അമേരിക്കയിലെ കൊളറാഡോയിലുള്ള ഗ്രീന്‍ മൗണ്ടന്‍ ഫാള്‍സില്‍ വനിതാ മേയര്‍ അധികാര കസേരയില്‍ ഇരിക്കാന്‍ എത്തിയപ്പോള്‍ പോലീസുകാര്‍ ഒന്നടങ്കം രാജിവെച്ചു. പുതിയ മേജറായി ജെയ്‌ന ന്യൂബെറി തിരഞ്ഞെടുക്കപ്പെട്ടതില്‍ നിരാശരായ പോലീസുകാര്‍ മേയര്‍ ഓഫീസിലെത്തുന്നതിന്റെ തലേദിവസം രാജിവെക്കുകയായിരുന്നു.

പോലീസില്ലാത്ത പട്ടണത്തിലെ നിയമസംവിധാനം തൊട്ടടുത്ത നഗരങ്ങലായ എല്‍ പാസോ കൗണ്ടിയും ടെല്ലര്‍ കൗണ്ടിയും ഏറ്റെടുക്കേണ്ടി വന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ നിരവധി പേര്‍ പുതുതായി ജോലിയില്‍ പ്രവേശിക്കുകയും അത് പോലെ നിരവധി പേര്‍ പിരിഞ്ഞു പോകുകയും ചെയ്യാറുണ്ട്. ഇത് സര്‍ക്കാറിന്റെ എല്ലാ തലത്തിലും നടക്കാറുണ്ടെന്നും മേയര്‍ പ്രതികരിച്ചു.
മാര്‍ഷല്‍ ടിം ബ്രാഡ്‌ലി രാജിവെച്ചതിനു പിന്നാലെ ഇവിടുത്തെ ഉയര്‍ന്ന പോലീസ് അധികാരികളും അവരുടെ ചുവട് പിടിച്ച് മറ്റ് പോലീസുകാരും രാജിവെച്ചിരുന്നു. അതേസമയം പുതുതായി ഓഫീസര്‍മാര്‍ എപ്പോള്‍ നിയമിക്കപ്പെടും എന്നതില്‍ തീരുമാനമായിട്ടില്ല. ബജറ്റ് തീരുമാനങ്ങള്‍ക്ക് പിന്നാലെ ഇതുണ്ടാകും എന്നാണ് കരുതുന്നത്.












Click it and Unblock the Notifications