കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അമേരിക്ക പിന്നില്‍ നിന്ന് കുത്തി'; സിറിയയില്‍ നിന്ന് പിന്‍മാറുന്നു, ഇനി തുര്‍ക്കി അധിനിവേശം

Google Oneindia Malayalam News

ദമസ്‌കസ്: വടക്കുകിഴക്കന്‍ സിറിയയില്‍ നിന്ന് അമേരിക്കന്‍ സൈന്യം പിന്‍മാറാന്‍ തീരുമാനിച്ചു. ഇനി ഈ മേഖലയില്‍ തുര്‍ക്കി സൈന്യമെത്തും. അമേരിക്കന്‍ പിന്‍മാറ്റം മേഖലയില്‍ ഐസിഎസ് വീണ്ടും ശക്തിപ്പെടാന്‍ കാരണമാകുമെന്ന് കുര്‍ദുകള്‍ അഭിപ്രായപ്പെട്ടു.

അമേരിക്ക പിന്നില്‍ നിന്ന് കുത്തിയെന്നാണ് കുര്‍ദ് സൈന്യം പ്രതികരിച്ചത്. തുര്‍ക്കി സൈന്യത്തിന്റെ നടപടികളില്‍ ഇടപെടില്ലെന്ന് അമേരിക്കന്‍ സൈന്യം അറിയിച്ചു. മാത്രമല്ല ഈ മേഖലയിലേക്ക് ഉടന്‍ തിരിച്ചുവരില്ലെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സ്റ്റീഫന്‍ ഗ്രിഷാം പറഞ്ഞു. വിശദാംശങ്ങള്‍ ഇങ്ങനെ....

 പൂര്‍ണമായും പിന്‍മാറുമോ

പൂര്‍ണമായും പിന്‍മാറുമോ

അമേരിക്കന്‍ സൈന്യം സിറിയയില്‍ നിന്ന് പൂര്‍ണമായും പിന്‍മാറുമോ എന്ന് വ്യക്തമല്ല. ഒരു പക്ഷേ വടക്കുകിഴക്കന്‍ മേഖലയില്‍ വിന്യസിച്ച 1000 സൈനികരെ മാത്രം പിന്‍വലിക്കുകയാകും ചെയ്യുക. ഇനി തുര്‍ക്കിയാകും ഈ മേഖലയില്‍ സൈനിക നീക്കം നടത്തുകയെന്ന് വൈറ്റ് ഹൗസ് പ്രസ്താവനയില്‍ പറയുന്നു.

 ചില മേഖലകളില്‍ നിന്ന്

ചില മേഖലകളില്‍ നിന്ന്

വടക്കുകിഴക്കന്‍ സിറിയയിലെ തെല്‍ അബ്യദ്, റാസല്‍ ഐന്‍ എന്നീ കേന്ദ്രങ്ങളില്‍ നിന്നാണ് അമേരിക്കന്‍ സൈന്യം പിന്‍മാറുകയെന്ന് ഉദ്യോഗസ്ഥര്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു. മറ്റു മേഖലയിലെ സൈനികര്‍ തുടരും. എന്നാല്‍ ഇതുസംബന്ധിച്ച് വൈറ്റ് ഹൗസ് കൃത്യമായി പ്രതികരിച്ചിട്ടില്ല.

 തുര്‍ക്കി ആക്രമിക്കരുതെന്ന് ഇറാന്‍

തുര്‍ക്കി ആക്രമിക്കരുതെന്ന് ഇറാന്‍

അമേരിക്കന്‍ പിന്‍മാറ്റം പൂര്‍ണമാകുന്നതോടെ തങ്ങളുടെ സൈന്യം സിറിയയില്‍ കടക്കുമെന്നും കുര്‍ദുകളുമായി യുദ്ധം ചെയ്യുമെന്നും തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാന്‍ പറഞ്ഞു. എന്നാല്‍ സിറിയയില്‍ തുര്‍ക്കി സൈന്യം ആക്രമണം നടത്തരുതെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി സരീഫ് ആവശ്യപ്പെട്ടു.

തുര്‍ക്കിക്ക് മുന്നറിയുപ്പുമായി കുര്‍ദുകള്‍

തുര്‍ക്കിക്ക് മുന്നറിയുപ്പുമായി കുര്‍ദുകള്‍

തുര്‍ക്കി സൈന്യത്തിന്റെ വരവ് ഐസിസ് തിരിച്ചുവരാന്‍ ഇടയാക്കുമെന്ന് കുര്‍ദുകള്‍ മുന്നറിയിപ്പ് നല്‍കി. തങ്ങളെ ആക്രമിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും കുര്‍ദ് വിഭാഗമായ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സ് (എസ്ഡിഎഫ്) വ്യക്തമാക്കി. അമേരിക്കയുടെ പ്രസ്താവന ആശ്ചര്യപ്പെടുത്തുന്നു. പിന്നില്‍ നിന്ന് കുത്തുകയാണ് അമേരിക്ക ചെയ്തത്. തുര്‍ക്കി സൈന്യത്തെ മേഖലയില്‍ പ്രവേശിപ്പിക്കില്ലെന്ന് നേരത്തെ അമേരിക്ക വാക്ക് തന്നതാണെന്നും എസ്ഡിഎഫ് പറഞ്ഞു.

ബന്ധം തകരുമോ

ബന്ധം തകരുമോ

തുര്‍ക്കിയും ഇറാനും മികച്ച ബന്ധമാണ്. അതേസമയം, തുര്‍ക്കിയും സിറിയയും അത്ര നല്ല ബന്ധത്തിലല്ല. ഇറാന്‍ സിറിയന്‍ പ്രസിഡന്റ് ബാശര്‍ അസദിനെ സഹായിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ തുര്‍ക്കി സൈന്യത്തിന്റെ വരവ് തുര്‍ക്കിയും ഇറാനും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തുമോ എന്നതാണ് ചോദ്യം.

ഉയ്ഗൂര്‍ മുസ്ലിംകളെ ചൈനീസ് പോലീസ് പീഡിപ്പിക്കുന്ന വീഡിയോ പുറത്ത്; മൊട്ടയടിച്ച്, കണ്ണുകെട്ടി...ഉയ്ഗൂര്‍ മുസ്ലിംകളെ ചൈനീസ് പോലീസ് പീഡിപ്പിക്കുന്ന വീഡിയോ പുറത്ത്; മൊട്ടയടിച്ച്, കണ്ണുകെട്ടി...

English summary
US troops start pullout in Syria as Turkey prepares operation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X