Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയുടെ ത്വരിത നീക്കം; റഷ്യന്‍ എണ്ണ വിപണി വിടുന്നു, നേട്ടം കൊയ്ത് യുഎഇ, യുഎസ്, കാനഡ

അമേരിക്കയും യൂറോപ്പും ഭീഷണി മുഴക്കിയതോടെ ഇന്ത്യ റഷ്യയുടെ എണ്ണയെ കൈവിടുമോ എന്ന ചോദ്യം പലകോണില്‍ നിന്നും ഉയര്‍ന്നിരുന്നു. ഒരുദിവസംകൊണ്ട് നിര്‍ത്തിവയ്ക്കാന്‍ സാധിക്കുന്ന ഇടപാടല്ല റഷ്യയുമായി ഉള്ളത് എന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്. എങ്കിലും മറ്റു സാമ്പത്തിക തിരിച്ചടികള്‍ ഒഴിവാക്കാന്‍ റഷ്യയുടെ എണ്ണ ഇന്ത്യ ഒഴിവാക്കാന്‍ തന്നെയാണ് സാധ്യത.

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ (ഐഒസി) ഇപ്പോള്‍ നടത്തിയ നീക്കം റഷ്യയുടെ എണ്ണയെ കൈവിടുന്ന സൂചനയായും വിലയിരുത്തുന്നു. ഒറ്റയടിക്ക് 70 ലക്ഷം ബാരല്‍ എണ്ണയാണ് ഐഒസി വാങ്ങിയത്. ഇതില്‍ റഷ്യ ഇല്ല. രണ്ട് വര്‍ഷത്തിലധികമായി ഇന്ത്യയ്ക്ക് കുറഞ്ഞ വിലയില്‍ എണ്ണ നല്‍കുന്ന രാജ്യമാണ് റഷ്യ. എന്നാല്‍ ഐഒസിയുടെ പുതിയ നീക്കത്തില്‍ നേട്ടം കൊയ്തത് യുഎഇയും അമേരിക്കയും കാനഡയുമാണ്.

india uae oil purchase

ഇന്ത്യയുടെ ഏറ്റവും വലിയ പൊതുമേഖലാ എണ്ണ കമ്പനിയാണ് ഐഒസി. സെപ്തംബറിലേക്കുള്ള എണ്ണയുടെ വാങ്ങലാണ് ഇപ്പോള്‍ നടക്കുന്നത്. വില കുറഞ്ഞു ലഭിക്കുമെന്ന സാധ്യത വന്ന വേളയില്‍ തന്നെ 70 ലക്ഷം ബാരല്‍ എണ്ണ ടെന്‍ഡറിലൂടെ നേടുകയായിരുന്നു ഐഒസി. അമേരിക്കയില്‍ നിന്ന് വില കുറഞ്ഞ് എണ്ണ കിട്ടുന്ന നിമിഷങ്ങള്‍ വന്ന വേളയില്‍ തന്നെ ഐഒസി അവസരം മുതലെടുക്കുകയായിരുന്നു.

അമേരിക്ക ആര്‍ബിട്രേജ് വിന്‍ഡോ അവസരം നല്‍കിയ വേളയില്‍ റഷ്യയില്‍ നിന്നുള്ള ക്രൂഡ് വിലയും യുഎസ് ക്രൂഡ് വിലയും തമ്മിലുള്ള അന്തരം വലിയ തോതില്‍ കുറഞ്ഞു. ഈ അവസരമാണ് ഐഒസി മുതലെടുത്തത്. ഇന്ത്യന്‍ എണ്ണ കമ്പനിയുടെ നീക്കം അമേരിക്കക്ക് സന്തോഷം നല്‍കുന്നതുമാണ്. കാരണം, 45 ലക്ഷം ബാരല്‍ ക്രൂഡ് ഐഒസി വാങ്ങിയിരിക്കുന്നത് അമേരിക്കയില്‍ നിന്നാണ്.

യുഎഇയില്‍ നിന്ന് 20 ലക്ഷം ക്രൂഡ്

20 ലക്ഷം ദാസ് ക്രൂഡ് ഓയില്‍ വാങ്ങിയിരിക്കുന്നത് യുഎഇയില്‍ നിന്നാണ്. റഷ്യയുടെ ക്രൂഡ് ഇന്ത്യ കുറയ്ക്കാന്‍ തുടങ്ങിയാല്‍ നേട്ടം കൊയ്യുന്ന രണ്ട് രാജ്യങ്ങള്‍ യുഎഇയും അമേരിക്കയുമായിരിക്കും. യുഎഇയില്‍ നിന്ന് കൂടുതല്‍ ക്രൂഡ് ഓയില്‍ വാങ്ങാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടക്കമിട്ടു എന്ന വാര്‍ത്തയും കഴിഞ്ഞ ദിവസം വന്നിരുന്നു. കാനഡയില്‍ നിന്ന് 5 ലക്ഷം ബാരല്‍ എണ്ണയാണ് ഐഒസി വാങ്ങിയിരിക്കുന്നത്.

ഐഒസിയുടെ ഈ വലിയ അളവിലുള്ള എണ്ണ വാങ്ങല്‍ റഷ്യയുടെ എണ്ണയ്ക്ക് പകരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് എന്ന് ബന്ധപ്പെട്ട രണ്ട് വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. അമേരിക്കയും ചൈനയുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍.

റഷ്യ, ഇറാഖ്, സൗദി അറേബ്യ എന്നിവയാണ് ഇന്ത്യ കൂടുതല്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍. എന്നാല്‍ റഷ്യയുടെ എണ്ണ വാങ്ങുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അമേരിക്ക അടുത്തിടെ മുന്നറിയിപ്പ് നല്‍കിയതോടെയാണ് ഇന്ത്യ അടവ് മാറ്റുന്നത്. റഷ്യയുടെ എണ്ണയ്ക്ക് പകരം സൗദി അറേബ്യ, യുഎഇ, ഇറാഖ്, അമേരിക്ക എന്നീ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യ കൂടുതല്‍ എണ്ണ വാങ്ങിയേക്കും. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന ചുങ്കം ചുമത്തിയ പിന്നാലെയാണ് ഇന്ത്യയുടെ എണ്ണ കമ്പനികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് അമേരിക്ക ഭീഷണി മുഴക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+