കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും ഉന്നിനെതിരെ ഉപരോധവുമായി അമേരിക്ക; സ്വത്തുക്കൾ മരവിപ്പിക്കണം, വിദേശയാത്ര അനുവദിക്കരുത്..

എണ്ണയും- എണ്ണ ഉത്പന്നങ്ങളുടെയും ഉത്തരകൊറിയയിലേക്കുള്ള ഇറക്കുമതിയും രാജ്യത്തുനിന്നുള്ള തുണിത്തരങ്ങളുടെ കയറ്റുമതിയും പൂര്‍ണമായും നിരോധിക്കണമെന്നാണ് പ്രമേയം

  • By Ankitha
Google Oneindia Malayalam News

വാഷ്ങ്ടൺ: ഉത്തര കൊറിയക്കെതിരെ പുത്തൻ ഉപരോധം ഏർപ്പെടുത്തമെന്ന് ആവശ്യപ്പെട്ട് അമേരിക്ക ഐക്യരാഷ്ട്ര സഭയിൽ. ഉന്നിന്റെ സ്വത്ത് മരവിപ്പിക്കണമെന്നും എണ്ണ ഇറക്കുമതി തടയുന്നതുൾപ്പെടെയുടെയുള്ള അവശ്യങ്ങൾ ഉൾപ്പെടുത്തി പുതിയ കരട് പ്രമേയം ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതി അംഗങ്ങൾക്കു അമേരിക്ക കൈമാറി. ഉത്തര കൊറിയയുടെ ഹൈഡ്രജൻ ബോംബ് പരീക്ഷണത്തിനു പിന്നാലെയാണ് പുതിയ പ്രമേയവുമായി അമേരിക്ക രംഗത്തെത്തിയത്.

ആദ്യം അഴിമതി ആരോപണം, ഇപ്പോൾ സമൻസ്; ലാലുവിനെ അടപടലം പൂട്ടി.., പിന്നിൽ നിതീഷ് ?ആദ്യം അഴിമതി ആരോപണം, ഇപ്പോൾ സമൻസ്; ലാലുവിനെ അടപടലം പൂട്ടി.., പിന്നിൽ നിതീഷ് ?

ഉത്തര കൊറിയൻ തലവൻ കിങ് ജോങ് ഉന്നിന്റെ സ്വത്തുക്കൾ‌ കണ്ടുകെട്ടണമെന്നും ഉന്നിന്റേയും മറ്റു ഉത്തരകൊറിയൻ അധികാരികളുടെ വിദേശയാത്ര റദ്ദാക്കണമെന്നും അമേരിക്ക പ്രമേയത്തിൽ ആവശ്യപ്പെടുന്നുണ്ട്. കൂടാതെ റഷ്യ , ചൈന എന്നീ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഉത്തര കൊറിയൻ പൗരൻമാരെ തിരിച്ചു നാട്ടിലേക്ക് അയക്കാനും അമേരിക്ക ആവശ്യപ്പെടുന്നുണ്ട്.

south koria

എന്നാൽ അമേരിക്കയുടെ നീക്കത്തെ റഷ്യയും ചൈനയും എതിർക്കാനാണ് സാധ്യത. ഉത്തര കൊറിയിലേക്ക് എണ്ണയും മറ്റു ഉൽപന്നങ്ങളും കയറ്റി അയക്കുന്ന രാജ്യങ്ങളിൽ പ്രധാനികളാണ് റഷ്യയും ചൈനയും. നേരത്തെ തന്നെ കൽക്കരി ഉൽപന്നങ്ങളുടെ കയറ്റുമതി ഉൾപ്പെടെുള്ള കാര്യങ്ങൾക്ക് ഉപരോധം ഏർപ്പെടുത്തിയിരുന്നു.

English summary
The United States has proposed a resolution at the United Nations that would include broad new sanctions on North Korea and freeze the assets of leader Kim Jong Un, according to a UN diplomat.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X