കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജൂലൈയിൽ യുഎസിലെ കൊവിഡ് 19 മരണം 81,000 കടക്കും: യുഎസിന് ചങ്കിടിപ്പ് കൂട്ടി പഠന റിപ്പോർട്ട്,

Google Oneindia Malayalam News

വാഷിംഗ്ടൺ: കൊറോണ മരണത്തിൽ അമേരിക്കയെ ഭീതിയിലാഴ്ത്തി പഠന റിപ്പോർട്ട്. വരുന്ന നാല് മാസത്തിനുള്ളിൽ രാജ്യത്ത് 81,000 പേർ കൊറോണ ബാധിക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. യൂണിവേഴ്സിറ്റി ഓഫ് വാഷിംഗ്ടൺ സ്കൂൾ ഓഫ് മെഡിസിനാണ് ഇത് സംബന്ധിച്ച പഠന റിപ്പോർട്ട് പുറത്തുവിട്ടിട്ടുള്ളത്. ഏപ്രിലിന്റെ രണ്ടാമത്തെ ആഴ്ചയോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണം കുത്തനെ ഉയരും. മറ്റ് സംസ്ഥാനങ്ങളിലേക്കും പിന്നീട് ഇത് വ്യാപിക്കും. ജൂലൈയിലും കൊറോണ ബാധിച്ചുള്ള മരണങ്ങൾ തുടർന്നുകൊണ്ടേയിരിക്കും.

 മുംബൈയിൽ കൊറോണ സംശയിച്ച ഡോക്ടർ മരിച്ചു: രോഗം പകർന്നത് വിദേശത്തുനിന്നെത്തിയ ബന്ധുക്കളിൽ നിന്ന്!! മുംബൈയിൽ കൊറോണ സംശയിച്ച ഡോക്ടർ മരിച്ചു: രോഗം പകർന്നത് വിദേശത്തുനിന്നെത്തിയ ബന്ധുക്കളിൽ നിന്ന്!!

അമേരിക്കയിൽ ലോക്ക് ഡൌൺ നടപ്പിലാക്കുന്നത് തുടർന്നാൽ വേനൽക്കാലത്തോടെ തന്നെ കൊറോണ വ്യാപനത്തിന്റ തോത് കുറയ്ക്കാൻ കഴിയുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. അതുകൊണ്ട് വൈറസ് വ്യാപനത്തിനായി സ്വീകരിച്ചുവരുന്ന സോഷ്യൽ ഡിസറ്റൻസിംഗ് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഫലപ്രദമായി തുടരാനാണ് റിപ്പോർട്ട് നിർദേശിക്കുന്നത്.

 ജൂലൈ വരെ തുടരും

ജൂലൈ വരെ തുടരും


അമേരിക്കയിൽ ഇപ്പോൾ കൊറോണ ബാധിച്ച് മരിക്കുന്നവരുടെ തോത് ജൂലൈ അവസാനം വരെയും തുടരുമെന്നാണ് ചൊവ്വാഴ്ച വാഷിംഗ്ടൺ സർവ്വകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് മെട്രിക്സ് ആൻഡ് ഇവാല്വേഷൻ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. ഏപ്രിൽ രണ്ടാം വാരത്തോടെ രോഗികളുടെ എണ്ണം വർധിക്കുമെന്നും ആശുപത്രിക്കിടക്കകളുടേയും ഐസിയുകളുടെയും എണ്ണത്തെ മറികടക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഈ സമയത്ത് യുഎസിലെ 21 സംസ്ഥാനങ്ങൾക്കും ഇപ്പോൾ ലഭ്യമായതിനേക്കാൾ 50 ശതമാനത്തോളം ഐസിയുകൾ അധികമായി ആവശ്യമായി വരും.

മുന്നറിയിപ്പ് ഇങ്ങനെ

മുന്നറിയിപ്പ് ഇങ്ങനെ

അമേരിക്കയിൽ ഇപ്പോൾ നടപ്പിലാക്കിയിട്ടുള്ള നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ ജനങ്ങൾ വിട്ടൂവീഴ്ച ചെയ്താൽ കാത്തിരിക്കുന്നത് ഗുരുതര പ്രതിസന്ധിയായിരിക്കുമെന്നാണ് ഗവേഷകർ നൽകുന്ന മുന്നറിയിപ്പ്. മരണ സംഖ്യ ലക്ഷങ്ങൾ കടക്കുമെന്നുള്ള തരത്തിലുള്ള മുന്നറിയിപ്പുകളും പല പഠനങ്ങൾ നൽകുന്നുണ്ട്. യുഎസിലെ ആശുപത്രികൾ, പ്രാദേശിക ഭരണകൂടങ്ങൾ എന്നിവിടങ്ങളിൽ നിന്നായി ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്. മരണനിരക്ക് 38,000 വരെ കുറയാനും 162,000 വരെ ഉയരാനും സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

 ഏപ്രിൽ നിർണായകം

ഏപ്രിൽ നിർണായകം


ഇപ്പോൾ രോഗ വ്യാപനം മെല്ലെ നടക്കുന്ന കാലിഫോർണിയയിൽ ഏപ്രിലിൽ രോഗവ്യാപനത്തിന്റെ തോത് ഉയരുമെന്നും സോഷ്യൽ ഡിസ്റ്റൻസിംഗ് ഉൾപ്പെടെയുള്ള കൂടുതൽ കാലയളവിലേക്ക് നടപ്പിലാക്കേണ്ടതുണ്ടെന്നും ഡോ. ക്രിസ്റ്റഫർ മുറേ ചൂണ്ടിക്കാണിക്കുന്നു. ഇതിന് പുറമേ ലൌസിയാന, ജോർജിയ, എന്നിവിടങ്ങളിലും കൊറോണ ബാധിതരുടെ എണ്ണത്തിൽ വർധനവുണ്ടാകും. ഇത് പ്രാദേശിക തലത്തിൽ ആരോഗ്യ പ്രവർത്തകർക്ക് വെല്ലുവിളിയുയർത്തുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.

 പ്രഭവ കേന്ദ്രം അമേരിക്കയോ

പ്രഭവ കേന്ദ്രം അമേരിക്കയോ


അമേരിക്കയിൽ കൊറോണ വൈറസ് വ്യാപനം വേഗത്തിലായതോടെ ചൈനയിൽ നിന്ന് റിപ്പോർട്ട് ചെയ്ത കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായി ലോകാരോഗ്യ സംഘടന അമേരിക്കയെ പ്രഖ്യാപിച്ചേക്കുമന്നാണ് സൂചന. ഹോപ്കിൻ സർവ്വകലാശാലയുടെ കണക്ക് പ്രകാരമാണിത്. ലോകത്ത് അഞ്ച് ലക്ഷത്തിലധികം പേരെയാണ് കൊറോണ ബാധിച്ചിട്ടുള്ളത്. ഇതിൽ 70,000 ഓളം കേസുകളും അമേരിക്കയിലാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ജനുവരിക്ക് ശേഷം 900 പേരാണ് രാജ്യത്ത് രോഗം ബാധിച്ച് മരണമടഞ്ഞിട്ടുള്ളത്.

English summary
US University study claims Coronavirus Could Kill 81,000 Inside the country
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X