ഇന്ത്യ- ചൈന സംഘര്‍ഷത്തില്‍ യുഎസിന് ആശങ്ക: അമേരിക്ക ആര്‍ക്കൊപ്പം, ചൈനയ്ക്കിട്ട് പണിയും!!
അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ ഇരു രാജ്യങ്ങളും തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാവണമെന്നാണ് അമേരിക്ക മുന്നോട്ടുവച്ച നിര്‍ദേശം.
വാഷിംഗ്ടണ്‍: ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ ആശങ്ക പ്രകടിപ്പിച്ച് അമേരിക്ക. സിക്കിം സെക്ടറില്‍ തുടരുന്ന അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ ഇരു രാജ്യങ്ങളും തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാവണമെന്നാണ് അമേരിക്ക മുന്നോട്ടുവച്ച നിര്‍ദേശം. ഈ മേഖലയില്‍ നിലനില്‍ക്കുന്ന ചര്‍ച്ചയില്‍ അമേരിക്കയ്ക്ക് ആശങ്കയുണ്ടെന്നും സമാധാനം നിലനിര്‍ത്തുന്നതിനായി ഇരു രാജ്യങ്ങളും ചര്‍ച്ചയ്ക്ക് തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് ഹീതര്‍ ന്യൂവര്‍ട്ട് പറഞ്ഞു. ഇന്ത്യ- ചൈന തര്‍ക്കം ആരംഭിച്ച് ഒരു മാസം പിന്നിട്ട ശേഷമാണ് യുഎസിന്റെ ആശങ്ക.
ഡോക് ലാമില്‍ ചൈനയുടെ റോഡ് നിര്‍മാണത്തെ തുടര്‍ന്ന് ഉടലെടുത്ത തര്‍ക്കങ്ങളാണ് ഇന്ത്യ- ചൈന സംഘര്‍ഷത്തില്‍ എത്തിനില്‍ക്കുന്നത്. നയതന്ത്ര തലത്തില്‍ പ്രശ്നം പരിഹരിക്കാമെന്ന് ഇന്ത്യ മുന്നോട്ടുവച്ച ആവശ്യം ചൈന ആദ്യം തന്നെ തള്ളിക്കളഞ്ഞിരുന്നു. ഡോക് ലാമില്‍ ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിക്കുകയാണ് ഏക മാര്‍ഗ്ഗമെന്നും അതിന് ശേഷം മാത്രമായിരിക്കും ചര്‍ച്ചയക്ക് സാധ്യതയുള്ളൂവെന്നും ചൈന ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. ചൈനയ്ക്ക് പരമാധികാരമുള്ള പ്രദേശത്ത് ഇന്ത്യ അതിക്രമിച്ച് കയറിയെന്നാണ് ചൈന ഇന്ത്യയ്ക്കെതിരെ ഉന്നയിക്കുന്ന ആരോപണം.

യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ്
ഇന്ത്യയും ചൈനയുമായി ഡോക് ലാമില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയില്‍ അമേരിക്കയ്ക്ക് ആശങ്കയുണ്ടെന്നും സമാധാനം നിലനിര്‍ത്തുന്നതിനായി ഇരു രാജ്യങ്ങളും ചര്‍ച്ചയ്ക്ക് തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് വ്യക്തമാക്കി. ഇരു രാജ്യങ്ങളും സമാധാനം പുഃസ്ഥാപിക്കാനുള്ള മാര്‍ഗ്ഗങ്ങളുമായി മുന്നോട്ടുവരണമെന്നാണ് യുഎസ് ഉന്നയിക്കുന്ന ആവശ്യം. ഇതിനായി ഇരു രാജ്യങ്ങളേയും പ്രോത്സാഹിപ്പിക്കണമെന്നും യുഎസ് ചൂണ്ടിക്കാണിക്കുന്നു.

റോഡ് നിര്‍മാണം തര്‍ക്കത്തില്‍
സിക്കിം സെക്ടറിലെ ഡോക് ലാമില്‍ ചൈനയുടെ അനധികൃത റോഡ് നിര്‍മാണത്തെ തുടര്‍ന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ആരംഭിക്കുന്നത്. ജൂണ്‍ 16 ന് ശേഷമായിരുന്നു സംഭവം. ചൈനയുടെ റോഡ് നിര്‍മാണത്തെ എതിര്‍ത്ത് ആദ്യം രംഗത്തെത്തിയത് ഇന്ത്യയായിരുന്നുവെങ്കിലും പിന്നീട് ഭൂട്ടാനും എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. ഇന്ത്യ- ഭൂട്ടാന്- ചൈന എന്നീ രാജ്യങ്ങളുടെ അതിര്‍ത്തി പ്രദേശമായ ട്രൈ ജംങ്ശഷനിലായിരുന്നു ചൈനയുടെ റോഡ് നിര്‍മാണം.

ചൈനയുടെ മനോഭാവം
ഈ മേഖയിലെ മറ്റ് രാജ്യങ്ങളോട് ചൈന പ്രകടിപ്പിക്കുന്നത് അനിശ്ചിതമായ സ്വഭാവമാണെന്ന് ആരോപിക്കുന്ന യുഎസ് അസിസ്റ്റന്റ് സ്റ്റേറ്റ് സെക്രട്ടറി നിഷ ദേശായ് ബിസ് വാള് ഏഷ്യ- പസഫിക് പ്രദേശത്ത് ആധിപത്യം സ്ഥാപിക്കാനാണ് നീക്കമെന്നും വിലയിരുത്തുന്നു.

രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടെന്ന് ചൈന
സിക്കിം സെക്ടറിലെ ഡോക് ല അതിര്‍ത്തി തര്‍ക്കത്തെ രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടി ഉപയോഗിക്കരുതെന്ന് ചൈന കഴിഞ്ഞ ദിവസം ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്ത്യന്‍ സൈന്യം ഡോക് ലാമില്‍ അതിക്രമിച്ച് കടന്നുവെന്ന് ആരോപിക്കുന്ന ചൈന എത്രയും പെട്ടെന്ന് പിന്‍വലിക്കണമെന്നും രാജ്യത്തോട് ആവശ്യപ്പെടുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷഷം ഒഴിവാക്കാന്‍ സൈന്യത്തെ പിന്‍വലിക്കാനാണ് ചൈനീസ് നിര്‍ദേശം.

ഇന്ത്യയ്ക്ക് തോല്ക്കാന് മനസ്സില്ല
സിക്കിം സെക്ടറിലെ ഡോക് ലാമില്‍ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ റോഡ് നിര്‍മാണത്തെച്ചൊല്ലി ഉടലെടുത്ത പ്രശ്നങ്ങളാണ് ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയില്‍ ഒരു മാസമായി നിലനില്‍ക്കുന്ന അതിര്‍ത്തി തര്‍ക്കം. ചൈനയുടെ റോഡ് നിര്‍മാണം ഇന്ത്യന്‍ വടക്കേന്ത്യന്‍ സംസ്ഥാനങ്ങളിലേയ്ക്കുള്ള പ്രവേശനത്തെ തടസ്സപ്പെടുത്തുമെന്നാണ് ഇന്ത്യ ഭയക്കുന്നത്. അതിനാല്‍ ഡോക് ലാമില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാനോ പിന്‍വലിയാനോ ഇന്ത്യയ്ക്ക് നീക്കമില്ല.

ചൈന യുദ്ധം ഭയക്കുന്നില്ല
സിക്കിമിലെ അതിര്‍ത്തി തര്‍ക്കം യുദ്ധത്തിലെത്തുന്നതിനെ ഭയക്കുന്നില്ലെന്ന് ചൈന കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ചൈനീസ് മാധ്യമമാണ് ചൈന പരമാധികാരം രക്ഷിക്കുന്നതിനാണ് പ്രാധാന്യം നല്‍കുന്നതെന്ന് വ്യക്തമാക്കിയത്. യുദ്ധത്തിന് തങ്ങള്‍ തയ്യാറായിക്കഴിഞ്ഞുവെന്നും, യുദ്ധത്തെ ഭയക്കുന്നില്ലെന്നും യുദ്ധത്തിന്റെ ഭവിഷ്യത്തുകള്‍ നേരിടാന്‍ തയ്യാറാണെന്നും ഗ്ലോബല്‍ ടൈംസാണ് വ്യക്തമാക്കിയത്.

അതിക്രമിച്ച് കടന്നത് ഇന്ത്യയോ ചൈനയോ!!
കൃത്യമായി നിര്‍ണയിക്കപ്പെട്ടിട്ടുള്ളതാണെന്നും ചൈനയ്ക്ക് പരമാധികാരമുള്ള ഭൂപ്രദേശത്ത് ഇന്ത്യ കടന്നുകയറിയതാണെന്നുമുള്ള നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ചൈന. ഇന്ത്യ ഡോക് ലാമില്‍ അതിക്രമിച്ചു കടന്നിട്ടുള്ളത് രാഷ്ട്രീയ ലക്ഷ്യം നേടുന്നതിന് വേണ്ടിയാണെന്നും ചൈന ആരോപിക്കുന്നു. നിലവിലെ സാഹചര്യം മനസ്സിലാക്കി ഇന്ത്യ സൈന്യത്തെ പിന്‍വലിക്കുനമെന്നാണ് കരുതുന്നതെന്നും ചൈന പറയുന്നു.

പ്രശ്നം ശൈത്യകാലം വരെ മാത്രം!
ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഡോക് ലയില്‍ നിന്ന് ഇന്ത്യ സൈന്യത്തെ പിന്‍വലിച്ചില്ലെങ്കില്‍ തര്‍ക്കം അടുത്ത ശൈത്യകാലം വരെ നീണ്ടുനില്‍ക്കുമെന്നാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൗത്ത് ആന്‍ഡ് സൗത്ത് ഈസ്റ്റ് ഏഷ്യന്‍ ഓഷ്യാനിക് സ്റ്റഡീസിന്റെ ഡയറക്ടര്‍ ഹു ഷിഷെങ് വ്യക്തമാക്കിയത്. ഇരു രാജ്യങ്ങള്‍ക്കും ഒരുമിച്ചിരുന്ന് ചര്‍ച്ച ചെയ്യാനും വാഗ് വാദം നടത്താനുമുള്ള സാഹചര്യങ്ങള്‍ ഇപ്പോഴില്ലെന്നും അദേഹം വ്യക്തമാക്കുന്നു.

ഇന്ത്യന്‍ സൈന്യം പിന്മാറുമോ!!
ശൈത്യകാലത്ത് കാലാവസ്ഥ മോശമാകുന്നതോടെ ഡോക് ലയില്‍ നിന്ന് ഇന്ത്യന്‍ സൈന്യം പിന്നോ ട്ട് പോകുമെന്നാണ് ഹു ഷിഷെങ് വിലയിരുത്തുന്നത്. തണുപ്പ് അസഹ്യമാകുന്നതോടെ ചൈനീസ് സൈന്യവും പ്രദേശത്തുനിന്ന് പിന്‍വലിയുമെന്നാണ് കരുതുന്നത്. പ്രശ്നം പരിഹരിക്കുന്നതിന് പകരം ഇരു രാജ്യങ്ങളിലേയും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള് എരിതീയില്‍ എണ്ണയൊഴിക്കുന്ന നയമാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു.

ചൈനീസ് സൈന്യം ഡോക് ലാമില്‍
സിക്കിം- ടിബറ്റ്- ഭൂട്ടാന് എന്നീ പ്രദേശങ്ങള്‍ കൂടിച്ചേരുന്ന ഡോക് ലാമില്‍ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി നടത്തിയ റോഡ് നിര്‍മാണം ഇന്ത്യന്‍ സൈന്യം തടസ്സപ്പെടുത്തിയതാണ് പ്രശ്നങ്ങള്‍ക്ക് വഴിവെച്ചതെന്നാണ് ചൈനീസ് വാദം. നാഥുലാ ചുരം വഴിയുള്ള കൈലാസ്- മാനസസരോവര്‍ തീര്‍ഥാടകരെ ചൈനീസ് സൈന്യം തടഞ്ഞതും ചൈനയുടെ നീക്കത്തെക്കുറിച്ച് സംശയം ജനിപ്പിക്കുന്നതാണ്. ചൈനീസ് റോഡ് നിര്‍മാണത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്കിടെ ഇന്ത്യ ഡോക് ലാമില്‍ അധിക സൈന്യത്തെ വിന്യസിച്ചതോട ചൈനയും പ്രദേശത്ത് സൈനിക ബലം വര്‍ധിപ്പിച്ചിരുന്നു.
-
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം












Click it and Unblock the Notifications