ട്രംപിന്റെ ജെറുസലേം നടപടി: യുഎന്‍ രക്ഷാസമിതി പ്രമേയം അമേരിക്കന്‍ വീറ്റോ ചെയ്തു
ന്യൂയോര്‍ക്ക്: ജെറുസലേം ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിച്ചും യുഎസ് എംബസി തെല്‍ അവീവില്‍ നിന്ന് അവിടേക്ക് മാറ്റാന്‍ തീരുമാനിച്ചുംകൊണ്ടുള്ള അമേരിക്കന്‍ നിലപാടിനെതിരേ യു.എന്‍ രക്ഷാസമിതിയില്‍ അവതരിപ്പിച്ച പ്രമേയം അമേരിക്ക വീറ്റോ ചെയ്തു. 15 അംഗ സമിതിയില്‍ ഒരു രാഷ്ട്രത്തിന്റെ പോലും പിന്തുണ നേടാനാവാതെയാണ് അമേരിക്കന്‍ പ്രതിനിധി പ്രമേയം വീറ്റോ ചെയ്തത്.

പ്രതീക്ഷിച്ചത് സംഭവിച്ചു
ജെറുസലേം നിലപാടിനെതിരായ പ്രമേയം അമേരിക്ക വീറ്റോ ചെയ്യുമെന്ന് നേരത്തേ തന്നെ പ്രതീക്ഷിച്ചിരുന്നതാണ്. അമേരിക്കയുടെ എതിര്‍പ്പ് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ യുഎസ്സിന്റെ പേരെടുത്ത് വിമര്‍ശിക്കാതെ, ജെറുസലേമിന്റെ നിജസ്ഥിതിയുമായി ബന്ധപ്പെട്ട് ഈയിടെയുണ്ടായ തീരുമാനങ്ങളില്‍ അതിയായി ഖേദിക്കുന്നുവെന്നായിരുന്നു പ്രമേയത്തിലെ വാക്കുകള്‍. പക്ഷെ ഈജിപ്തിന്റെയും ബ്രിട്ടന്റെയും താല്പര്യപ്രകാരം ഭാഷ മയപ്പെടുത്തിയിട്ടും കാര്യമുണ്ടായില്ല.

ജെറുസലേം കാര്യത്തില്‍ മാറ്റമില്ല
അമേരിക്കന്‍ നടപടിയുടെ സാഹചര്യത്തില്‍ ജെറുസലേമിന്റെ നിയമപരമായ നിജസ്ഥിതി ഒരിക്കല്‍ കൂടി പ്രഖ്യാപിക്കുന്നതായിരുന്നു കരട് പ്രമേയം. നേരത്തേയുള്ള യു.എന്‍ രക്ഷാസമിതി പ്രമേയങ്ങള്‍ അനുസരിച്ചുള്ള ജെറൂസലേമിന്റെ സ്ഥിതി തുടരണമെന്ന് അത് ആഹ്വാനം ചെയ്തു. പുണ്യനഗരമായ ജെറൂസലേമിന്റെ സ്വഭാവം, നിജസ്ഥിതി, ജനസംഖ്യ തുടങ്ങിയവയില്‍ ഏതെങ്കിലും രീതിയില്‍ മാറ്റം വരുത്തുന്ന രീതിയിലുള്ള എന്ത് തീരുമാനവും പ്രവൃത്തിയും നിലനില്‍ക്കുന്നതല്ലെന്നും അവയ്ക്ക് നിയമസാധുത ഉണ്ടായിരിക്കുന്നതല്ലെന്നും അത്തരം നടപടികളില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്മാറണമെന്നും പ്രമേയം വ്യക്തമാക്കുകയുണ്ടായി. ഇസ്രായേല്‍ എംബസികള്‍ തെല്‍ അവീവില്‍ നിന്ന് ജെറൂസലേമിലേക്ക് മാറ്റരുതെന്നും ലോകരാഷ്ട്രങ്ങളോട് പ്രമേയം ആവശ്യപ്പെട്ടു.

ഈ അപമാനം മറക്കില്ലെന്ന് യുഎസ്
സഹസ്രാബ്ദമങ്ങളായി ജൂതജനതയുടെ മാതൃരാജ്യമാണ് ജെറുസലേമെന്ന അടിസ്ഥാന യാഥാര്‍ഥ്യം അംഗീകരിക്കാനുള്ള തന്റേടം അമേരിക്ക കാണിച്ചുവെന്നതാണ് ഇവിടത്തെ പ്രശ്നമെന്ന് യു.എസ് അംബാസഡര്‍ നിക്കി ഹാലെ പറഞ്ഞു. തങ്ങളുടെ എംബസി എവിടെ സ്ഥാപിക്കണമെന്ന കാര്യം തീരുമാനിക്കാന്‍ അമേരിക്കയ്ക്ക് അധികാരമുണ്ട്. തങ്ങളുടെ നടപടിക്കെതിരായ യു.എന്‍ പ്രമേയം രാജ്യത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നും ഈ അപമാനം മറക്കില്ലെന്നും ഹാലെ മുന്നറിയിപ്പ് നല്കി.

വിരോധാഭാസമെന്ന് പലസ്തീന്
അമേരിക്കയില്‍ നിന്ന് സമാധാനം പ്രതീക്ഷിക്കുന്ന പലസ്തീനികള്‍ക്ക് പുതിയ ജെറുസലേം തീരുമാനത്തിലൂടെ ലഭിച്ചത് സമാധാനത്തെ തകര്‍ക്കുന്ന നടപടിയാണെന്നത് വിരോധാഭാസമാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച ഫലസ്തീന് അംബാസഡര്‍ റിയാദ് മന്‍സൂര്‍ പറഞ്ഞു. ഫലസ്തീനെതിരായ കുറ്റകൃത്യങ്ങള്‍ തുടരാന്‍ ഇസ്രായേലിന് ധൈര്യം പകരുന്ന തീരുമാനമാണ് അമേരിക്കയുടേത്. കുറ്റകൃത്യത്തിലെ പങ്കാളിത്തം വാക്കുകള്‍ കൊണ്ട് മറക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

യുഎന്‍ പൊതുസഭയിലേക്ക്
രക്ഷാ സമിതിയില്‍ വീറ്റോ ചെയ്യപ്പെട്ട പ്രമേയം യുഎന്‍ പൊതുസഭയില്‍ വോട്ടിംഗിനായി കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഫലസ്തീന് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിപ്പോള്‍. ഇതിനായി അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ തേടും. യുഎന്‍ പൊതുസഭയില്‍ പ്രമേയം വീറ്റോ ചെയ്യാന്‍ അമേരിക്കയ്ക്ക് അധികാരമില്ലല്ലോ എന്നും ഫലസ്തീന് വിദേശകാര്യമന്ത്രി റിയാദ് അല്‍ മാലിക്കി പറഞ്ഞു. പ്രശ്നം യു.എന്‍ പൊതുസഭയുടെ പരിഗണനയിലേക്ക് കൊണ്ടുവരാന്‍ തുര്‍ക്കിയും മുന്‍കൈയെടുക്കുമെന്ന് സൂചനയുണ്ട്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications