കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പ് ചൂടിൽ കമല ഹാരിസിന് 56ാം പിറന്നാൾ, അടുത്ത പിറന്നാൾ വൈറ്റ് ഹൗസിൽ ആഘോഷിക്കാമെന്ന് ബൈഡന്‍

Google Oneindia Malayalam News

ന്യൂയോര്‍ക്‌ : അമേരിക്കന്‍ തെരഞ്ഞെടുപ്പിലെ പ്രധാനമുഖവും ഡെമോക്രാറ്റിക്‌ പാര്‍ട്ടിയുടെ വൈസ്‌പ്രസിഡന്റ്‌ സ്ഥാനാര്‍ത്ഥിയുമായ കമല ഹാരിസിന്‌ ഇന്ന്‌ 56 ആം പിറന്നാള്‍. നിരവധി പേരാണ്‌ ടിറ്ററിലൂടെയും അല്ലാതെയും കമല ഹാരിസിന്‌ ആശംസകളുമായി എത്തിയത്‌. അതില്‍ ഏറ്റവും രസകരമായ പിറന്നാള്‍ ആശംസ അമേരിക്കന്‍ പ്രസിഡന്റ്‌ സ്ഥാനാര്‍ത്ഥിയായ ജോ ബൈഡന്റേതായിരുന്നു. കമല ഹാരിസിനൊടൊപ്പം നിക്കുന്ന ചിത്രം ട്വിറ്ററില്‍ പങ്കുവെച്ച ബൈഡന്‍ അടുത്ത വര്‍ഷത്തെ പിറന്നാള്‍ വൈറ്റ്‌ ഹൈസില്‍ വെച്ച്‌ ആഘോഷിക്കാമെന്നാണ്‌ ട്വിറ്ററില്‍ കുറിച്ചത്‌.

ആതേ സമയം എല്ലാവരും പോയി വോട്ട്‌ ചെയ്യുക എന്നതാണ്‌ തന്റെ പിറന്നാള്‍ ദിനത്തിലെ ആഗ്രഹമെന്ന്‌ കമല ഹാരിസ്‌ ട്വിറ്ററില്‍ കുറിച്ചു. ഒക്ടോബര്‍ 20 തന്റെ മരുമകള്‍ മീന ഹാരിസിന്റെ കൂടി ജന്‍മദിനമാണെന്നും മരുമകള്‍ക്ക്‌ ആശംസ നേരുന്നതായും കമല ഹാരിസ്‌ പറഞ്ഞു.

kamala haris

മുന്‍ അമേരിക്കന്‍ പ്രസിഡന്റ്‌ സ്ഥാനാര്‍ഥിയും സ്റ്റേറ്റ്‌ സെക്രട്ടറിയുമായിരുന്ന ഹിലരി ക്ലിന്റന്‍, മുന്‍ പ്രസിഡന്റ്‌ ബറാക്‌ ഒബാമയുടെ ഭാര്യ മിഷേല്‍ ഒബാമ എന്നിവര്‍ കമല ഹാരിസിന്‌ ആശംസകള്‍ നേര്‍ന്നു. രണ്ടാഴ്‌ച്ചക്കകം ഈ പിറന്നളുകാരിയെ നമ്മള്‍ മേഡം വൈസ്‌ പ്രസിഡന്റെന്നു വിളിക്കുമെന്നായിരുന്നു ഹിലരി ക്ലിന്റന്റെ ട്വീറ്റ്‌ . കമല ഹാരിസിന്‌ നല്‍കാവുന്ന ഏറ്റവും നല്ല പിറന്നാള്‍ സമ്മാനം എല്ലാവരം ഡെമോക്രാറ്റിക്‌ സ്ഥാനാര്‍ഥികള്‍ക്ക്‌ വോട്ട്‌ ഉറപ്പാക്കുക എന്നതാണെന്ന്‌ മിഷേല്‍ ഒബാമ പറഞ്ഞു.

പിറന്നാള്‍ ദിനത്തില്‍ വൈകിട്ട്‌ കമല ഹാരിസ്‌ സഖ്യ കക്ഷികളുമായി ചേര്‍ന്ന്‌ വെര്‍ച്വല്‍ ഫണ്ട്‌ റെയ്‌സിങ്ങില്‍ പങ്കെടുക്കും. ജോ ബൈഡനും താനും ചേര്‍ന്ന്‌ രാജ്യത്തെ യഥാര്‍ഥ ശത്രുവില്‍ നിന്നും സംരക്ഷിക്കാന്‍ മഹാ സഖ്യം തന്നെ സൃഷ്ടിച്ചതില്‍ അഭിമാനിക്കുന്നുവെന്ന്‌ കമല ഹാരിസ്‌ പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റും റിപ്പബ്ലിക്കന്‍ നേതാവുമായ ഡൊണാള്‍ഡ്‌ ട്രംപിന്റെ മുഖ്യ എതിരാളികളാണ്‌ ജോ ബൈഡനും കമല ഹാരിസും . അമേരിക്കയില്‍ വൈസ്‌ പ്രസിഡന്റ്‌ ആയി തെരഞ്ഞെടുത്താല്‍ രാജ്യത്തെ ആദ്യ വനിതാ വൈസ്‌ പ്രസിഡന്റ്‌ ആകും ഇന്ത്യന്‍ വംശജ കൂടിയായ കമല ഹാരിസ്‌.

അമേരിക്കയില്‍ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌ ശക്തമാകുകയാണ്‌. നിലവിലെ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപിന്റെ നേതൃത്വത്തില്‍ കൊവിഡിനെ പ്രതിരോധിക്കാന്‍ സാധിച്ചില്ല എന്നതാണ്‌ നിലവിലെ ഭരണകൂടത്തിനെതിരായ ഏറ്റവും വലിയ ആരോപണം. തെരഞ്ഞെടുപ്പ്‌ പ്രചരണങ്ങള്‍ക്കടക്കം മാസ്‌കിടാതെ പുറത്തെത്തിയ ട്രംപിന്‌ കൊവിഡ്‌ ബാധിച്ചതും വിവാദമായിരുന്നു . കൊവിഡ്‌ പ്രതിരോധത്തിലെ പാളിച്ചകളാണ്‌ അമേരിക്കയില്‍ പ്രതിപക്ഷത്തിന്റെ മുഖ്യ ആയുധം

English summary
US vice president candidate Kamala haris turns 56 US vice president candidate Kamala haris turns 56
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X