ഗ്രീന്‍കാര്‍ഡുകാര്‍ക്കും രക്ഷയില്ലേ? അമേരിക്ക രണ്ടും കല്‍പ്പിച്ച്; സ്ഥിരതാമസം ഉറപ്പില്ലെന്ന് വൈസ് പ്രസിഡന്റ്
വാഷിങ്ടണ്‍: അമേരിക്കയില്‍ താല്‍ക്കാലിക കുടിയേറ്റക്കാര്‍ക്കെതിരേ ട്രംപ് ഭരണകൂടം കര്‍ശന നിലപാട് സ്വീകരിക്കുമ്പോഴും ഗ്രീന്‍ കാര്‍ഡ് ഉടമകള്‍ക്ക് അമിതമായ ആശങ്കയുണ്ടായിരുന്നില്ല. തങ്ങള്‍ക്ക് യുഎസില്‍ സ്ഥിരതാമസത്തിനുള്ള അനുമതി കിട്ടുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഗ്രീന്‍ കാര്‍ഡ് ഉടമകളുടെ അവകാശങ്ങള്‍ സംബന്ധിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സിന്റെ പരാമര്‍ശം രാജ്യത്ത് പുതിയ ചര്‍ച്ചകള്‍ക്കും ആശങ്കകള്‍ക്കും വഴിയൊരുക്കിയിരിക്കുകയാണ്. ഗ്രീന്‍ കാര്‍ഡുകള്‍ ഉണ്ടെന്നു കരുതി കുടിയേറ്റക്കാര്‍ക്ക് യുഎസില്‍ സ്ഥിര താമസം ഉറപ്പുനല്‍കാനാവില്ലെന്ന് ജെഡി വാന്‍സ് വ്യക്തമാക്കി.
ഇന്ത്യക്കാര്‍ ഉള്‍പ്പെടെ വിദേശ പൗരന്മാര്‍ക്ക് അമേരിക്കയില്‍ ജോലി ചെയ്യാനും സ്ഥിര താമസത്തിനും അനുവദിക്കുന്നതാണ് ഗ്രീന്‍കാര്‍ഡ്. പെര്‍മനന്റ് റെസിഡന്റ് കാര്‍ഡ് എന്നാണ് ഇതിന്റെ ഔദ്യോഗിക നാമം. സമീപകാലത്ത് അമേരിക്കയിലുണ്ടായ ചില സംഭവ വികാസങ്ങളാണ് ജെഡി വാന്‍സിനെ ഇത്തരമൊരു പരാമര്‍ശത്തിന് പേരിപ്പിച്ചത്.

ഒരു ഗ്രീന്‍ കാര്‍ഡ് ഉടമയ്ക്ക് അമേരിക്കയില്‍ സ്ഥിരമായി തുടരാന്‍ അവകാശമില്ലെന്ന് ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ജെഡി വാന്‍സ് പറഞ്ഞു. ഇത് ദേശീയ സുരക്ഷയുടെ കാര്യമാണ്. അഭിപ്രായ സ്വാതന്ത്രത്തെക്കാള്‍ തങ്ങള്‍ വിലകല്‍പിക്കുന്നത് ദേശീയ സുരക്ഷയ്ക്കാണ്. അമേരിക്കന്‍ സമൂഹത്തിന്റെ ഭാഗമായി ആരെ ഉള്‍പ്പെടുത്തണമെന്ന് അമേരിക്കയിലെ ജനങ്ങള്‍ തീരുമാനിക്കും. സ്റ്റേറ്റ് സെക്രട്ടറിയും പ്രസിഡന്റും ഒരു വ്യക്തി അമേരിക്കയില്‍ ഉണ്ടാകരുതെന്ന് തീരുമാനിച്ചാല്‍ അവര്‍ക്ക് ഇവിടെ തുടരാന്‍ നിയമപരമായ അവകാശമില്ല - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ന്യൂയോര്‍ക്കിലെ കൊളംബിയ സര്‍വകലാശാലയില്‍ ഇസ്രായേല്‍-ഹമാസ് യുദ്ധത്തിനെതിരേ നടന്ന പ്രതിഷേധങ്ങളില്‍ പങ്കെടുത്ത പലസ്തീന്‍ ആക്ടിവിസ്റ്റും ബിരുദ വിദ്യാര്‍ത്ഥിയുമായ മഹ്‌മൂദ് ഖലീലിനെ അറസ്റ്റ് ചെയ്തിരുന്നു. ഇദ്ദേഹം ഗ്രീന്‍ കാര്‍ഡ് ഹോള്‍ഡറാണ്. ഇദ്ദേഹത്തിന്റെ ഭാര്യ എട്ടു മാസം ഗര്‍ഭിണിയാണ്. മഹ്‌മൂദിന്റെ അറസ്റ്റിന്റെ നിയമസാധുതയെ പലരും ചോദ്യം ചെയ്തിട്ടുണ്ട്. ഇതിനുള്ള പ്രതികരണമായാണ് വാന്‍സിന്റെ പ്രസ്താവന. അതേസമയം, മഹ്‌മൂദ് ഖലീലിനെ നാടുകടത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം കോടതി തടഞ്ഞിരുന്നു.
നിയമവിരുദ്ധമായ പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്ന അന്താരാഷ്ട്ര വിദ്യാര്‍ഥികളെ നാടുകടത്തുമെന്ന് ട്രംപ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ജെഡി വാന്‍സിന്റെ പ്രസ്താവന അമേരിക്കയില്‍ ചര്‍ച്ചയാകുന്നത്. രാജ്യത്തിന്റെ സുരക്ഷയ്ക്കാണ് തങ്ങള്‍ പ്രാധാന്യം നല്‍കുന്നതെന്നും ഗ്രീന്‍ കാര്‍ഡ് ഉണ്ടെന്നു കരുതി അജീവനാന്തം യു.എസില്‍ തങ്ങാമെന്ന് കരുതേണ്ടെന്നും വാന്‍സ് വ്യക്തമാക്കി.
പ്രതിവര്‍ഷം 11 ലക്ഷത്തിലധികം ഗ്രീന്‍ കാര്‍ഡ് അപേക്ഷകളാണ് അമേരിക്കന്‍ സര്‍ക്കാരിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഗ്രീന്‍ കാര്‍ഡിനായി അപേക്ഷിക്കുന്നവരില്‍ നിരവധി ഇന്ത്യക്കാരുമുണ്ട്.












Click it and Unblock the Notifications