കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിൽ നിന്ന് വന്നപ്പോൾ എന്റെ അമ്മ ഇത് സങ്കൽപ്പിച്ചിരിക്കില്ല: കമലാ ഹാരിസ്

Google Oneindia Malayalam News

വാഷിംഗ്ടൺ: യുഎസ് വൈസ് പ്രസിഡന്റായതോടെ കമലാ ഹാരിസ് സൃഷ്ടിച്ചത് ചരിത്രം. യുഎസ് വൈസ് പ്രസിഡന്റാവുന്ന ആദ്യ ഇന്ത്യക്കാരി, യുഎസ് വൈസ് പ്രസിഡന്റാവുന്ന ആദ്യത്തെ വർഗ്ഗക്കാരി, ആദ്യത്തെ ഇന്ത്യൻ- അമേരിക്കൻ വംശജ എന്നീ നേട്ടങ്ങളാണ് കമലാ ഹാരിസ് ഇതോടെ കൈവരിച്ചിട്ടുള്ളത്. വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ അമ്മയ്ക്ക് ആദരാജ്ഞലികൾ അർപ്പിച്ചുകൊണ്ടാണ് കമലാ ഹാരിസ് രംഗത്തെത്തിയത്.

യുഎസ്സില്‍ ബൈഡന്റെ ആദ്യ നീക്കം, കോവിഡ് ടാസ്‌ക് ഫോഴ്‌സിന്റെ അധ്യക്ഷനായി ഇന്ത്യന്‍ വംശജന്‍ എത്തുംയുഎസ്സില്‍ ബൈഡന്റെ ആദ്യ നീക്കം, കോവിഡ് ടാസ്‌ക് ഫോഴ്‌സിന്റെ അധ്യക്ഷനായി ഇന്ത്യന്‍ വംശജന്‍ എത്തും

കടപ്പെട്ടിരിക്കുന്നു

കടപ്പെട്ടിരിക്കുന്നു

"ഇന്ന് എന്റെ സാന്നിധ്യത്തിന് ഉത്തരവാദിയായ സ്ത്രീയോട് ഞാൻ കടപ്പെട്ടിരിക്കുന്നു, എന്റെ അമ്മ ശ്യാമള ഗോപാലൻ ഹാരിസ്. 19 ാം വയസ്സിൽ ഇന്ത്യയിൽ നിന്ന് ഇവിടെയെത്തിയപ്പോൾ ഒരിക്കൽപ്പോലും അവർ ഈ നിമിഷം സങ്കൽപ്പിച്ചിരിക്കില്ല. പക്ഷേ അമേരിക്കയിൽ ഇതുപോലുള്ള നിമിഷം സാധ്യമാകുമെന്ന് അവർ വളരെ ആഴത്തിൽ വിശ്വസിച്ചു " ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു കമലാ ഹാരിസ്.

 സ്ത്രീകളെക്കുറിച്ച്

സ്ത്രീകളെക്കുറിച്ച്

അവരുടെ തലമുറയിലുള്ള സ്ത്രീകളെക്കുറിച്ചാണ് ഞാൻ ചിന്തിക്കുന്നത്. കറുത്ത സ്ത്രീകൾ, ഏഷ്യൻ സ്ത്രീകൾ, ലാറ്റിന, അമേരിക്കൻ സ്ത്രീകൾ എന്നിവരെക്കുറിച്ചാണ് ചിന്തിക്കുന്നത്. നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലുടനീളം ഇന്നത്തെ നിമിഷത്തിന് വേണ്ടി വഴിയൊരുക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ബൈഡന്റെ ജന്മദേശമായ ഡെലവെയറിലെ വിൽമിംഗ്ടണിൽ ഒരു പൊതുറാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു 57 കാരിയായ കമല.

 ആന്റിമാരെക്കുറിച്ച്

ആന്റിമാരെക്കുറിച്ച്

ജോ ബിഡനൊപ്പം യുഎസ് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള പ്രസംഗത്തിലാണ് കമല ഹാരിസ് തന്റെ ഇന്ത്യൻ വേരുകളെക്കുറിച്ചും പരാമർശിക്കുകയും തമിഴ്‌നാട്ടിലേക്കുള്ള അവളുടെ ബാല്യകാല യാത്രകളെക്കുറിച്ചും തുറന്ന് സംസാരിച്ചത്. തന്റെ ആന്റിമാരിൽ നിന്ന് ലഭിച്ച പിന്തുണയെക്കുറിച്ചും കമല പരാമർശിച്ചു.

 അഭിമാനിക്കേണ്ട നിമിഷം

അഭിമാനിക്കേണ്ട നിമിഷം


ട്വിറ്ററിലെ വിജയകരമായ വിജയത്തിന് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് മന്ത്രി നരേന്ദ്ര മോദി ഇതിനെ പരാമർശിച്ചു. "നിങ്ങളുടെ ചിട്ടിക്ക് മാത്രമല്ല, എല്ലാ ഇന്ത്യൻ-അമേരിക്കക്കാർക്കും ഇത് വളരെയധികം അഭിമാനിക്കേണ്ട കാര്യമാണ്," അദ്ദേഹം എഴുതി. കമലാഹാരിസിന്റെ ഉജ്ജ്വല വിജയത്തിന് ആശംസകളർപ്പിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ട്വിറ്ററിൽ രംഗത്തെത്തിയിരുന്നു. നിങ്ങളുടെ ആന്റിമാർക്ക് മാത്രമല്ല എല്ലാ ഇന്ത്യൻ- അമേരിക്കക്കാർക്കും വളരെയധികം അഭിമാനിക്കാനുള്ള നിമിഷമാണെന്നും അദ്ദേഹം കുറിച്ചു.

പ്രത്യേക പ്രാർത്ഥന

പ്രത്യേക പ്രാർത്ഥന

യുഎസ് തിരഞ്ഞെടുപ്പിന്റെ ഫലം വരുന്നതിനായി ലോകം മുഴുവൻ കാത്തിരിക്കുമ്പോൾ കമല ഹാരിസിന്റെ മുത്തശ്ശിമാരുടെ ഗ്രാമായ തമിഴ്നാട്ടിലെ ചെന്നൈയ്ക്കടുത്ത തുളസേന്ദ്രപുരയിൽ കമലയുടെ വിജയത്തിനായി പ്രത്യേക പൂജകളും നടത്തിയിരുന്നു. ശനിയാഴ്ച രാത്രിയാണ് യുഎസ് തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുന്നത്.

English summary
US Vice president Kamala Harris pays tribute to her mother in first speech after poll result
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X