'പേടിപ്പിക്കാന്‍ നോക്കേണ്ട, നടക്കില്ല'; അമേരിക്കയുടെ യുദ്ധഭീഷണിയില്‍ ഇറാന്‍
വാഷിംഗ്ടണുമായുള്ള ചര്‍ച്ചകളില്‍ ടെഹ്റാന്‍ ഒരിക്കലും യുറേനിയം സമ്പുഷ്ടീകരണം ഉപേക്ഷിക്കില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി. അമേരിക്കയുടെ യുദ്ധഭീഷണിയില്‍ ഭയപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇറാന് വാഷിംഗ്ടണില്‍ വലിയ വിശ്വാസമില്ലെന്നും യുഎസ് പക്ഷം ചര്‍ച്ചകളെ ഗൗരവമായി എടുക്കുന്നുണ്ടോ എന്നതില്‍ സംശയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചര്‍ച്ചകളെക്കുറിച്ച് ഇറാന്‍ അതിന്റെ 'തന്ത്രപരമായ പങ്കാളികളായ' ചൈനയുമായും റഷ്യയുമായും കൂടിയാലോചിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 'ഒരു യുദ്ധം നമ്മുടെ മേല്‍ അടിച്ചേല്‍പ്പിച്ചാലും, സമ്പുഷ്ടീകരണത്തില്‍ നമ്മള്‍ ഇത്രയധികം നിര്‍ബന്ധം പിടിക്കുകയും അത് ഉപേക്ഷിക്കാന്‍ വിസമ്മതിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണ്? കാരണം നമ്മുടെ മേല്‍ ആജ്ഞാപിക്കാന്‍ ആര്‍ക്കും അവകാശമില്ല,' അരാഗ്ചി പറഞ്ഞു.

മേഖലയിലെ അവരുടെ സൈനിക വിന്യാസം നമ്മെ ഭയപ്പെടുത്തുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി. ഒരു വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണ്‍ അറേബ്യന്‍ കടലില്‍ എത്തിയതിനെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പശ്ചിമേഷ്യയിലെ ഏക ആണവായുധ രാജ്യമായി കരുതപ്പെടുന്ന ഇറാന്‍ ഒരു അണുബോംബ് സ്വന്തമാക്കാന്‍ ശ്രമിക്കുകയാണെന്നാണ് പാശ്ചാത്യരാജ്യങ്ങള്‍ പറയുന്നത്.
എന്നാല്‍ ഇറാന്‍ അത് നിഷേധിച്ചിട്ടുണ്ട് വന്‍ശക്തികളോട് 'ഇല്ല' എന്ന് പറയാനുള്ള ശക്തിയാണ് തങ്ങളുടെ അണുബോംബ് എന്ന് അരാഗ്ചി പറഞ്ഞു. അതേസമയം ആണവ പ്രശ്നത്തിനപ്പുറം ചര്‍ച്ചകള്‍ നടക്കണമെന്നും ഇറാന്റെ ബാലിസ്റ്റിക് മിസൈലുകളും മേഖലയിലെ സായുധ ഗ്രൂപ്പുകള്‍ക്കുള്ള പിന്തുണയും ഉള്‍പ്പെടുത്തണമെന്നുമാണ് യുഎസും ഇസ്രായേലും ആഗ്രഹിക്കുന്നത്.
വെള്ളിയാഴ്ച ഒമാനില്‍ നടന്ന ആദ്യ റൗണ്ട് ചര്‍ച്ചയ്ക്ക് ശേഷം, യുഎസ് ഉപരോധങ്ങള്‍ക്കിടയിലും ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങള്‍ക്ക് മേല്‍ താരിഫ് ചുമത്താന്‍ ആഹ്വാനം ചെയ്യുന്ന ഒരു എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചു. ഇറാന്റെ എണ്ണ കയറ്റുമതി തടയുക എന്ന ലക്ഷ്യത്തോടെ നിരവധി ഷിപ്പിംഗ് സ്ഥാപനങ്ങള്‍ക്കും കപ്പലുകള്‍ക്കുമെതിരെ അമേരിക്ക പുതിയ ഉപരോധങ്ങള്‍ പ്രഖ്യാപിച്ചു.
ഡിസംബര്‍ അവസാനത്തില്‍ സാമ്പത്തിക പരാതികള്‍ മൂലമുണ്ടായ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ക്കെതിരെ ഇറാന്‍ ഭരണകൂടം നടത്തിയ അടിച്ചമര്‍ത്തലിനെ തുടര്‍ന്നാണ് പുതിയ സംഭവവികാസങ്ങള്‍ രൂപപ്പെട്ടത്. റാന്‍ അധികൃതര്‍ അടുത്തിടെ നടന്ന പ്രതിഷേധങ്ങളില്‍ 3,117 പേര്‍ കൊല്ലപ്പെട്ടതായി സമ്മതിച്ചിട്ടുണ്ട്. ഞായറാഴ്ച 2,986 പേരുടെ പട്ടിക പ്രസിദ്ധീകരിച്ചു, അവരില്‍ ഭൂരിഭാഗവും സുരക്ഷാ സേനയിലെ അംഗങ്ങളാണ്.
എന്നാല്‍ അന്താരാഷ്ട്ര സംഘടനകള്‍ മരണസംഖ്യ വളരെ ഉയര്‍ന്നതായി കണക്കാക്കുന്നു. പ്രതിഷേധങ്ങള്‍ ആരംഭിച്ചതിനുശേഷം യുഎസ് ആസ്ഥാനമായുള്ള ഹ്യൂമന്‍ റൈറ്റ്‌സ് ആക്ടിവിസ്റ്റ്‌സ് ന്യൂസ് ഏജന്‍സി 6,961 മരണങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്നും, കൂടുതലും പ്രതിഷേധക്കാരാണെന്നും, 11,630 കേസുകള്‍ അന്വേഷണത്തിലാണെന്നും പറയുന്നു.












Click it and Unblock the Notifications