കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോര്‍ജ് ബുഷ് ഇറാഖിലേക്ക് യുദ്ധത്തിന്...?

  • By Soorya Chandran
Google Oneindia Malayalam News

ബാഗ്ദാദ്: ജോര്‍ജ്ജ് ബുഷിനെ അറിയില്ലേ... അമേരിക്കയിലെ ജോർജ്ജ് ബൂഷ്... ആ ബുഷ് ഇപ്പോള്‍ യുദ്ധത്തിനായി അമേരിക്കയില്‍ നിന്ന് ഇറാഖിലേക്ക് പോവുകയാണത്രെ...

തെറ്റിദ്ധരിക്കണ്ട, അമേരിക്കന്‍ പ്രസിഡന്റ് പദവി വഹിച്ച അച്ഛന്‍ ബുഷോ മകന്‍ ബുഷോ അല്ല ഇറാഖിലേക്ക് പോകുന്നത്. അമേരിക്കയുടെ യുദ്ധക്കപ്പലായ ജോര്‍ജ് എച്ച് ഡബ്ല്യൂ ബുഷ് ആണ് ഇറാഖിനെ ലക്ഷ്യമാക്കി യാത്ര തുടങ്ങിയിരിക്കുന്നത്.

George Bush Warship

ഇറാഖില്‍ ഭീകരരുടെ ആക്രമണം രൂക്ഷമായ സാഹചര്യത്തിലാണ് അമേരിക്ക പടക്കപ്പല്‍ അയക്കുന്നത്. എന്നാല്‍ ഇപ്പോള്‍ സ്ഥിതിഗതികള്‍ ശാന്തമായിവരുകയാണെന്നാണ് ഇറാഖ് ഭരണകൂടം പറയുന്നത്.

ഒട്ടേറെ പട്ടണങ്ങളാണ് ഭീകരര്‍ കയ്യടക്കി വച്ചിരിക്കുന്നത്. എന്നാല്‍ ബദ്ധവൈരികളായിരുന്ന ഷിയ വിഭാഗത്തേയും കുര്‍ദ് വിഭാഗത്തേയും ഒരുമിച്ച് നിര്‍ത്തി സൈന്യം ഭീകരരെ നേരിടുകയാണ്. ഇതോടെ ഭീകരര്‍ പിന്‍വാങ്ങിക്കൊണ്ടിരിക്കുകയാണെന്നാണ് വിവരം.

ഇറാഖിലെ പ്രധാനപ്പെട്ട നഗരങ്ങളായ തിക്രിത്തും മൊസൂളും ഇപ്പോഴും ഭീകരരുടെ കൈയ്യിലാണ്. ഇവ സ്വതന്ത്രമാക്കാന്‍ സൈന്യത്തിന് ഇനിയും കഴിഞ്ഞിട്ടില്ല. ഒറ്റ ദിവസം കൊണ്ട് 279 ഭീകരരെ വധിച്ചതായാണ് സൈന്യത്തിന്റെ അവകാശവാദം.

ഇറാഖിന് സഹായവുമായി ഇറാനും രംഗത്തെത്തിയിട്ടുണ്ട്. ഇറാന്റെ 130 റവല്യൂഷണറി ഗാര്‍ഡ്‌സ് ബാഗ്ദാദിലെത്തി. ഇവര്‍ ഇറാഖ് സൈനികര്‍ക്ക് പരിശീലനം നല്‍കും .

English summary
US Warship George HW Bush moves to Iraq.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X