കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരനിറച്ച തോക്കാണ് അമേരിക്ക; സിറിയ രാസായുധ പ്രയോഗം തുടര്‍ന്നാല്‍ വീണ്ടും ആക്രമിക്കാന്‍ മടിക്കില്ല

  • By Desk
Google Oneindia Malayalam News

ന്യുയോര്‍ക്ക്: സിവിലിയന്‍മാര്‍ക്കു നേരെ രാസായുധ ആക്രമണം നടത്തുന്നത് സിറിയ തുടര്‍ന്നാല്‍ വീണ്ടും ആക്രമണം നടത്താന്‍ മടിക്കില്ലെന്ന് അമേരിക്ക. സിറിയന്‍ പ്രതിസന്ധി ചര്‍ച്ച ചെയ്യുന്നതിന് ചേര്‍ന്ന യുഎന്‍ രക്ഷാസമിതിയുടെ അടിയന്തര യോഗത്തിലാണ് അമേരിക്കന്‍ അംബാസഡര്‍ നിക്കിഹാലെ ഇക്കാര്യം വ്യക്തമാക്കിയത്. വിഷവാതകം പ്രയോഗിക്കുന്നത് സിറിയ തുടരുകയാണെങ്കില്‍, തിരനിറച്ച് കാത്തിരിക്കുന്ന തോക്കാണ് അമേരിക്ക- അവര്‍ പറഞ്ഞു. ഞങ്ങളുടെ പ്രസിഡന്റ് ഒരു ലക്ഷ്മണ രേഖ വരച്ചാല്‍ അത് നടപ്പിലാക്കുക തന്നെ ചെയ്യുമെന്നും നിക്കിഹാലെ മുന്നറിയിപ്പ് നല്‍കി.

 haleynikki

സിറിയയ്‌ക്കെതിരേ അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും ചേര്‍ന്ന നടത്തിയ ആക്രമണങ്ങള്‍ പ്രതികാരമോ ശിക്ഷയോ അല്ല. ഇനിയും രാസായുധ പ്രയോഗം ഉണ്ടാവുന്നത് തടയുകയാണ് ആക്രമണത്തിന്റെ ലക്ഷ്യം. ഇതില്‍ നിന്ന് പാഠം പഠിക്കാന്‍ സിറിയ തയ്യാറാവണം. അതേസമയം രാസായുധ പ്രയോഗത്തെ ഉപയോഗിക്കുന്നതിന് പകരം റഷ്യ സിറിയന്‍ ഭരണകൂടത്തിന്റെ ചെയ്തികളെ പിന്തുണയ്ക്കുന്നത് ഖേദകരമാണെന്നും നിക്കി ഹാലെ പറഞ്ഞു. സിറിയയ്‌ക്കെതിരേ നയതന്ത്ര നടപടികളിലൂടെ മുന്നോട്ടുപോവാനായിരുന്നു അമേരിക്കയുടെയും സഖ്യകക്ഷികളുടെയും ശ്രമം. എന്നാല്‍ സിറിയക്കെതിരായ രക്ഷാ സമിതി പ്രമേയങ്ങളോരോന്നും വീറ്റോ ചെയ്യുന്ന നിലപാടാണ് റഷ്യ സ്വീകരിച്ചത്. റഷ്യന്‍ പിന്തുണയെക്കുറിച്ചുള്ള ആത്മധൈര്യമാണ് സിറിയന്‍ പ്രസിഡന്റിനെ എന്തു കടുംകൈയും ചെയ്യാന്‍ പ്രേരിപ്പിക്കുന്നതെന്നും യു.എസ് അംബാസഡര്‍ കുറ്റപ്പെടുത്തി.

അതിനിടെ, സിറിയന്‍ രാസായുധ കേന്ദ്രങ്ങള്‍ക്കു നേരെയുള്ള ആക്രമണത്തില്‍ സഹകരിച്ച ബ്രിട്ടനും ഫ്രാന്‍സിനും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നന്ദി അറിയിച്ചു. തന്റെ ട്വിറ്റര്‍ സന്ദേശത്തിലായിരുന്നു നന്ദി പ്രകടനം. കിറുകൃത്യമായിരുന്നു ഓരോ ആക്രമണമെന്നും ഇരുരാജ്യങ്ങളുടെയും മികച്ച സൈനിക ശക്തിക്കും അനുകൂലതീരുമാനത്തിനും നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞയാഴ്ച വിമത കേന്ദ്രമായ ദൗമയ്ക്കു നേരെ സിറിയന്‍ സൈന്യം നടത്തിയ രാസായുധാക്രമണത്തെ തുടര്‍ന്ന് സിറിയന്‍ രാസായുധ നിര്‍മാണ കേന്ദ്രങ്ങള്‍ക്കു നേരെ അമേരിക്കയും സഖ്യകക്ഷികളും ചേര്‍ന്ന് നൂറിലേറെ മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു.

English summary
US \'locked and loaded\' if Syria uses chemical weapons again, emergency session of the UN Security Council, Nikki Haley, the US ambassador to the United Nations, If the Syrian regime uses this poisonous gas again, the United States is locked and loaded, US, UK and France targeted three sites across Syria, at
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X