കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക് വ്യോമപാത ഒഴിവാക്കി സഞ്ചരിക്കാൻ യുഎസ് വിമാന കമ്പനികൾക്ക് എഫ്എഎ മുന്നറിയിപ്പ്

Google Oneindia Malayalam News

വാഷിംഗ്ടൺ: അമേരിക്കൻ വിമാനകമ്പനികൾക്ക് മുന്നറിയിപ്പുമായി യുഎസ്. അമേരിക്കൻ വിമാനകമ്പനികൾക്ക് പാക് ഭീകരരിൽ നിന്ന് ഭീഷണിയുണ്ടെന്നും പാക് വ്യോമപാത വഴിയുള്ള യാത്ര ഒഴിവാക്കണമെന്നുമാണ് അമേരിക്ക നൽകിയിട്ടുള്ള മുന്നറിയിപ്പ്. യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ പുറത്തിറക്കിയ പ്രസ്താവനയിലാണ് വിമാകമ്പനികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകര സംഘടനകൾ യുഎസ് വിമാനങ്ങളെ ലക്ഷ്യം വെച്ചേക്കാമെന്നും പ്രസ്താവനയിൽ പറയുന്നു.

സവര്‍ക്കര്‍ സ്വവര്‍ഗാനുരാഗി, ഗോഡ്‌സെയുമായി ശാരീരിക ബന്ധം, വിവാദവുമായി കോണ്‍ഗ്രസ് ബുക്ക്‌ലെറ്റ്സവര്‍ക്കര്‍ സ്വവര്‍ഗാനുരാഗി, ഗോഡ്‌സെയുമായി ശാരീരിക ബന്ധം, വിവാദവുമായി കോണ്‍ഗ്രസ് ബുക്ക്‌ലെറ്റ്

images-156120536

പാകിസ്താനിലെ ഭീകരരുടെ പ്രവർത്തനങ്ങൾ വർധിച്ച സാഹചര്യത്തിൽ പാക് വ്യോമാതിർത്തി ഒഴിവാക്കി യാത്ര ചെയ്യാനാണ് കമേഴ്സ്യൽ വിമാനങ്ങൾക്ക് ലഭിച്ചിട്ടുള്ള നിർദേശം. പാക് വ്യോമാതിർത്തി വഴി സഞ്ചരിക്കുമ്പോൾ ജാഗ്രത പുലർത്താനും നിർദേശിച്ചിട്ടുണ്ട്.

ബാഗാദാദിലെ യുഎസ് സ്റ്റേറ്റ് എംബസി ആയിരക്കണക്കിന് പ്രതിഷേധക്കാർ ആക്രമിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് യുഎസ് മുന്നറിയിപ്പ്. 24 ഓളം വരുന്ന ഇറാൻ അനുകൂല പോരാളികളെ അമേരിക്ക വ്യോമാക്രമണത്തിൽ വധിച്ചതിനുള്ള പ്രതികാരമായാണ് എംബസിക്ക് നേരെ ആക്രമണമുണ്ടായത്. ബാഗ്ദാദിലെ അതീവ സുരക്ഷാ മേഖലയായ ഗ്രീൻ സോണിലുള്ള യുഎസ് എംബസിയാണ് സൈനിക വേഷത്തിലെത്തിയ സ്ത്രീപുരുഷന്മാർ ഉൾപ്പെട്ട സംഘം ആക്രമിച്ചത്. ഹഷദ് അൽഷാബിയ്ക്ക് പിന്തുണ പ്രഖ്യാപിക്കുന്ന പതാകകളുമേന്തിയാണ് പ്രതിഷേധക്കാരെത്തിയത്.

പശ്ചിമ ഇറാഖിലെ താവളത്തിൽ വെച്ച് 25 ഓളം വരുന്ന കത്തേബ് ഹെസ്ബുള്ളാ പോരാളികളെയാണ് അമേരിക്ക ഞായറാഴ്ച വ്യോമാക്രമണത്തിൽ വധിച്ചത്. യുഎസ് സൈനിക വിന്യാസം നടത്തിയിട്ടുള്ള ഇറാഖി വ്യോമതാവളങ്ങളിലെ റോക്കറ്റ് ആക്രമണങ്ങൾക്കുള്ള തിരിച്ചടിയായാണ് നടത്തിയത്.

യുഎസ് എംബസിക്ക് നേരെ ആക്രമണമുണ്ടായതോടെ യുഎസ് സൈന്യം എംബസി വളപ്പിനുള്ളിൽ നിന്ന് കണ്ണീർ വാതകം പ്രയോഗിച്ചാണ് ആൾക്കുട്ടത്തെ പിരിച്ചുവിട്ടത്. എംബസിയിൽ നിന്ന് തിരിച്ചുപോകാൻ ആദ്യം ആവശ്യപ്പെട്ടെങ്കിലും പ്രതിഷേധക്കാർ പിരിഞ്ഞുപോയിരുന്നില്ല. ഇതോടെയാണ് കണ്ണീർവാതകം പ്രയോഗിച്ചത്.

English summary
US warns airlines to avoid Pakistan airspace, cites threat by militants
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X