• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ജോ ബൈഡന്‍ വൈറ്റ് ഹൗസിലേക്ക് പ്രവേശിക്കാന്‍ തയ്യാറാകുമ്പോള്‍ ഇന്ത്യയ്ക്ക് യുഎസിന്റെ മുന്നറിയിപ്പ്; കാരണം

വാഷിംഗ്ടണ്‍: അമേരിക്കയുടെ പുതിയ പ്രസിഡണ്ടായി ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡനെ ഇലക്ടറല്‍ കോളേജ് ഔദ്യോഗികമായി തിരഞ്ഞെടുത്തു. വ്യക്തമായ ഭൂരിപക്ഷം നേടിയാണ് ഇലക്ടറല്‍ കോളേജിലെ ജോ ബൈഡന്റെ വിജയം. 306 വോട്ടുകള്‍ ആണ് ജോ ബൈഡന് ലഭിച്ചത്. എന്നാല്‍ ഇതിനിടെ യുഎസ് ട്രംപ് ഭരണകൂടം ഇപ്പോള്‍ തുര്‍ക്കി അടക്കമുള്ള രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കാണ് ചര്‍ച്ചയാകുന്നത്. ജൈ ബൈഡന്‍ പ്രസിഡന്റായി ചുമതലയേല്‍ക്കുമ്പോഴും ഈ നിലപാട് തന്നെ ുപിന്തുടരുമോ എന്നുള്ള കാര്യം കണ്ടറിയണം.

ഒപ്പം രണ്ട് പാകിസ്ഥാനി തടവുകാര്‍, ജീവിതം അവസാനിച്ചെന്ന് കരുതി കരഞ്ഞു; ചതിയുടെ കഥ തുറന്നുപറഞ്ഞ് അശോകന്‍

റഷ്യന്‍ നിര്‍മ്മിത എസ് 400 മിസൈലുകള്‍ തുര്‍ക്കി വാങ്ങുന്നതിനെ തുടര്‍ന്നാണ് ട്രംപ് ഭരണകൂടം ഇപ്പോള്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ റഷ്യന്‍ നിര്‍മ്മിത ആയുധങ്ങള്‍ വാങ്ങുന്ന ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്കും അമേരിക്ക മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അന്താരാഷ്ട്ര സുരക്ഷ വിഭാഗം അസിസ്റ്റന്റ് സെക്രറി ക്രിസ്റ്റഫര്‍ ഫോര്‍ഡാണ് തുര്‍ക്കിക്ക് മേലുള്ള വിലക്ക് പ്രഖ്യാപിച്ചത്. സിഎഎടിഎസ്എ ആക്ട് പ്രകാരമാണ് ഇപ്പോള്‍ തുര്‍ക്കിക്ക് മേല്‍ അമേരിക്ക വിലക്ക് പ്രഖ്യാപിച്ചത്.

ഇതോടൊപ്പം ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്കും അമേരിക്ക ഇപ്പോള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. സിഎഎടിഎസ്എ വകുപ്പ് 231 ഉപരോധങ്ങള്‍ അമേരിക്ക പൂര്‍ണ്ണമായും നടപ്പാക്കുമെന്നത് ലോകമെമ്പാടുമുള്ള മറ്റ് രാജ്യങ്ങളും ശ്രദ്ധിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. റഷ്യന്‍ അയുധങ്ങള്‍ കൂടതലായി വാങ്ങുന്നത് ഒഴിവാക്കണമെന്നും ക്രിസ്റ്റഫര്‍ ഫോര്‍ഡ് അറിയിച്ചു.

2018 ല്‍ റഷ്യയില്‍ നിന്നുള്ള എസ് -400 മിസൈല്‍ സംവിധാനത്തിന്റെ അഞ്ച് യൂണിറ്റുകള്‍ക്കായി ഇന്ത്യ 5.43 ബില്യണ്‍ യുഎസ് ഡോളര്‍ കരാര്‍ ഒപ്പിട്ടിരുന്നു. യുഎസിന്റെ എതിര്‍പ്പ് അവഗണിച്ച് കരാര്‍ അന്തിമമാക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി അമേരിക്ക രംഗത്തെത്തിയത്. റഷ്യയില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങുന്നതിനെതിരെ യുഎസ് ഇന്ത്യയ്ക്ക് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സിഎഎടിഎസ്എയുടെ കീഴില്‍ നടപടികള്‍ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നിരുന്നാലും അമേരിക്കയില്‍ നിന്ന് ഇന്ത്യ ആയുധങ്ങള്‍ വാങ്ങിക്കുന്നത് തുടര്‍ന്നിരുന്നു.

കോൺഗ്രസിൽ തർക്കം അവസാനിക്കുന്നില്ല; വെൽഫെയർ ബന്ധത്തിൽ ഇടഞ്ഞ് മുല്ലപ്പള്ളി, ഗുണം ചെയ്യുമെന്ന് മുരളീധരൻ

cmsvideo
  Electoral College makes it official- Joe Biden won, Donald Trump lost

  ക്ഷമയെ പരീക്ഷിക്കുന്ന സൈബര്‍ ബുള്ളിയിംഗിന് ഇരയായിട്ടുണ്ട്, സ്ത്രീകളും ഇക്കൂട്ടത്തിലുണ്ടെന്ന് സ്വാസിക

  English summary
  US warns India as Joe Biden prepares to enter White House; here's why
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X