കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാനെതിരെ പടയൊരുക്കവുമായി അമേരിക്ക..... ഇന്ത്യക്ക് മുന്നറിയിപ്പ്!! എണ്ണ വ്യാപാരം ഇനി വേണ്ട!!

Google Oneindia Malayalam News

തെഹറാന്‍: അമേരിക്കയും ഇറാനും തമ്മിലുള്ള പോരാട്ടം ഒരിടവേളയ്ക്ക് ശേഷം രൂക്ഷമാകുന്നു. കടുത്ത നടപടികളുമായി മുന്നോട്ട് പോകാനാണ് ട്രംപിന്റെ തീരുമാനം. ഇറാനുമായി വ്യാപാര ബന്ധം പുലര്‍ത്തുന്ന ഇന്ത്യ അടക്കമുള്ളവര്‍ക്ക് ശക്തമായ മുന്നറിയിപ്പും യുഎസ് നല്‍കുന്നുണ്ട്. ഇറാന്റെ മിസൈല്‍ സംവിധാനം സൂക്ഷമമായി നിരീക്ഷിക്കാനാണ് യുഎസ് തീരുമാനിച്ചിരിക്കുന്നത്. ഏത് നിമിഷവും ആക്രമണം പ്രതീക്ഷിക്കാമെന്നാണ് സൈനിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

അതേസമയം ഇന്ത്യയില്‍ നിന്ന് യുഎസ് അകലുന്നു എന്നതിന്റെ സൂചനയാണ് ഇതിലൂടെ ലഭിച്ചിരിക്കുന്നത്. എന്നാല്‍ ഇറാനെ കൈവിടാനാവാത്ത അവസ്ഥയിലാണ് ഇന്ത്യ. ഇന്ത്യന്‍ വിപണി പശ്ചിമേഷ്യന്‍ വിപണിയെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. അമേരിക്കന്‍ വിപണിയെ വല്ലാതെ ആശ്രയിക്കാത്ത വിപണിയാണ് ഇന്ത്യയുടേത്. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ അമേരിക്കയുടെ നീക്കത്തില്‍ ഇന്ത്യ പിന്തുണ അറിയിക്കാന്‍ യാതൊരു സാധ്യതയുമില്ല.

ഇന്ത്യക്ക് മുന്നറിയിപ്പ്

ഇന്ത്യക്ക് മുന്നറിയിപ്പ്

ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് ഇനി ഒരു ഇളവും ഉണ്ടാവില്ലെന്നാണ് അമേരിക്കന്‍ പ്രതിനിധി ബ്രയാന്‍ ഹുക്ക് വെളിപ്പെടുത്തിയത്. ഇന്ത്യ അടക്കമുള്ളവര്‍ എത്രയും പെട്ടെന്ന് ഇറാനുമായുള്ള വ്യാപാരം അവസാനിപ്പിക്കണമെന്നുള്ള മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. അതേസമയം ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നിവരെയും കൂടി ലക്ഷ്യമിട്ടുള്ളതാണ് മറുപടി. ഇതില്‍ ജപ്പാനും ദക്ഷിണ കൊറിയയും എണ്ണ വ്യാപാരം അവസാനിക്കുമെന്നാണ് സൂചന.

എന്തുകൊണ്ട് ഇന്ത്യ

എന്തുകൊണ്ട് ഇന്ത്യ

ആഗോള തലത്തില്‍ തന്നെ ഏറ്റവുമധികം എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഇറാന്റെ വിശ്വസ്ത ഉപഭോക്താവാണ് ഇന്ത്യ. ഇത് ഇല്ലാതായാല്‍ ഇറാന്റെ സമ്പദ് വ്യവസ്ഥ തകരുമെന്ന് ഉറപ്പാണ്. പക്ഷേ ഇന്ത്യക്ക് ആവശ്യമായ ഇന്ധനം നല്‍കാമെന്ന ഉറപ്പ് അമേരിക്ക നല്‍കേണ്ടി വരും. സൗദി അറേബ്യ ഉല്‍പ്പാദനം കുറച്ച സാഹചര്യത്തില്‍ ഇന്ത്യക്ക് കൂടുതല്‍ എണ്ണ നല്‍കുന്നത് സാധ്യമല്ല. ഇവരെല്ലാം യുഎസ് ഡോളറിലാണ് വ്യാപാരം നടത്തുന്നത്. അത് ഇന്ത്യക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കുക.

വിപണിയെ നിയന്ത്രിക്കാന്‍

വിപണിയെ നിയന്ത്രിക്കാന്‍

ആഗോള എണ്ണ വിപണിയെ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് യുഎസ്സിന്റെ നീക്കം. ഇറാന്റെ എല്ലാ മേഖലകളിലും കടുത്ത നിരീക്ഷണം ആരംഭിച്ചിരിക്കുകയാണ് ട്രംപിന്റെ പോരാളികള്‍. ജമാല്‍ ഖഷോഗി വധത്തോടെ സൗദി അറേബ്യ പ്രതിരോധത്തിലായിരിക്കുകയാണ്. മേഖലയില്‍ അമേരിക്കയ്‌ക്കൊപ്പം ഇസ്രായേലിന്റെ പിന്തുണയാണ് ട്രംപിനുള്ളത്. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്കെതിരെയുള്ള ആക്രമണമാണ് ട്രംപ് പദ്ധതിയിടുന്നത്.

ഇറാന്റെ ആണവ മിസൈല്‍

ഇറാന്റെ ആണവ മിസൈല്‍

ഇറാന്റെ ആണവ മിസൈല്‍ കേന്ദ്രങ്ങള്‍ നിരീക്ഷിക്കാനാണ് യുഎസ്സിന്റെ നീക്കം. പുതിയ ബാലിസ്റ്റിക് മിസൈല്‍ പുറത്തിറക്കിയതിന് പിന്നാലെയാണ് അമേരിക്കയുടെ നീക്കം. ആയിരം കിലോ മീറ്റര്‍ ദൂരപരിധിയുള്ളതാണ് പുതിയ മിസൈല്‍. ദിവസങ്ങള്‍ക്ക് മുമ്പ് പരീക്,ിച്ച ഹൊവൈസെ മിസൈലിനേക്കാള്‍ ദൂരപരിധിയുള്ള മിസൈലാണ് ഇപ്പോള്‍ പുറത്തിറക്കിയത്. ഇസ്രായേലിലും പശ്ചിമേഷ്യയിലെ സൈനിക കേന്ദ്രങ്ങളിലും പതിപ്പിക്കാനുള്ള ശേഷിയുണ്ട് മിസൈസലിന്.

അമേരിക്കയ്ക്ക് ആശങ്ക

അമേരിക്കയ്ക്ക് ആശങ്ക

പശ്ചിമേഷ്യയില്‍ ഇറാന്‍ പ്രതിരോധ മാര്‍ഗം തീര്‍ക്കുകയാണെന്ന് ട്രംപ് ഭയപ്പെടുത്തുന്നു. ഇതുവഴി അമേരിക്കയുടെ വ്യാപാര രാഷ്ട്രീയ താല്‍പര്യങ്ങള്‍ തകര്‍ക്കാന്‍ ഇറാന് സാധിക്കും. ഇതിനെ ചൈനയും റഷ്യയും പിന്തുണയ്ക്കുന്നുണ്ട്. സൗദിയുടെയും ഇസ്രയേലിന്റെ പിന്തുണ കൊണ്ട് മാത്രം പിടിച്ചു നില്‍ക്കാന്‍ അമേരിക്കയ്ക്ക് സാധിക്കില്ല. അതുകൊണ്ട് ഇറാന്റെ ഓരോ നീക്കവും പ്രത്യേകം നിരീക്ഷിക്കുന്നുണ്ട് അമേരിക്ക.

പോളണ്ടിന്റെ നടപടി

പോളണ്ടിന്റെ നടപടി

അമേരിക്കയുടെ നീക്കങ്ങള്‍ക്ക് പിന്നാലെ മിഡില്‍ ഈസ്റ്റ് ഉച്ചകോടിയില്‍ നിന്ന് പോളണ്ട് ഇറാനെ ഒഴിവാക്കിയിരിക്കുകയാണ്. യുഎസ്സിന്റെ താല്‍പര്യക്കുറവാണ് ഇതിന് കാരണം. അതേസമയം യുഎസ്സിന്റെ ഇളവ് ലഭിച്ചിട്ടും ചില രാജ്യങ്ങള്‍ ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തിയിരിക്കുകയാണ്. ഇറാനെ കൂടുതല്‍ സമ്മര്‍ദത്തിലേക്ക് തള്ളിയിട്ടിരിക്കുകയാണ് ട്രംപ്. മേഖലയില്‍ ഇറാന്റെ അസ്ഥിരതാ ശ്രമങ്ങള്‍ ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യുമെന്നാണ് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോമ്പിയോ പറഞ്ഞു.

ട്രംപിന് മരണം

ട്രംപിന് മരണം

ഇറാനിയന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമേനി ട്രംപിന് കടുത്ത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ട്രംപിനും കൂട്ടാളികള്‍ക്കും ഉടന്‍ മരണമെന്നാണ് അദ്ദേഹം പ്രതികരിച്ചത്. അമേരിക്കയ്ക്ക് ജനതയുമായി തങ്ങള്‍ക്ക് പ്രശ്‌നമില്ല. എന്നാല്‍ അവരുടെ ഭരണകൂടം തങ്ങളെ ദ്രോഹിച്ച് കൊണ്ടിരിക്കുകയാണ്. അമേരിക്കയെ പോലെ യൂറോപ്പ്യന്‍കാരെയും വിശ്വസിക്കാന്‍ കൊള്ളില്ല. അവരും വൈകാതെ തന്നെ ആണവക്കരാറില്‍ നിന്ന് പിന്‍മാറാന്‍. അമേരിക്കന്‍ ഭരണകൂടത്തെ തകര്‍ക്കാനാണ് ഇറാന്റെ പോരാട്ടമെന്നും ഖമേനി പറഞ്ഞു.

മോദിയുടെ അവസാന ലോക്‌സഭാ പ്രസംഗത്തില്‍ 7 പിഴവുകള്‍... പ്രസംഗത്തിന്റെ സത്യാവസ്ഥ ഇങ്ങനെമോദിയുടെ അവസാന ലോക്‌സഭാ പ്രസംഗത്തില്‍ 7 പിഴവുകള്‍... പ്രസംഗത്തിന്റെ സത്യാവസ്ഥ ഇങ്ങനെ

English summary
us warns irans oil customers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X