ഹൂതികളെ ആക്രമിക്കാന്‍ സമ്മതം മൂളി ട്രംപ്.. യുദ്ധവിമാനങ്ങളില്‍ ബോംബ് നിറച്ചതിന് പിന്നാലെ യൂ ടേണ്‍; കാരണം

ഹൂതികളെ ആക്രമിക്കാനുള്ള തീരുമാനത്തില്‍ നിന്ന് യുഎസ് പിന്‍മാറിയത് അവസാന നിമിഷമെന്ന് റിപ്പോര്‍ട്ട്. യെമനിലെ ആക്രമണത്തിനുള്ള ലക്ഷ്യസ്ഥാനങ്ങളുടെ പട്ടികയ്ക്ക് അംഗീകാരം ലഭിക്കുകയും യുഎസ് സേന യുദ്ധവിമാനങ്ങളില്‍ ബോംബുകള്‍ നിറയ്ക്കുകയും ചെയ്തിരുന്നു എന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സഖ്യകക്ഷിയായ സൗദി അറേബ്യയുടെ അടിയന്തര സഹായ അഭ്യര്‍ത്ഥനയും ഉണ്ടായിരുന്നു.

എന്നിട്ടും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആ ദൗത്യത്തില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ചെങ്കടലിനോട് ചേര്‍ന്നുള്ള തന്ത്രപ്രധാനമായ മേഖലയില്‍ ഹൂതികളുടെ നിയന്ത്രണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, സൈനിക സഹായം ആവശ്യപ്പെട്ടുള്ള സൗദിയുടെ അഭ്യര്‍ത്ഥനകളുടെ കാര്യത്തില്‍ ട്രംപ് നേരത്തെ അനിശ്ചിതത്വം പുലര്‍ത്തിയിരുന്നു.

Houthis

അതിവേഗം മുന്നേറുന്ന ഈ സംഘത്തെ തടയാന്‍ ഇടപെടണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് പ്രധാന സഖ്യകക്ഷിയായ സൗദിയുടെ ഭരണാധികാരിയും കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ട്രംപിനെ വീണ്ടും വിളിച്ചതോടെയാണ് വിഷയം നിര്‍ണായക ഘട്ടത്തിലെത്തിയത് എന്ന് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഹൂതികളും സൗദിയും തമ്മിലുള്ള പോരാട്ടത്തില്‍ ഇടപെടുന്നതിനോട് തനിക്ക് താല്‍പ്പര്യമില്ലെന്ന് തൊട്ടുമുമ്പുള്ള ദിവസം ട്രംപ് തന്റെ ഉപദേശകരോട് പറഞ്ഞിരുന്നു. എന്നാല്‍, സൗദി കിരീടാവകാശിയുമായി വ്യാഴാഴ്ച നടത്തിയ ഫോണ്‍ സംഭാഷണത്തിന് ശേഷം ട്രംപ് നിലപാട് മാറ്റുകയും, യെമന്‍ വിമതര്‍ക്കെതിരെ വ്യോമാക്രമണം നടത്താന്‍ തയ്യാറെടുക്കാന്‍ പെന്റഗണ്‍ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിക്കുകയും ചെയ്തു.

എന്നാല്‍ ഞായറാഴ്ചയോടെ ട്രംപ് വീണ്ടും തന്റെ തീരുമാനം മാറ്റി. ഹൂതികള്‍ക്കെതിരെ യുഎസ് വ്യോമാക്രമണം ഉണ്ടാകില്ലെന്നും, കുറഞ്ഞപക്ഷം തല്‍ക്കാലത്തേക്കെങ്കിലും അത്തരമൊരു നീക്കമില്ലെന്നും യുഎസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആക്രമണത്തിനുള്ള ലക്ഷ്യങ്ങളുടെ പട്ടികയ്ക്ക് കമാന്‍ഡര്‍മാര്‍ അംഗീകാരം നല്‍കുകയും, ദൗത്യത്തിനായി തിരഞ്ഞെടുത്ത യുഎസ് യുദ്ധവിമാനങ്ങളില്‍ ബോംബുകള്‍ നിറയ്ക്കുകയും, ആക്രമണപരമ്പര തുടങ്ങാറാവുകയും ചെയ്ത ഘട്ടത്തിലാണ് ട്രംപ് അവസാന നിമിഷം തന്റെ പദ്ധതികള്‍ മാറ്റിയത്.

ഒരാഴ്ച കൊണ്ട് കൈയിലെത്താന്‍ പോകുന്നത് അളവറ്റ ധനവും പൊന്നും; ഇതാണോ നിങ്ങളുടെ രാശി?

നിലപാട് മാറ്റിയതിനെക്കുറിച്ച് വൈറ്റ് ഹൗസ് ഇതുവരെ ഔദ്യോഗിക പ്രസ്താവനയൊന്നും നടത്തിയിട്ടില്ല. എന്നാല്‍ 'സൗദി അറേബ്യയുമായി യുഎസിന് പ്രതിരോധ കരാറുണ്ട്, ഞങ്ങള്‍ എപ്പോഴും ഞങ്ങളുടെ സഖ്യകക്ഷികളെ സംരക്ഷിക്കും' എന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. പ്രസിഡന്റിന്റെ അടുത്ത വൃത്തങ്ങളിലുള്ള ഭൂരിഭാഗം പേരും ഹൂതികള്‍ക്കെതിരായ സൗദിയുടെ പോരാട്ടത്തില്‍ പങ്കുചേരുന്നതിനോട് കടുത്ത സംശയമോ എതിര്‍പ്പോ ഉള്ളവരാണെന്ന് മറ്റൊരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.

അതേസമയം, ഇറാന്‍ അനുകൂല വിഭാഗമായ ഹൂതികള്‍ യുഎസ് സഖ്യകക്ഷിയായ സൗദി അറേബ്യയ്ക്കെതിരായ ആക്രമണം ശക്തമാക്കുമ്പോഴും, യുഎസിനെ ആക്രമിക്കില്ലെന്ന് അവര്‍ സമ്മതിച്ചതായി ട്രംപ് ഫോക്‌സ് ന്യൂസിനോട് പറഞ്ഞു. ട്രംപുമായി പലപ്പോഴും സംസാരിക്കാറുള്ള ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ടര്‍ ട്രേ യിങ്സ്റ്റ് ഇക്കാര്യം സ്ഥിരീകരിച്ചു. വാഷിംഗ്ടണ്‍ ഹൂതികളുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും, യുഎസിനെതിരെ പോരാടില്ലെന്ന് അവര്‍ സമ്മതിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞതായി അദ്ദേഹം അറിയിച്ചു.

ഈ മേഖലയിലെ യുഎസ് സൈന്യത്തെ ആക്രമിക്കുന്നതില്‍ നിന്ന് ഹൂതികള്‍ വിട്ടുനില്‍ക്കുന്നുണ്ടെന്ന് ട്രംപ് മുന്‍പും അവകാശപ്പെട്ടിട്ടുണ്ട്. എന്നാല്‍, വാരാന്ത്യത്തില്‍ തലസ്ഥാനമായ റിയാദിനെ ലക്ഷ്യമാക്കി മിസൈല്‍ ആക്രമണം നടന്നതിനെത്തുടര്‍ന്ന് യുഎസ് സഖ്യകക്ഷിയായ സൗദി അറേബ്യ കടുത്ത സമ്മര്‍ദ്ദം നേരിടുന്ന സാഹചര്യത്തിലാണ് ഫോക്‌സ് ന്യൂസിനോടുള്ള ട്രംപിന്റെ ഈ പരാമര്‍ശങ്ങള്‍ വന്നത്.

യെമനില്‍ അതിവേഗ ആക്രമണങ്ങള്‍ നടത്തിയ ഹൂതികള്‍, സൗദി അറേബ്യയുടെ പിന്തുണയുള്ളതും അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ടതുമായ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള വലിയൊരു പ്രദേശം പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma