കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്ക ഡബ്ല്യു എച്ച്‌ ഒയില്‍ തിരികെയെത്തുമെന്ന്‌ പ്രഖ്യാപിച്ച്‌ ജോ ബൈഡന്‍

Google Oneindia Malayalam News

വാഷിങ്‌ടണ്‍: യുഎസ്‌ വേള്‍ഡ്‌ ഹെല്‍ത്ത്‌ ഒര്‍ഗനൈസേഷനിലേക്ക്‌ തിരികെയെത്തുമെന്ന്‌ പുതിയതായി തിരഞ്ഞെടുക്കപ്പെട്ടഅമേരിക്കന്‍ പ്രസിഡന്റ്‌ ജോ ബൈഡന്‍. ചൈന വേള്‍ഡ്‌ ഹെല്‍ത്ത്‌ ഓര്‍ഗനൈസേഷന്റെ നിയമങ്ങള്‍ക്കനുസരിച്ചാണോ പ്രവര്‍ത്തിക്കുന്നതെന്ന്‌ തനിക്ക്‌ ഉറപ്പുവരുത്തണമെന്നും ജോ ബൈഡന്‍ പറഞ്ഞു

അധികാരമേറ്റടുത്തതിനു ശേഷം ചൈനയുടെ നിഷേധാന്‍മകമായ പ്രവര്‍ത്തികള്‍ക്കു മറുപടി നല്‍കുമോ എന്ന ചോദ്യത്തിന്‌ ഉത്തരം നല്‍കവെയാണ്‌ ജോ ബൈഡന്റെ പ്രതികരണം. വേള്‍ഡ്‌ഹെല്‍ത്ത്‌ ഓര്‍ഗനൈസേഷനില്‍ തിരികെ വരാന്‍ തീരുമാനിച്ചതിനുള്ള പ്രധാന കാരണം ചൈന ഓര്‍ഗനൈസേഷന്റെ നിര്‍ദേശങ്ങള്‍ക്ക്‌ അനുസൃതമായണോ പ്രവര്‍ത്തിക്കുന്നതെന്ന്‌ ഉറപ്പുവരുത്താന്‍ കൂടിയാണെന്നും ജോ ബൈഡന്‍ പറഞ്ഞു.

joe biden

കഴിഞ്ഞ ഏപ്രിലില്‍ ആണ്‌ അമേരിക്കന്‍ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപ്‌ വേള്‍ഡ്‌ ഹെല്‍ത്ത്‌ ഓര്‍ഗനൈസേഷനില്‍ നിന്നും അമേരിക്ക പിന്‍മാറുന്നതായി പ്രഖ്യാപിച്ചത്‌. ചൈനയില്‍ നിന്നും പൊട്ടപ്പുറപ്പെട്ട കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ യുഎന്‍ സംഘടനക്ക്‌ കഴിഞ്ഞില്ലെന്നാരോപിച്ചായിരുന്നു ട്രംപിന്റെ പിന്‍മാറ്റം. കൊറോണ വൈറസ്‌ ലോക വ്യാപകമാകാന്‍ കാരണമായ ചൈനക്കെതിരെ ഡബ്ലൂ എച്ച്‌ ഒ യാതൊരു നടപടിയും കൈക്കൊള്ളാന്‍ തയാറാവുന്നില്ലെന്നും ട്രംപ്‌ ആരോപിച്ചിരുന്നു. ഡബ്ലൂ എച്ച്‌ ഒക്ക്‌ നല്‍കിവന്നിരുന്ന ധന സഹായം ഇനി അമേരിക്ക നല്‍കില്ലെന്നും ട്രംപ്‌ പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞ നാല്‌ വര്‍ഷമായി ട്രംപ്‌ ഭരിക്കുന്ന അമേരിക്കയും കമ്മ്യൂണിസ്റ്റ്‌ രാഷ്ട്രമായ ചൈനയും തമ്മിലുള്ള ബന്ധം വളരെ വഷളായ നിലയിലേക്ക്‌ അധപ്പതിച്ചിരുന്നു. 1972ല്‍ റിച്ചാര്‍ഡ്‌ നിക്‌സണ്‍ യുഎസ്‌ പ്രസിഡന്റായ കാലത്തിന്‌ ശേഷം ചൈന അമേരിക്ക നയതന്ത്ര ബന്ധം ഇത്രയും വഷളാകുന്നത്‌ ട്രംപ്‌ ഭരണകാലത്താണെന്ന്‌ ചൈനീസ്‌ അധികൃതര്‍ അഭിപ്രായപ്പെടുന്നു

ലോകത്തെ ഏറ്റവും വലിയ രണ്ട്‌ സാമ്പത്തിക ലരാഷ്ട്രങ്ങള്‍ തമ്മിലുള്ള ബന്ധം ഏറെ വഷളായ സാഹചര്യം ആഗോള കച്ചവട മേഖലെയെ തന്നെ വലിയ രീതിയില്‍ ബാധിച്ചിരുന്നു.

ചൈനക്കെതിരെ പ്രകോപനപരമായ നിലപാടുകളാണ്‌ ഡൊണാള്‍ഡ്‌ ച്രംപ്‌ കഴിഞ്ഞ നാല്‌ വര്‍ഷ കാലത്തും സ്വീകരിച്ചിരുന്നത്‌. ആഗോള കച്ചവടയുദ്ധവും,സൗത്ത്‌ ചൈന കടലില്‍ ചൈനീസ്‌ സൈന്യത്തെ തടഞ്ഞതും, കൊറോണ വൈറസിനെ ചൈന വൈറസ്‌ എന്ന്‌ വിശേഷിപ്പിച്ച ട്രംപിന്റെ നിലപാടുമെല്ലാം അമേരിക്കയും ചൈനയുമായുള്ള ബന്ധത്തില്‍ വലിയ രീതിയിലുള്ള വിള്ളലാണ്‌ സൃഷ്ടിച്ചത്‌.

Recommended Video

cmsvideo
ബൈഡൻ ഇന്ത്യൻ മുസ്ലീങ്ങളുടെ ഉറ്റതോഴനോ ?അറിയേണ്ടതെല്ലാം

ജെബൈഡന്‍ പുതിയ പ്രസിഡന്റായി വൈറ്റ്‌ ഹൗസില്‍ എത്തുന്നതോടെ ചൈനയുമായുള്ള ബന്ധത്തില്‍ കൂടുതല്‍ ഉണര്‍വു വരുമെന്നാണ്‌ ചൈനീസ്‌ നയതന്ത്രജ്ഞര്‍ പ്രതീക്ഷിക്കുന്നത്‌. ജോബൈഡന്‍ വൈറ്റ്‌ ഹൗസില്‍ എത്തുന്നതോടെ ചൈന അമേരിക്ക ഉന്നത തല സംഭാഷണങ്ങള്‍ക്കുള്ള വഴിതുക്കുമെന്നും ഇത്‌ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടാന്‍ സഹായകരമാവുമെനന്നും ചൈനീസ്‌ വിദഗ്‌ധര്‍ അഭിപ്രായപ്പെടുന്നു.

English summary
US will rejoin world health organization says newly elected president Joe Biden
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X