കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എച്ച്1ബി വിസാ പ്രവേശനം പുനരാരംഭിക്കാന്‍ യുഎസ്, ഓഗസ്റ്റ് രണ്ട് മുതല്‍ അപേക്ഷകള്‍ സ്വീകരിക്കും

Google Oneindia Malayalam News

വാഷിംഗ്ടണ്‍: കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നിര്‍ത്തിവെച്ച എച്ച്1ബി വിസാ പ്രവേശനം യുഎസ് പുനരാരംഭിക്കുന്നു. ഓഗസ്റ്റ് രണ്ട് മുതല്‍ പുതിയ അപേക്ഷകകള്‍ സ്വീകരിച്ച് തുടങ്ങും. 2022 സാമ്പത്തിക വര്‍ഷത്തേക്കുള്ള അപേക്ഷകളാണ് സ്വീകരിക്കുക. മൂന്ന് ലക്ഷത്തില്‍ അധികം അപേക്ഷകളാണ് ജൂണ്‍ മാസത്തില്‍ യുഎസ് ഇമിഗ്രേഷന്‍ ഏജന്‍സിക്ക് ലഭിച്ചിരിക്കുന്നത്. നേരത്തെ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് വിസ പുതുക്കലൊക്കെ യുഎസ് നിര്‍ത്തിവെച്ചിരുന്നു. പലര്‍ക്കും ഇതിലൂടെ നാട്ടിലേക്ക് മടങ്ങേണ്ട അവസ്ഥയായിരുന്നു.

1

യുഎസ് പൗരന്‍മാര്‍ക്ക് മാത്രം ജോലി നല്‍കുക, പുറത്തുനിന്നുള്ളവര്‍ക്കുള്ള തൊഴില്‍ വിസ അടക്കമുള്ളവ നിര്‍ത്തിവെക്കാനും യുഎസ് തീരുമാനിച്ചിരുന്നു. എന്നാല്‍ യുഎസ് സമ്പദ് വ്യവസ്ഥ മികച്ച മുന്നേറ്റം നടത്തി കൊണ്ടിരിക്കുന്ന സമയത്താണ് നിയന്ത്രണങ്ങള്‍ നീക്കം പുതിയ അപേക്ഷകള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷ 12.5 ശതമാനത്തിന്റെ വര്‍ധനവാണ് അപേക്ഷയില്‍ ഉണ്ടായിരിക്കുന്നത്. 87500 അപേക്ഷകര്‍ക്കായിരുന്നു വര്‍ക്കിംഗ് വിസ നല്‍കാന്‍ യുഎസ് തീരുമാനിച്ചത്.

ബിഗ് ബോസ് താരത്തിന് പ്രണയ സാഫല്യം; സ്‌നേകനും നടി കന്നികയും വിവാഹിതരായി, സാക്ഷിയായി കമല്‍ഹാസന്‍, ചിത്രങ്ങള്‍ കാണാം

നേരത്തെ ഡൊണാള്‍ഡ് ട്രംപിന്റെ കാലത്ത് വിവാദ തീരുമാനങ്ങളായിരുന്നു എച്ച് 1ബി വിസ നിയന്ത്രണങ്ങള്‍. ഇത് ജോ ബൈഡന്‍ വന്നതോടെയാണ് നീക്കിയത്. ഇന്ത്യക്കാര്‍ അടക്കമുള്ളവര്‍ക്ക് വലിയ നേട്ടമാകുന്നതാണ് അപേക്ഷകള്‍ അമേരിക്ക സ്വീകരിക്കാന്‍ തുടങ്ങിയത്. എടി മേഖലയിലാണ് ഇത് കൂടുതല്‍ ഗുണം ചെയ്യുക. കൊവിഡിനെ തുടര്‍ന്ന് ജോലിയില്ലാതായ അമേരിക്കക്കാരെ സംരക്ഷിക്കുന്ന എന്ന ന്യായം പറഞ്ഞാണ് ഈ വിസ ട്രംപ് നിര്‍ത്തലാക്കിയത്. ഇത് തീര്‍ത്തും തെറ്റായ നടപടിയാണെന്ന് ബൈഡന്‍ നേരത്തെ പറഞ്ഞിരുന്നു.

നിലവില്‍ എച്ച്1ബി പെറ്റീഷന് ഓണ്‍ലൈന്‍ സംവിധാനമില്ല. ഇത് രേഖയായി തന്നെ നല്‍കണം. ഒപ്പം അപേക്ഷയുടെ കോപ്പിയുടെ കോപ്പിയും നല്‍കണം. കൂടുതലായി അപേക്ഷകള്‍ യുഎസ് സ്വീകരിക്കുമെന്നാണ് വിവരം. ഐടി മേഖല കൂടുതലായി ഇന്ത്യക്കാരെയാണ് ആശ്രയിക്കുന്നത്. ഇത് നിര്‍ത്തിവെച്ചാല്‍ അത് യുഎസ്സിനെയും ഈ കമ്പനികളെയും ബാധിക്കും. നേരത്തെ ട്വിറ്ററും ഫേസ്ബുക്കുമെല്ലാം ഇത്തരമൊരു നീക്കം നടത്തരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ഐടി കമ്പനികള്‍ക്കും ഈ തീരുമാനം ഗുണകരമാകും.

Recommended Video

cmsvideo
സംസ്ഥാനത്ത് ഇന്ന് 20,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

English summary
us will start accepting h1b visas application from august 2
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X