കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നയതന്ത്ര ശ്രമങ്ങളൊന്നും ഫലിച്ചില്ല; ഇറാന്‍ ആണവ കരാറില്‍ നിന്ന് ട്രംപ് പിന്‍മാറി

  • By Desk
Google Oneindia Malayalam News

വാഷിംഗാടണ്‍: യൂറോപ്യന്‍ രാജ്യങ്ങളുടെ അവസാനവട്ട ശ്രമങ്ങളും മറികടന്ന് ഇറാന്‍ ആണവ കരാറില്‍ നിന്ന് പിന്‍മാറുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. കരാര്‍ നിലവിലെ അവസ്ഥയില്‍ തടരാനാവില്ലെന്നും കരാറിലെ അപാകതകള്‍ പരിഹരിച്ചില്ലെങ്കില്‍ അതില്‍ നിന്ന് പിന്‍മാറുമെന്നും താന്‍ നേരത്തേ പ്രഖ്യാപിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാന്‍ കരാര്‍ ഉപയോഗശൂന്യമാണ്. നാം ഒന്നും ചെയ്തില്ലെങ്കില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് നമുക്കറിയാം. അതിനാല്‍ ഇറാന്‍ ആണവ കരാറില്‍ നിന്ന് അമേരിക്ക പിന്‍മാറുന്നതായി ഞാന്‍ പ്രഖ്യാപിക്കുന്നു- ട്രംപ് പറഞ്ഞു.

ആണവ പ്രവര്‍ത്തനങ്ങള്‍ ഇറാന്‍ നിര്‍ത്തിവയ്ക്കുന്ന പക്ഷം അവര്‍ക്കെതിരായ ഉപരോധങ്ങളില്‍ ഇളവ് വരുത്തുന്നതാണ് അന്താരാഷ്ട്ര ആണവ കരാര്‍. 2015ല്‍ അമേരിക്കയുടെ നേതൃത്വത്തില്‍ റഷ്യ, ചൈന, ഫ്രാന്‍സ്, ബ്രിട്ടന്‍, ജര്‍മനി, യൂറോപ്യന്‍ യൂനിയന്‍ എന്നീ രാഷ്ട്രങ്ങള്‍ ചേര്‍ന്നാണ് കരാറില്‍ ഒപ്പിട്ടത്. എന്നാല്‍ മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ കാലത്ത് ഇറാനുമായുണ്ടാക്കിയ കരാറിനെ തുടക്കം മുതല്‍ വിമര്‍ശിക്കുന്നയാളാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

 trummmp

അമേരിക്ക കണ്ടതില്‍ വച്ചേറ്റവും മേശമായ കരാറാണിതെന്ന് അദ്ദേഹം ഒരിക്കല്‍ പറഞ്ഞിരുന്നു. പ്രസിഡന്റായതിനു ശേഷം കരാറില്‍ നിന്ന് പിന്‍മാറാന്‍ അദ്ദേഹം തീരുമാനിച്ചിരുന്നുവെങ്കിലും തല്‍ക്കാലം അതിന് മുതിര്‍ന്നിരുന്നില്ല. കരാറിലെ ന്യൂനതകള്‍ പരിഹരിക്കാന്‍ മെയ് വരെ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് സമയം നല്‍കുകയായിരുന്നു. എന്നാല്‍ അത് നടക്കാതിരുന്നതിനെ തുടര്‍ന്നാണ് ട്രംപിന്റെ പിന്‍മാറ്റം.

ട്രംപിന്റെ പ്രഖ്യാപനത്തെ തുടര്‍ന്ന് ഇറാനെതിരായ ഉപരോധം പുനസ്ഥാപിക്കാനുള്ള നടപടികള്‍ തുടങ്ങിയതായി വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം, യൂറോപ്യന്‍ രാജ്യങ്ങളുമായി ചര്‍ച്ച ചെയ്ത് കരാര്‍ നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും അത് വിജയിച്ചില്ലെങ്കില്‍ തങ്ങളും കരാറില്‍ നിന്ന് പിന്‍മാറുമെന്നും ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി പ്രതികരിച്ചു.

English summary
US President Donald Trump has announced that the United States is effectively withdrawing from the Iran nuclear deal, defying last-ditch diplomatic efforts by his European allies to convince him otherwise,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X