കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി-യെമന്‍ പ്രശ്‌നത്തില്‍ അമേരിക്ക കൈകഴുകുന്നു, സൗദിയിലെ സൈനികരെ പിന്‍വലിച്ചു; എന്തും സംഭവിയ്ക്കാം

  • By Desk
Google Oneindia Malayalam News

റിയാദ്: യെമനിലെ ഹൂതി വിമതര്‍ക്കെതിരെ സൗദി അറേബ്യ നടത്തുന്ന പോരാട്ടത്തിന് ആളും അര്‍ത്ഥവും നല്‍കി സഹായിച്ചുകൊണ്ടിരുന്നത് അമേരിക്ക ആയിരുന്നു. മേഖലയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കൂട്ടായ്മയുണ്ടാക്കിയത് സൗദി അറേബ്യയുടെ നേതൃത്വത്തില്‍ ആയിരുന്നു. എന്നാല്‍ കാര്യങ്ങള്‍ ഇപ്പോള്‍ അത്ര ലളിതമായല്ല മുന്നോട്ട് പോകുന്നത്.

യെമനിലെ ഹൂതി വിമതര്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ സൗദിയ്‌ക്കൊപ്പം നിന്ന അമേരിക്ക ഇപ്പോള്‍ പതിയെ പിന്‍മാറുകയാണ്. വ്യോമാക്രമണങ്ങള്‍ ഏകോപിപ്പിക്കാന്‍ സൗദിയില്‍ ഉണ്ടായിരുന്ന 45 അമേരിക്കന്‍ സേനാംഗങ്ങളില്‍ അഞ്ചില്‍ താഴെ ആളുകള്‍ മാത്രമേ ഇപ്പോള്‍ ഉള്ളൂ.

എന്തുകൊണ്ടാണ് അമേരിക്ക ഈ ദൗത്യത്തില്‍ നിന്ന് പിന്‍മാറുന്നത്? സൗദിയുമായുള്ള ബന്ധത്തില്‍ എന്തെങ്കിലും ഇടിവ് സംഭവിച്ചോ? ഇനി ഹൂതി വിമതരുടെ ആക്രമങ്ങള്‍ എങ്ങനെ ആയിരിക്കും? ചോദ്യങ്ങള്‍ അനവധിയാണ്.

ഹൂതി വിമതര്‍

ഹൂതി വിമതര്‍

യെമനിയെ ഹൂതി വിമതര്‍ സൗദിയ്ക്ക് വലിയ തലവേദനയാണ് സൃഷ്ടിയ്ക്കുന്നത്. ഷിയാ വിഭാഗത്തില്‍ പെടുന്ന ഹൂതികള്‍ സുന്നി ഭൂരിപക്ഷമുള്ള സൗദിയ്ക്ക് എന്നും പ്രശ്‌നമാണ്.

സൗദി അതിര്‍ത്തി

സൗദി അതിര്‍ത്തി

യെമന്റെ സൗദി അതിര്‍ത്തിയില്‍ ശക്തരാണ് ഹൂതികള്‍. അതുതന്നെയാണ് സൗദിയുടെ പ്രശ്‌നവും. യെമനിലെ ഹൂതി വിമതരെ ഒതുക്കുന്നതിനായാണ് സൗദി യുദ്ധം തുടങ്ങിയത്.

ഒറ്റയ്ക്കല്ല

ഒറ്റയ്ക്കല്ല

സൗദി അറേബ്യ ഒറ്റയ്ക്കല്ല യെമനില്‍ സൈനിക നീക്കം നടത്തുന്നത്. യുഎഇ ഉള്‍പ്പെടുള്ള അഞ്ച് ഗള്‍ഫ് രാജ്യങ്ങളുണ്ട് കൂടെ.

അമേരിക്ക

അമേരിക്ക

യെമനില്‍ സൗദി ആക്രമണം തുടങ്ങുന്നത് 2015 മാര്‍ച്ചില്‍ ആണ്. അന്ന് മുതല്‍ അമേരിക്കയുടെ എല്ലാവിധ സഹായങ്ങളും സൗദിയ്ക്ക് ഉണ്ടായിരുന്നു.

പ്രത്യേക സംഘം

പ്രത്യേക സംഘം

ആക്രമണത്തില്‍ നേരിട്ട് പങ്കാളികളായില്ലെങ്കിലും സൈനിക നടപടികള്‍ ഏകോപിപ്പിയ്ക്കാന്‍ വലി.യൊരു സംഘത്തെ തന്നെ അമേരിക്ക സൗദിയില്‍ നിയോഗിച്ചിരുന്നു. സഖ്യസൈന്യത്തിന്റെ യുദ്ധവിമാനങ്ങള്‍ക്ക് ഇന്ധനം എത്തിച്ചിരുന്നതും അമേരിക്ക ആയിരുന്നു.

പിന്‍വാങ്ങുന്നത്

പിന്‍വാങ്ങുന്നത്

ഇപ്പോള്‍ ഹൂതി വിമതര്‍ ഒതുങ്ങിയിട്ടുണ്ട് എന്നതാണ് അമേരിക്ക പറയുന്ന ന്യായം. എന്നാല്‍ സത്യം അതില്‍ നിന്ന് തികച്ചും വിഭിന്നമാണെന്നാണ് റിപ്പോര്‍ട്ട്.

ബ്ലാങ്ക് ചെക്ക് അല്ല

ബ്ലാങ്ക് ചെക്ക് അല്ല

യെമനിലെ ആക്രമണത്തിന് സഹായം നല്‍കിയിരുന്നു എന്നത് സത്യം തന്നെ. എന്നാല്‍ അത് എക്കാലത്തും തുടര്‍ന്നുപോകേണ്ട ഒന്നല്ലെന്നാണ് അമേരിക്ക പറയുന്നത്.

എന്താണ് സത്യം?

എന്താണ് സത്യം?

യെമനില്‍ സൗദിയും സഖ്യകക്ഷികളും ചേര്‍ന്ന് നടത്തുന്ന ആക്രമണങ്ങളില്‍ നിരപരാധികളായ ഒരുപാട് സാധാരണക്കാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുകൊണ്ടിരിയ്ക്കുകയാണ്. ഇത് അന്തര്‍ദേശീയ തലത്തില്‍ തന്നെ അമേരിക്കയെ പ്രതിരോധത്തിലാക്കുന്നുണ്ട്.

യെമന്‍

യെമന്‍

യുദ്ധം യെമനെ വലിയ ക്ഷാമത്തിലേക്കും പ്രതിസന്ധിയിലേക്കും ആണ് നയിക്കുന്നത്. ഇക്കാര്യം തിരിച്ചറിഞ്ഞ് അതിന്റെ ഉത്തരവാദിത്തത്തില്‍ ഒഴിയുകയാണ് അമേരിക്ക ഇപ്പോള്‍ ലക്ഷ്യമിടുന്നത്.

ഹൂതികള്‍

ഹൂതികള്‍

അമേരിക്ക ആയിരുന്നു ഹൂതി വിമതരുടെ നീക്കങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ സൗദിയ്ക്ക് കൈമാറിയിരുന്നത്. ഇനി അമേരിക്ക പിന്‍വാങ്ങുമ്പോള്‍ ഹൂതികള്‍ എന്ത് ചെയ്യും എന്ന് കാത്തിരുന്ന് കാണാം.

English summary
The U.S. military has withdrawn from Saudi Arabia its personnel who were coordinating with the Saudi-led air campaign in Yemen, and sharply reduced the number of staff elsewhere who were assisting in that planning.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X