യുഎസില്‍ വീട്ടമ്മവാങ്ങിയ ഫ്രീസറില്‍ വൃദ്ധയുടെ മൃതദേഹം
വാഷിങ്ടണ്‍:യു എസിലെ നോര്‍ത്ത് കരോലിനയില്‍ വീട്ടമ്മ വാങ്ങിയ സെക്കന്‍ഡ് ഹാന്‍ഡ് ഫ്രീസറില്‍ 80 വയസ്സു തോന്നിക്കുന്ന വൃദ്ധയുടെ മൃതദേഹം കണ്ടെത്തി. അയല്‍ക്കാരിയില്‍ നിന്നാണ് യുവതി ഫ്രീസര്‍ വാങ്ങിയത്. ഫ്രീസര്‍ ഉടനെ തുറക്കരുതെന്ന വ്യവസ്ഥയിലാണ് കച്ചവടം നടന്നത്.
ദിവസങ്ങള്‍ക്കകം അയല്‍ക്കാരി വന്ന് ഫ്രീസര്‍ തുറക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും അവര്‍ വന്നില്ലെന്നും തുടര്‍ന്ന് തുറന്നപ്പോഴാണ് മൃതദേഹം കണ്ടതെന്നും യുവതി പോലീസിനോട് പറഞ്ഞു. അയല്‍ക്കാരിയുടെ അമ്മയുടെ മൃതദേഹമാണ് ഫ്രീസറിലുണ്ടായിരുന്നതെന്നാണ് സംശയിക്കുന്നത്.

അവരെ മാസങ്ങളായി കാണാറില്ലെന്നും യുവതി പോലീസിനോടു പറഞ്ഞു. 30 ഡോളറിനാണ് അയല്‍ക്കാരിയില്‍ നിന്നും ഫ്രീസര്‍ വാങ്ങിയത്.












Click it and Unblock the Notifications