പിഞ്ചുമക്കളെ കാറില്‍ അടച്ചുപൂട്ടി അമ്മ കഞ്ചാവടിച്ചു കിടന്നുറങ്ങി; ഉണര്‍ന്നപ്പോള്‍ സംഭവിച്ചത്
ടെക്സാസ്: പതിനാറു മാസം പ്രായമായ മകനെയും രണ്ടുവയസ് പ്രായമുള്ള മകളെയും കാറിനുള്ളില്‍ അടച്ചുപൂട്ടിയശേഷം കഞ്ചാവടിച്ച് കിടന്നുറങ്ങിയ അമ്മ ഉണര്‍ന്നപ്പോള്‍ കണ്ടത് മക്കളും ജീവനറ്റ ശരീരം. അമേരിക്കയിലെ ടെക്സാസിലാണ് ഞെട്ടിക്കുന്ന സംഭവം. സംഭവത്തില്‍ ഇരുപത്തിനാലുകാരിയായ സിന്തിയ റുഡോള്‍ഫിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഇതുമായി ബന്ധപ്പെട്ട് റുഡോള്‍ഫ് വ്യത്യസ്ത കഥകളാണ് പോലീസ് ചോദ്യം ചെയ്യലില്‍ പറയുന്നതെന്ന് പോലീസ് വ്യക്തമാക്കി. ഫോട്ട് വര്‍ത്തിലെ വീട്ടിലായിരുന്നു ഇവര്‍ താമസം. കുട്ടികളോടുള്ള ദേഷ്യം തീര്‍ക്കാന്‍ കാറിനുള്ളില്‍ അടച്ചിടുകയും പിന്നീട് കഞ്ചാവ് ലഹരിയില്‍ കിടന്നുറങ്ങിയതുമാണ് ദുരന്തത്തിനിടയാക്കിയത്.

താന്‍ ടിവി കണ്ടിരിക്കുമ്പോള്‍ കുട്ടികള്‍ കളിക്കുകയായിരുന്നെന്നും കാറില്‍ കയറിയപ്പോള്‍ അബദ്ധത്തില്‍ ഡോര്‍ ലോക്ക് ചെയ്തുപോവുകയുമായിരുന്നെന്നും ഇവര്‍ പറഞ്ഞു. താന്‍ കാണുമ്പോള്‍ കുട്ടികളെ അവശനിലയിലായിരുന്നു. ഗ്ലാസ് തകര്‍ത്ത് പുറത്തെടുക്കുമ്പോഴേക്കും അവര്‍ മരിച്ചിരുന്നതായും ഇവര്‍ പറഞ്ഞു. എന്നാല്‍ കൂടുതല്‍ ചോദ്യം ചെയ്യലില്‍ ഇവര്‍ സത്യം വെളിപ്പെടുത്തി.
കാറിനകത്ത് കളിക്കുകയായിരുന്ന കുട്ടികളെ പുറത്തേക്ക് വിളിച്ചെങ്കിലും വന്നില്ല. ഇതോടെ ഇവരെ ഒരു പാഠം പഠിപ്പിക്കാന്‍ കാറിനകത്ത് അടച്ചിടുകയായിരുന്നു. പിന്നീട് ലഹരിയില്‍ മയങ്ങിപ്പോയി. ഉണര്‍ന്നപ്പോഴേക്കും കാറിനകത്തെ ചൂടില്‍ കുട്ടികള്‍ മരിച്ചിരുന്നതായി സത്രീ പറഞ്ഞു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications