ഭര്‍ത്താവിന്റെ മരണത്തിനുത്തരവാദി താനെന്ന് കാണിച്ച് ഭാര്യ സ്വയം കേസ് കൊടുത്തു
ലോസ് ആഞ്ജലീസ്: ഭര്‍ത്താവ് കാറപകടത്തില്‍ മരിക്കാന്‍ കാരണം തന്റെ അശ്രദ്ധയെന്ന് ഭാര്യ പറയുന്നു. എന്നാല്‍ ഇത് കൊണ്ട് കാര്യം അവസാനിക്കുന്നില്ല. തനിക്കെതിരെ സ്വയം കേസ് കൊടുത്തിരിക്കുകയാണ് ഇവര്‍.
അമേരിക്കയിലെ ഉട്ടായിലാണ് സംഭവം. ബാര്‍ബറ ബാഗ്ലേ എന്ന സ്ത്രീയാണ് തനിക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

2011 ഡിസംബറില്‍ ആയിരുന്നു ബാര്‍ബറുയടെ ഭര്‍ത്താവ് അപകടത്തില്‍ മരിച്ചത്. കാറോടിച്ചിരുന്നത് ബാര്‍ബറയും. അപകടത്തെതുടര്‍ന്ന് ഭര്‍ത്താവ് കാറില്‍ നിന്ന് തെറിച്ച് പുറത്തേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ പിന്നീട് ചികിത്സക്കിടെയാണ് മരിച്ചത്.
തനിക്കെതിരെ കേസ് എടുക്കണം എന്നാവശ്യപ്പെട്ട് നേരത്തെ ജില്ലാ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഒടുവില്‍ ഉട്ടായിലെ കോടതി ബാര്‍ബറുയടെ ആവശ്യം അംഗീകരിക്കുകയായിരുന്നു.
മനപ്പൂര്‍വ്വം ഉണ്ടാക്കിയ അപകടം അല്ലാത്തതിനാല്‍ വലിയ ശിക്ഷയൊന്നും ബാര്‍ബറക്ക് ലഭിക്കില്ലെന്ന് ഉറപ്പാണ്. പരമാവധി പിഴ ശിക്ഷയാണ് ലഭിക്കുക. അങ്ങനെയെങ്കില്‍ ഭര്‍ത്താവിന്റെ ഏക അനന്തരാവകാശി എന്ന നിലയില്‍ നഷ്ടപരിഹാരത്തുക ബാര്‍ബറക്ക് തന്നെ ലഭിക്കണം. അങ്ങനെ വരുമ്പോള്‍ ബാര്‍ബറ തന്നെ പിഴയൊടുക്കുകയും നഷ്ടപരിഹാരത്തുക ഏറ്റുവാങ്ങുകയും വേണ്ടിവരും!












Click it and Unblock the Notifications