ആറുകോടിരൂപ സമ്പാദ്യം വളര്‍ത്തു നായയ്ക്ക്
ന്യൂയോര്‍ക്ക്: ബന്ധുക്കള്‍ക്കും അശരണരായവര്‍ക്കും ചാരിറ്റിക്കുമൊക്കെ കോടിക്കണക്കിന് സമ്പാദ്യം എഴുതി നല്‍കുന്നവരുടെ വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ തന്റെ ആറു കോടിരൂപയോളംവരുന്ന സമ്പാദ്യം പ്രിയപ്പെട്ട വളര്‍ത്തു നായയ്ക്ക് എഴുതി നല്‍കി വ്യത്യസ്തയായിരിക്കുകയാണ് അമേരിക്കയിലെ അറുപതുകാരിയായ വീട്ടമ്മ.
ന്യൂയോര്‍ക്ക് സ്വദേശിനിയായ റോസ് ആന്‍ ബോളാസ്‌നിയാണ് നായക്കുട്ടിയോടുളള അമിതമായ സ്‌നേഹം സ്വത്തുക്കള്‍ നല്‍കിയതിലൂടെ വെളിപ്പെടുത്തിയത്. മക്കളേപ്പോലെയോ അവരേക്കാള്‍ ഏറെയോ തനിക്ക് തന്റെ വളര്‍ത്തു നായയായ ബെല്ല മിയയോട് സ്‌നേഹമുണ്ടെന്ന് അവര്‍ പറഞ്ഞു. തന്റെ കാലശേഷവും നായയ്ക്ക് ആഡംബര ജീവിതം ലഭിക്കുന്നതിനുവേണ്ടിയാണ് അവര്‍ ഇത്രയും സമ്പാദ്യം മാറ്റിവെച്ചത്.

അമ്മ നായയ്ക്ക് സമ്പാദ്യം നല്‍കിയതില്‍ മക്കളായ ലൂയിസ്(38)നും റോബര്‍ട്ടിനും(32) യാതൊരു പരിഭവവുമില്ല. തങ്ങളുടെ പ്രായമായ അച്ഛനും അമ്മയ്ക്ക് നായ നല്‍കുന്ന സന്തോഷം അത്രയും വലുതാണെന്ന് അവര്‍ പറയുന്നു. തന്റെ മക്കള്‍ക്ക് പണത്തിന്റെ ആവശ്യമില്ലെന്നും അവര്‍ക്ക് തങ്ങളെ മനസിലാകുമെന്നുമാണ് റോസ് ആന്‍ ബോളാസ്‌നിയും പറയുന്നത്.
റോസിന്റെ നായക്കുട്ടി വെറുമൊരു വളര്‍ത്തുപട്ടിയല്ല. വളരെ പ്രശസ്തകൂടിയാണ്. ഒട്ടേറെ നായകളുടെ ഫാഷന്‍ ഷോയില്‍ ബെല്ല വിജയിച്ചിട്ടുണ്ട്. മാത്രമല്ല. 2013ലും 2014ലും ന്യൂയോര്‍ക്ക് പെറ്റ് ഫാഷന്‍ ഷോയില്‍ ഒന്നാം സ്ഥാനം നേടുന്ന ആദ്യ നായ എന്ന റെക്കോര്‍ഡുകൂടി ബെല്ലയ്ക്ക് സ്വന്തമാണ്. ഏറ്റവും സുന്ദരിയായ നായക്കുട്ടിക്ക് നല്‍കുന്ന പപ്പി പ്രോം അവാര്‍ഡ് 2014ല്‍ ലഭിച്ചതും ബെല്ലയ്ക്കാണ്.












Click it and Unblock the Notifications