Lottery:വീടിനായി സ്വരൂക്കൂട്ടിയ പണമെല്ലാം മുടക്കി: ഇനി പണമില്ല, യുവതിയെ തേടിയെത്തി മഹാഭാഗ്യം
വാഷിംഗ്ടണ്‍: നമ്മളില്‍ പലരും വീട് പുതിയതായി ഉണ്ടാക്കുമ്പോള്‍ ആകെ ബുദ്ധിമുട്ടാറുണ്ട്. പ്രത്യേകിച്ച് പണത്തിന്റെ കുറവാണ് ഉണ്ടാവാറുള്ളത്. പലപ്പോഴും വായ്പയല്ലൊം എടുത്തായിരിക്കും വീട് പണി നമ്മള്‍ തീര്‍ക്കുക. പണി കഴിയുമ്പോഴേക്ക് നമ്മുടെ സമ്പാദ്യമെല്ലാം തീര്‍ന്നിട്ടുമുണ്ടാവും. പിന്നെ പണമെല്ലാം നമ്മള്‍ സമ്പാദിച്ച് തുടങ്ങേണ്ടതായും വരും.
എന്നാല്‍ യുഎസ്സില്‍ നിന്നുള്ള ഒരു യുവതിക്ക് പുതിയ വീട് വലിയ ഭാഗ്യമാണ് കൊണ്ടുവന്നിരിക്കുന്നത്. അതൊരു ലോട്ടറി രൂപത്തിലാണ് വന്നതെന്ന് വേണമെങ്കില്‍ പറയാം. പക്ഷേ അടിച്ച തുക യുവതി ജീവിതം ആഢംബരമാക്കാന്‍ കൂടി സഹായിക്കുന്നതാണ്. അത്ര വലിയൊരു തുകയാണ് ഇവര്‍ക്ക് സമ്മാനം അടിച്ചിരിക്കുന്നത്.

വീട് എന്ന സ്വപ്‌നം പൂര്‍ത്തിയായി
നോര്‍ത്ത് കരോലിനയില്‍ നിന്നുള്ള പട്രീഷിയ സിമ്മണ്‍സിന് ഒരു വീട് എന്നുള്ളത് വലിയൊരു സ്വപ്‌നമായിരുന്നു. അത് ജീവിതത്തിലെ സമ്പാദ്യമെല്ലാം എടുത്താണ് ഇവര്‍ ഉണ്ടാക്കിയത്. അപ്പോഴേക്കും ചെറിയൊരു സാമ്പത്തിക ബുദ്ധിമുട്ട് ഇവരെ തേടിയെത്തിയിരുന്നു.
പുതിയ വീട് സ്വന്തമാക്കിയതിന് പിന്നാലെ ഇവര്‍ ഭാഗ്യപരീക്ഷണവും തുടങ്ങിയിരുന്നു. ജീവിതത്തെ വീണ്ടും മാറ്റിമറിക്കാന്‍ ലോട്ടറിക്ക് സാധിക്കുമെന്നായിരുന്നു ഇവരുടെ പ്രതീക്ഷ. എന്തായാലും ആ പ്രതീക്ഷ തെറ്റിയില്ലെന്നാണ് ഇവര്‍ക്ക് വീട് വാങ്ങി ഒരാഴ്ച്ചയ്ക്കുള്ളില്‍ തന്നെ മനസ്സിലായത്.
30 ഡോളറിന്റെ ടിക്കറ്റ്
30 ഡോളറിന്റെ ടിക്കറ്റാണ് അന്ന് ഞാന്‍ വാങ്ങിയതെന്ന് പട്രീഷ്യ പറയുന്നത്. ഗ്രീന്‍സ്‌ബ്രോ നിവാസിയാണ് ഇവര്‍. മില്യണെയര്‍ മേക്കര്‍ സ്‌ക്രാച്ച് കാര്‍ഡായിരുന്നു ഇത്. ഫെയര്‍വേ വണ്‍ സ്റ്റോപ്പില്‍ നിന്ന് ആ ടിക്കറ്റ് വാങ്ങുമ്പോള്‍ ഒരിക്കല്‍ പോലും ഇവര്‍ സമ്മാനം അടിക്കുമെന്ന് കരുതിയിരുന്നില്ല. എന്നാല്‍ സമ്മാനം നോക്കിയപ്പോഴാണ് ഇവരാകെ ഞെട്ടിയത്.
ഒരു മില്യണിന്റെ ബംപറായിരുന്നു ഇവര്‍ക്ക് അടിച്ചത്. പുതിയ വീടിനൊപ്പം ജീവിതം കൂടിയാണ് പട്രീഷ്യക്ക് അതോടെ മാറിയത്. എട്ട് കോടി രൂപയ്ക്ക് മുകളില്‍ വരും ഈ തുക. ജീവിതം കൂടുതല്‍ സന്തോഷകരമായെന്ന് യുവതി പറഞ്ഞു.
സത്യമാണെന്ന് പോലും തോന്നിയില്ല
ആ ടിക്കറ്റിലേക്ക് താന്‍ കുറേ നേരം നോക്കിയിരിക്കുകയായിരുന്നുവെന്ന് പട്രീഷ്യ പറയുന്നു. ഇത് സത്യമാണോ എന്നായിരുന്നു തന്റെ സംശയം. കാരണം അങ്ങനെയുള്ള അനുഭവമായിരുന്നു അത്. ഹോം മെയിഡായിട്ടാണ് ഇവര്‍ ജോലി ചെയ്യുന്നത്. വലിയ സമ്പാദ്യമൊന്നും കൈവശമില്ലായിരുന്നു.
അതുകൊണ്ട് തന്നെ ഇത്ര വലിയ തുകയെന്ന് കണ്ടപ്പോള്‍ അവരാകെ ഞെട്ടിപ്പോയി. എന്നാല്‍ താന്‍ മാത്രമല്ല ഞെട്ടിപ്പോയതെന്ന് യുവതി പറയുന്നു. ലോട്ടറി അടിച്ച കാര്യം ഭര്‍ത്താവിനോട് പറഞ്ഞിരുന്നു. ഫോണിലൂടെയാണ് പറഞ്ഞത്. പക്ഷേ എത്ര പറഞ്ഞിട്ടും അദ്ദേഹം വിശ്വസിച്ചില്ലെന്ന് യുവതി പറഞ്ഞു.
ഭര്‍ത്താവിനെ പറഞ്ഞ് വിശ്വസിപ്പിച്ചു
ഞാന്‍ അദ്ദേത്തെ പറഞ്ഞ് പറ്റിക്കുകയാണെന്നാണ് ഭര്‍ത്താവ് കരുതിയത്. ടിക്കറ്റ് കാണണമെന്ന് അദ്ദേഹം പറഞ്ഞു. ഒടുവില്‍ അങ്ങനെയാണ് വിശ്വസിപ്പിച്ചതെന്ന് പട്രീഷ്യ പറഞ്ഞു. അതേസമയം 90 ദിവസത്തിനുള്ളില്‍ ഇവര്‍ സമ്മാനം വാങ്ങിയിരിക്കണം. എന്നാല്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച അവര്‍ ലോട്ടറി ആസ്ഥാനത്തെത്തി സമ്മാനം വാങ്ങി.
ആറ് ലക്ഷം ഡോളറാണ് നികുതി കിഴിച്ച് സമ്മാനമായി ലഭിച്ചത്. നാല് ലക്ഷത്തില്‍ അധികം ഡോളര്‍ നികുതിക്കായി പോകും. അതേസമയം ഈ പണം കൊണ്ട് പുതിയ വീടിന് നല്‍കാനുള്ള പണം നല്‍കും. പ്രത്യേകിച്ച് വായ്‌പെയടുത്തിട്ടുണ്ട്. ഇത് അടച്ചുതീര്‍ക്കാന്‍ പട്രീഷ്യയെ ഈ തുക സഹായിക്കും.












Click it and Unblock the Notifications