ആ രഹസ്യം അറിയാമായിരുന്ന ബിന്‍ലാദന്റെ വിശ്വസ്തനെ അമേരിയ്ക്ക വ്യോമാക്രമണത്തിലൂടെ കൊന്നു, കാണൂ
വാഷിംഗ്ടണ്‍: അല്‍ഖ്വയ്ദയുടെ മുതിര്‍ന്ന നേതാവ് മുഹ്സിന് അല്‍ ഫദ്ലി സിറിയയില്‍ യുഎസ് സൈന്യം നടത്തിയ വ്യോമക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം. യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്റഗണ്‍ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അല്‍ഖ്വയ്ദ യുഎസിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമിയ്ക്കുമെന്ന് അറിയാമായിരുന്ന ചുരുക്കും അല്‍ഖ്വയ്ദ നേതാക്കളില്‍ ഒരാള്‍ കൂടിയായിരുന്നു മുഹ്സിന്.
ജൂണ്‍ എട്ടിന് സിറിയയില്‍ യുഎസ് നടത്തിയ വ്യോമാക്രമണത്തിലാണ് മുഹ്സിന് കൊല്ലപ്പെട്ടതെന്നാണ് യുഎസ് അവകാശവാദം. ഒസാമ ബിന്‍ലാദന്റെ വിശ്വസ്തനായിരുന്നു മുസ്ഹിന്. വാഹനത്തില്‍ യാത്ര ചെയ്യുമ്പോഴാണ് മുഹ്സിന് നേരെ യുഎസ് വ്യോമക്രണം നടത്തിയത്

ആ രഹസ്യം...
വേള്‍ഡ് ട്രേഡ് സെന്റര്‍ അല്‍ഖ്വയ്ദ ആക്രമിയ്ക്കുമെന്ന രഹസ്യം മുന്‍കൂട്ടി അറിയാമായിരുന്ന ചുരുക്കം ചില അല്‍ഖ്വയ്ദ നേതാക്കളില്‍ ഒരാളായിരുന്നു മുഹ്സിന്. ഒസാമ ബിന്‍ലാദന്റെ വിശ്വസ്തനായിരുന്ന ഇയാള്‍ യുഎസിന്റെ നോട്ടപ്പുള്ളിയായിരുന്നു.

സ്ഥിരീകരണം
മുഹ്സിന് കൊല്ലപ്പെട്ട വിവരം പെന്റഗണ്‍ സ്ഥിരീകരിച്ചു. ഫ്രഞ്ച് കപ്പലിന് നേരെയും കുവൈത്തില്‍ യുഎസ് മറീനുകള്‍ക്ക് നേരേയും നടന്ന ആക്രമണത്തില്‍ ഇയാള്‍ക്ക് പങ്കുണ്ടായിരുന്നു.

സിറിയയില്‍
സിറിയയില്‍ മുഹ്സിന് സഞ്ചരിച്ച വാഹനത്തിന് നേരെ വ്യോമാക്രമണം നടത്തിയാണ് യുഎസ്, ഭീകരനെ കൊന്നത്

ഖൊറാസന്‍
അമേരിയ്ക്കയ്ക്കും മറ്റ് പാശ്ചാത്യയ രാജ്യങ്ങള്‍ക്കുമെതിരെ പോരാടന്‍ ഖൊറാസന്‍ എന്ന സംഘടന രൂപീകരിയ്ക്കുകയും അതിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുകയുമായിരുന്നു. ഏഴ് മില്യണ്‍ ഡോളറാണ് മുഹ്സിന്റെ തലയ്ക്ക് യുഎസ് സര്‍ക്കാര്‍ വിലയിട്ടിരുന്നത്.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications