കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ രഹസ്യം അറിയാമായിരുന്ന ബിന്‍ലാദന്‍റെ വിശ്വസ്തനെ അമേരിയ്ക്ക വ്യോമാക്രമണത്തിലൂടെ കൊന്നു, കാണൂ

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അല്‍ഖ്വയ്ദയുടെ മുതിര്‍ന്ന നേതാവ് മുഹ്‌സിന്‍ അല്‍ ഫദ്‌ലി സിറിയയില്‍ യുഎസ് സൈന്യം നടത്തിയ വ്യോമക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം. യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്റഗണ്‍ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അല്‍ഖ്വയ്ദ യുഎസിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമിയ്ക്കുമെന്ന് അറിയാമായിരുന്ന ചുരുക്കും അല്‍ഖ്വയ്ദ നേതാക്കളില്‍ ഒരാള്‍ കൂടിയായിരുന്നു മുഹ്‌സിന്‍.

ജൂണ്‍ എട്ടിന് സിറിയയില്‍ യുഎസ് നടത്തിയ വ്യോമാക്രമണത്തിലാണ് മുഹ്‌സിന്‍ കൊല്ലപ്പെട്ടതെന്നാണ് യുഎസ് അവകാശവാദം. ഒസാമ ബിന്‍ലാദന്റെ വിശ്വസ്തനായിരുന്നു മുസ്ഹിന്‍. വാഹനത്തില്‍ യാത്ര ചെയ്യുമ്പോഴാണ് മുഹ്‌സിന് നേരെ യുഎസ് വ്യോമക്രണം നടത്തിയത്

ആ രഹസ്യം...

ആ രഹസ്യം...

വേള്‍ഡ് ട്രേഡ് സെന്റര്‍ അല്‍ഖ്വയ്ദ ആക്രമിയ്ക്കുമെന്ന രഹസ്യം മുന്‍കൂട്ടി അറിയാമായിരുന്ന ചുരുക്കം ചില അല്‍ഖ്വയ്ദ നേതാക്കളില്‍ ഒരാളായിരുന്നു മുഹ്‌സിന്‍. ഒസാമ ബിന്‍ലാദന്റെ വിശ്വസ്തനായിരുന്ന ഇയാള്‍ യുഎസിന്റെ നോട്ടപ്പുള്ളിയായിരുന്നു.

 സ്ഥിരീകരണം

സ്ഥിരീകരണം

മുഹ്‌സിന്‍ കൊല്ലപ്പെട്ട വിവരം പെന്റഗണ്‍ സ്ഥിരീകരിച്ചു. ഫ്രഞ്ച് കപ്പലിന് നേരെയും കുവൈത്തില്‍ യുഎസ് മറീനുകള്‍ക്ക് നേരേയും നടന്ന ആക്രമണത്തില്‍ ഇയാള്‍ക്ക് പങ്കുണ്ടായിരുന്നു.

സിറിയയില്‍

സിറിയയില്‍

സിറിയയില്‍ മുഹ്‌സിന്‍ സഞ്ചരിച്ച വാഹനത്തിന് നേരെ വ്യോമാക്രമണം നടത്തിയാണ് യുഎസ്, ഭീകരനെ കൊന്നത്

ഖൊറാസന്‍

ഖൊറാസന്‍

അമേരിയ്ക്കയ്ക്കും മറ്റ് പാശ്ചാത്യയ രാജ്യങ്ങള്‍ക്കുമെതിരെ പോരാടന്‍ ഖൊറാസന്‍ എന്ന സംഘടന രൂപീകരിയ്ക്കുകയും അതിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുകയുമായിരുന്നു. ഏഴ് മില്യണ്‍ ഡോളറാണ് മുഹ്‌സിന്റെ തലയ്ക്ക് യുഎസ് സര്‍ക്കാര്‍ വിലയിട്ടിരുന്നത്.

English summary
A senior al-Qaeda operative who reportedly was given advance notice of the September 11 attacks has been killed in an air strike in Syria, United States officials said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X