സ്ത്രീകള്‍ക്ക് പിറകെ ഓടുന്നയാളാണോ ഉസൈന്‍ ബോള്‍ട്ട്? ബോള്‍ട്ടിന്റെ വെളിപ്പെടുത്തല്‍
ജമൈക്ക: ഉസൈന്‍ ബോള്‍ട്ട് ലോകത്തിലെ ഏറ്റവും വേഗമേറിയ മനുഷ്യനാണ് സമീപ ഭാവിയിലൊന്നും ബോള്‍ട്ടിന്റെ വേഗതയുടെ റെക്കോര്‍ഡ് മറികടക്കാന്‍ മറ്റൊരാള്‍ക്ക് കഴിയില്ലെന്നാണ് വിലയിരുത്തല്‍. അതേസമയം, സ്ത്രീകള്‍ക്ക് പിന്നാലെയുള്ള ഓട്ടത്തിലും ഉസൈന്‍ ബോള്‍ട്ട് ഒട്ടും പിറകിലല്ലെന്ന് മാധ്യമ വാര്‍ത്തകളുണ്ടായിരുന്നു.
പാര്‍ട്ടികളില്‍ പറന്നുനടന്ന് ജീവിതം ആഘോഷിക്കുന്ന ബോള്‍ട്ടിനൊപ്പം പലപ്പോഴും പല പെണ്‍കുട്ടികളെയും കണ്ടെത്തിയതാണ് ഇതിന് ആധാരം. എന്നാല്‍, താന്‍ അങ്ങിനെയൊരു ആളല്ലെന്നാണ് ബോള്‍ട്ടിന്റെ വിശദീകരണം. കഴിഞ്ഞദിവസം നടന്ന ഒരു പാര്‍ട്ടിക്കിടെയാണ് ബോള്‍ട്ട് തന്റെ നിരപരാധിത്വം തുറന്നു പറഞ്ഞത്.

നിങ്ങള്‍ ഒരു സെലിബ്രിറ്റി ആണെങ്കില്‍ സ്ത്രീകള്‍ നിങ്ങള്‍ക്കു ചുറ്റുമുണ്ടാകുമെന്ന് ബോള്‍ട്ട് പറയുന്നു. കാമുകി കാശി ബെന്നറ്റുമായി നീണ്ടകാലമായി പ്രണയത്തിലാണ്. അവള്‍ക്ക് തന്നെ നന്നായി അറിയാം. അതുകൊണ്ടുതന്നെ പാര്‍ട്ടിക്കു പോകുന്നതോ പെണ്‍കുട്ടികളുമായി അടുപ്പമുണ്ടാക്കുന്നതോ തലവേദനയുള്ള കാര്യമല്ല. താന്‍ ഉത്തരവാദിത്വമുള്ളവനാണെന്നും അതിരുവിട്ട് ഒന്നുമുണ്ടാകില്ലെന്നും കാമുകിക്ക് അറിയാമെന്നും അതിവേഗക്കാരനായി ബോള്‍ട്ട് പറഞ്ഞു. തുടര്‍ച്ചയായ മൂന്ന് ഒളിമ്പിക്‌സുകളില്‍ ട്രിപ്പിള്‍ സ്വര്‍ണം കരസ്ഥമാക്കിയ താരമാണ് ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ട്.












Click it and Unblock the Notifications