റിയോ ഒളിമ്പിക്സ്: ജമൈക്കയ്ക്ക് വേണ്ടി ഉസൈന്‍ ബോള്‍ട്ട് ട്രാക്കിലിറങ്ങും!!!
കിംങ്സ്റ്റണ്: ജമൈക്കന്‍ ഒളിമ്പിക്സ് യോഗ്യതാ മത്സരങ്ങള്‍ക്കിടെ പരിക്കേറ്റ ലോക സ്പ്രിന്റ് ചാമ്പ്യന്‍ ഉസൈന്‍ ബോള്‍ട്ട് ജമൈക്കക്ക് വേണ്ടി ട്രാക്കിലിറങ്ങുമെന്ന് റിപ്പോര്‍ട്ട്. കാലിനേറ്റ പരിക്ക് മൂലം ബോള്‍ട്ട് ജമൈക്കന്‍ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പിന്മാറിയിരുന്നു. നൂറ് മീറ്റര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് തൊട്ടുമുമ്പായിരുന്ന പിന്മാറ്റം.
മത്സരത്തില്‍ നിന്ന് പിന്മാറിയതോടെ റിയോ ഒളിമ്പിക്സിലേക്കുള്ള ബോള്‍ട്ടിന്റെ യാത്രക്ക് അന്ത്യമാവുകയായിരുന്നു. സെലക്ഷന് ട്രയല്‍സില്‍ പങ്കെടുത്താവര്ക്ക് ജമൈക്കന്‍ ഒളിംപിക്സ് അസോസിയേഷന് ഒളിംപിക്സില്‍ പങ്കെടുക്കുന്നതിന് അനുമതി നല്‍കാറില്ല. ഈ നിലപാടായിരുന്നു ബോള്‍ട്ടിന്റെ ഒളിമ്പിക്സ് സ്വപ്നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തിയത്.

എന്നാല്‍ ഇതിനെയെല്ലാം അട്ടിമറിച്ചു കൊണ്ട് ഒളിമ്പിക് അസോസിയേഷന് ബോള്‍ട്ടിന് ഒളിംപിക്സില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയെന്നാണ് കിംഗ്സ്റ്റണ്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. 100 മീറ്റര്‍, 200 മീറ്റര്‍ എന്നീ ഇനങ്ങളില്‍ മത്സരിക്കുന്ന നാല് താരങ്ങള്‍ക്കൊപ്പം ബോള്‍ട്ടും ഇടംപിടിച്ചിട്ടുണ്ടെന്നും പത്രം വ്യക്തമാക്കുന്നു. ഹീറ്റ്സ്- സെമി ഫൈനല്‍ മത്സരങ്ങളില്‍ മുന്നിലെത്തിയ തന്നെ ട്രയല്‍സില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഒഴിവാക്കിത്തരണമെന്ന് കാണിച്ച് ജമൈക്കന്‍ ഒളിംപിക്സ് അസോസിയേഷന് ബോള്‍ട്ട് നേരത്തെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചിരുന്നു. ഇതെല്ലാം പരിഗണിച്ചുകൊണ്ടാണ് അസോസിയേഷന്റെ തീരുമാനമെന്നാണ് സൂചന
-
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ -
'പദവികളല്ല, പ്രവർത്തകരുടെ മനസ്സിലെ സ്ഥാനമാണ് വലുത്, സുധാകരൻ രക്തസാക്ഷികളുടെ നേതാവ്'; രാഹുൽ മാങ്കൂട്ടത്തിൽ












Click it and Unblock the Notifications