കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലിങ്ക്ഡ്ഇന്‍ ഇമെയില്‍ വിവരങ്ങള്‍ ചോര്‍ത്തി?

  • By Soorya Chandran
Google Oneindia Malayalam News

കാലിഫോര്‍ണിയ: ബിസിനസ്/പ്രൊഫഷണല്‍ സോഷ്യല്‍ നെറ്റ് വര്‍ക്ക് ആയ ലിങ്ക്ഡ് ഇന്‍(LinkedIn) ഇ മെയില്‍ വിവരങ്ങള്‍ അനുമതിയില്ലാതെ ഉപോഗിച്ചതായി പരാതി. നാല് അമേരിക്കക്കാരാണ് ഇത് സംബന്ധിച്ച് നിയമ പോരാട്ടത്തിന് ഇറങ്ങിയിരിക്കുന്നത്. കാലിഫോര്‍ണിയയിലെ സാന്‍ ജോസിലെ ഫെഡറല്‍ കോടതിയിലാണ് ഇത് സംബന്ധിച്ച പരാതി നല്‍കിയിരിക്കുന്നത്.

തങ്ങലുടെ ഇമെയിലില്‍ നിന്ന് സുഹൃത്തുക്കളുടെ വിലാസങ്ങളെടുത്ത് ദുരുപയോഗം ചെയ്തു എന്നാണ് പരാതി. സുഹൃത്തുക്കളുടെ ഇ മെയില്‍ വിലാസത്തിലേക്ക് തുടരെ തുടരെ ലിങ്ക്ഡ് ഇനില്‍ അഗംമാകാന്‍ അഭ്യര്‍ത്ഥിച്ചുകൊണ്ട് സന്ദേശങ്ങള്‍ പ്രവഹിച്ചപ്പോഴാണ് ഇവര്‍ ഇക്കാര്യം ശ്രദ്ധിച്ചത്. അക്കൊണ്ട് ഉടമകള്‍ അയക്കുന്നത് പോലെയാണ് ഇവര്‍ ഇ മെയിലുകള്‍ അയച്ചിരുന്നത്.

LinkedIn Logo

എല്ലാ ലിങ്ക് ഇന്‍ ഉപയോക്താക്കളുടേയും പേരിലാണ് പരാതി നല്‍കിയിട്ടുള്ളത്. കൂടുതല്‍ യൂസര്‍മാരെ നേടുന്നതിനായി ലിങ്ക്ഡ് ഇന്‍ പല ഇ മെയില്‍ അഡ്രസ്സുകളിലേക്കും ഇത്തരം മെയിലുകള്‍ അയക്കാറുണ്ട്. പലപ്പോഴും നിലവിലുള്ള ഉപയോക്താക്കളുടെ ഇമെയില്‍ അക്കൗണ്ടില്‍ നിന്ന് ലഭിക്കുന്ന വിലാസങ്ങളിലേക്കാണ് ഇങ്ങനെ അയക്കുക. പക്ഷേ അക്കൗണ്ട് ഉടമയുടെ അറിവോടെയോ സമ്മതത്തോടെയോ ആണോ ഈ വിലാസങ്ങള്‍ എടുക്കുന്നത് എന്നതാണ് ഇപ്പോഴത്തെ പ്രശ്‌നം.

എന്നാല്‍ ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് തെറ്റ് പറ്റിയിട്ടില്ല എന്നാണ് ലിങ്ക്ഡ് ഇന്‍ അധികൃതരുടെ വാദം. അക്കൗണ്ട് ഉടമകളുടെ പൂര്‍ണ സമ്മതത്തോടെ മാത്രമേ തങ്ഹള്‍ അക്കൗണ്ടിലെ വിലാസങ്ങള്‍ എടുക്കാറുള്ളൂ എന്നാണ് അവര്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. യാതൊരു അടസ്ഥാനവുമില്ലാത്തതാണ് ഈ പരാതിയെന്നും കമ്പനി അധികൃതര്‍ പ്രതികരിച്ചു.

English summary
Four LinkedIn users have filed a lawsuit accusing the business-oriented social network of accessing their email accounts without permission, harvesting the addresses of their contacts and spamming those people with repeated invitations to join the service.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X