കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരണ സര്‍ട്ടിഫിക്കറ്റും മരണാനന്തര പെന്‍ഷനും കൈപ്പറ്റി, ഇപ്പോള്‍ മരിച്ചിട്ടില്ലെന്ന്

  • By ഭദ്ര
Google Oneindia Malayalam News

യുട്ടാ: അമേരിക്കയിലെ യുട്ടാ സ്വദേശിനിയായ ബാര്‍ബറ മുര്‍ഫി(64) എന്ന യുവതി യുഎസ് ഗവണ്‍മെന്റിന്റെ രേഖകളില്‍ 2014 ല്‍ മരിച്ചിരുന്നു. എന്നാല്‍ രണ്ട് വര്‍ഷത്തിന് ശേഷം താന്‍ മരിച്ചിട്ടില്ലെന്ന് തെളിയിക്കാന്‍ കഷ്ടപ്പെടുകയാണ് ബാര്‍ബറ.

യുഎസ് ഗവണ്‍മെന്റിന്റെ സോഷ്യല്‍ സെക്യൂരിറ്റി അക്കൗണ്ടില്‍ ബാര്‍ബറയു
ടെ ഫോട്ടോ സഹിതമുള്ള മരണ സര്‍ട്ടിഫിക്കറ്റും കൂട്ടി ചേര്‍ത്തിട്ടുണ്ട്. മാത്രമല്ല മരണാനന്തര പെന്‍ഷനും മെഡിക്കല്‍ ക്ലൈമും കുടുംബം കൈപ്പറ്റുകയും ചെയ്തിരുന്നു.

deathcertificate

കൈപ്പറ്റിയ പെന്‍ഷന്‍ തുകയും മെഡിക്കല്‍ അലവന്‍സ് തുകയും തിരിച്ചടയ്ക്കാനാണ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നത്. ബാങ്കില്‍ നിന്നും മരിക്കുന്നതിന് തൊട്ടുമുന്‍പ് ക്രെഡിറ്റ് കാര്‍ഡ് ഉപോഗിച്ച് പല പര്‍ച്ചേയ്‌സുകളും നടത്തിയിരുന്നു.

സോഷ്യല്‍ സെക്യൂരിറ്റി അക്കൗണ്ടില്‍ മരിച്ചു എന്ന് രേഖപ്പെടുത്തിയതിന് ശേഷമാണ് ബാങ്ക് അധികൃതര്‍ അക്കൗണ്ട് മരവിപ്പിച്ചത്. മരിച്ചു എന്ന് സ്ഥാപിച്ച് കൈപ്പറ്റിയ ആയിരക്കണക്കിന് ഡോളര്‍ ബാര്‍ബറയുടെയും ഭര്‍ത്താവിന്റെയും ജോയിന്റെ അക്കൗണ്ടില്‍ നിന്നും തിരിച്ച് പിടിക്കാനാണ് ഗവണ്‍മെന്റിന്റെ തീരുമാനം.

English summary
A Utah woman is trying everything she can think of to convince the US government that she is not dead, but they’re not buying it and want to reclaim all of her pension and medical payments since July of 2014.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X