കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒമാൻ തൊഴിൽമന്ത്രി ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തി വി മുരളീധരൻ;കൂടുതൽ സഹകരണം ഉറപ്പാക്കും

Google Oneindia Malayalam News

മസ്കറ്റ്; കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ ദ്വിദിന ഒമാൻ സന്ദർശനം അവസാനിച്ചു. 16 നാണ് അദ്ദേഹം ഒമാനിലെത്തിയത്. തുടർന്ന് രണ്ട് ദിവസങ്ങളിലായി അദ്ദേഹം ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ​യ്യി​ദ്​ ബ​ദ​ർ ബി​ൻ ഹ​മ​ദ്​ ബി​ൻ ഹ​മൂ​ദ്​ അ​ൽ ബു​സൈ​ദി, തൊ​ഴി​ൽ മ​ന്ത്രി ഡോ. ​മ​ഹ​ദ്​ ബി​ൻ സ​ഇൗ​ദ്​ ബ​ഉൗ​വി​ൻ, വ്യ​വ​സാ​യ, വാ​ണി​ജ്യ നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന മ​ന്ത്രി ഖൈ​സ്​ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ മൂ​സ അ​ൽ യൂ​സു​ഫ്​ എ​ന്നി​വ​രു​മാ​യാണ് കൂടിക്കാഴ്ച നടത്തിയത്.

vmuralidharan-18-1476784178-1605630206.jpg -Properties

വിദേശ,വാണിജ്യ മേഖല ഉൾപ്പെടെുള്ള വിഷയങ്ങളിൽ ഇരു രാജ്യങ്ങളുടേയും കൂട്ടായ പങ്കാളിത്തവും ഇടപെടലും ശക്തമാക്കുന്നത് സംബന്ധിച്ച് വി മുരളീധരൻ ഒമാൻ വിദേശകാര്യമന്ത്രിയുമായി ചർച്ച നടത്തി. കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിലെ സഹകരണം ഉറപ്പാക്കുന്നതിനും ഉഭയകക്ഷി സാമ്പത്തിക സഹകരണം ഉറപ്പാക്കുന്നതിനും അദ്ദേഹം ചര്‍ച്ച നടത്തി. 6 ലക്ഷത്തോളം ഭാരതീയർ കഴിയുന്ന ഒമാനുമായി കൊവിഡ് 19 പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളിൽ ഇന്ത്യ യോജിച്ച് പ്രവർത്തിച്ചിരുന്നു. വന്ദേഭാരത് മിഷന്‍റെ ഭാഗമായി പ്രവാസികളെ തിരികെ എത്തിക്കുന്ന പ്രവർത്തനങ്ങളിലും ഇരുരാജ്യങ്ങളും കൈകോർത്തിരുന്നു.

ഇന്ത്യന്‍ തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, അവരുടെ സുരക്ഷിതത്വം നിയമപരവുമായ കുടിയേറ്റം എന്നിവയേക്കുറിച്ച് അദ്ദേഹം ഒമാൻ തൊഴിൽ മന്ത്രിയുമായി ചർച്ച നടത്തി.തൊഴിലാളികളുടെ പ്രശ്നങ്ങളിൽ സഹകരണം ശക്തിപ്പെടുത്തൽ, സുരക്ഷിതവും നിയമപരവുമായ കുടിയേറ്റം, ഐടി ഇൻഫ്രാസ്ട്രേക്ചർ തുടങ്ങിയ മേഖലകളിലെ സഹകരണം എന്നിവ സംബന്ധിച്ച് ചർച്ച നടത്തിയതായി മന്ത്രി മുരളീധരൻ ട്വീറ്റ് ചെയ്തു.

പു​തു​താ​യി നി​ല​വി​ൽ വ​ന്ന ഇ​ന്ത്യ-​ഒ​മാ​ൻ ഫ്ര​ണ്ട്​​ഷി​പ്​​ അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി​ക​ളു​മാ​യും അദ്ദേഹം അഭിപ്രായങ്ങൾ പങ്കിട്ടു. ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും യു​വാ​ക്ക​ൾ​ക്കി​ട​യി​ൽ ബി​സി​ന​സ്, വി​ദ്യാ​ഭ്യാ​സ, സാം​സ്​​കാ​രി​ക മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​ത​ട​ക്കമുള്ള കാര്യങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. ഒ​മാ​ൻ വി​ഷ​ൻ 2040​െൻ​റ ഭാ​ഗ​മാ​യു​ള്ള പ​ദ്ധ​തി​ക​ളി​ൽ സ​ഹ​ക​രി​ക്കാ​നു​ള്ള സ​ന്ന​ദ്ധ​ത​യും മന്ത്രി മുരളീധരൻ കൂടിക്കാഴ്ചയിൽ ഉന്നയിച്ചു.

മസ്‌ക്കറ്റിലെ പ്രശസ്തമായ മോതീശ്വര്‍ ക്ഷേത്ര ദര്‍ശനത്തോടെയാണ് മുരളീധരന്റെ ഒമാൻ സന്ദർശനത്തിന് തുടക്കമായത്.ഗൾഫിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നായ മോതിശ്വർ മന്ദിറിൽ പ്രാർത്ഥന നടത്തി എന്റെ ഒമാൻ സന്ദർശനത്തിന്റെ ആദ്യ ദിവസം ആരംഭിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ജനങ്ങളുടെ ബന്ധത്തിന്റെ സാക്ഷ്യമാണ് ഈ ക്ഷേത്രം,എന്നായിരുന്നു മുരളീധരൻ ട്വീറ്റ് ചെയ്തത്.

Recommended Video

cmsvideo
കേരളത്തിൽ ബിജെപി നേതാക്കൾ തമ്മിൽത്തല്ല്..സുരുവണ്ണൻ തീർന്നു | Oneindia Malayalam

English summary
V Muraleedharan hold talks with the Omani Labor Minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X