കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗൾഫ് മെഡിക്കൽ സർവകലാശാല സന്ദർശിച്ച് മന്ത്രി മുരളീധരൻ; ഡോക്ടർമാരുടെ സേവനം പ്രശംസനീയമെന്ന് മന്ത്രി

Google Oneindia Malayalam News

ദില്ലി; യുഎഇയിൽ ത്രിദിന സന്ദർശനത്തിന് എത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ അജ്മാനിലെ തംബേ മെഡിസിറ്റിയിലെ ഗൾഫ് മെഡിക്കൽ സർവകലാശാല സന്ദർശിച്ചു. കൊവിഡ് പ്രതിരോധത്തിന്റെ മുന്നണി പോരാളികളായ ഡോക്ടർമാരേയും ആരോഗ്യപ്രവർത്തകരേയൂം മന്ത്രി അഭിനന്ദിച്ചു.

അജ്മാനിിലെ ഇന്ത്യൻ അസോസിയേഷൻ സമൂഹവത്തെ സന്ദർശിക്കുകയും സംവദിക്കുകയും ചെയ്തതിൽ സന്തോഷമുണ്ട്. പകർച്ചവ്യാധിയുടെ സമയത്ത് അവരുടെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുക. ഇന്ത്യൻ സമൂഹത്തെ പരിപാലിച്ചതിന് അജ്മാൻ ഭരണാധികാരി ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുയിമിക്ക് നന്ദി അറിയിക്കുന്നതായും മന്ത്രി വി മുരളീധരൻ ട്വീറ്റ് ചെയ്തു.

v muraleedharan

ത്രിദിന സന്ദർശനത്തിനിടെ കഴിഞ്ഞ ദിവസം
യുഎഇ സഹിഷ്ണുത-സഹവർത്തിത്വകാര്യ മന്ത്രി ശൈഖ് നഹ്‌യാൻ ബിൻ മുബാറക് അൽ നഹ്യാനുമായി മന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു.യുഎഇയിലെ ഇന്ത്യൻ തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതു സംബന്ധിച്ചുള്ള കാര്യങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായതായി മന്ത്രി അറിയിച്ചു. ഇന്ത്യയുമായി പതിറ്റാണ്ടുകളുടെ സൗഹൃദവും സഹകരണവുമാണ് യുഎഇക്ക് ഉള്ളത്. കൊവിഡ് കാലത്ത് പരസ്പരം സഹകരിച്ച് പ്രവർത്തിക്കേണ്ട മേഖലകൾ സംബന്ധിച്ച കാര്യങ്ങളും ചർച്ച നടത്തിയതായി മന്ത്രി വി മുരളീധരൻ വ്യക്തമാക്കി.

ഇതിന് ശേഷം അബൂദബി ഇന്ത്യൻ എംബസിയിൽ വിവിധ ഇന്ത്യൻ അസോസിയേഷൻ പ്രതിനിധികളുടെ യോഗത്തിലും മന്ത്രി സംബന്ധിച്ചു. കൊവിഡ് പ്രതിസന്ധി കാലത്ത് തൊഴിലാളികളുടേതടക്കം വിവിധ പ്രശ്നങ്ങൾ പ്രവാസി സംഘടനകൾ ശ്രദ്ധയിൽപ്പെടുത്തി. പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ വിദേശകാര്യമന്ത്രാലയം മുൻകൈ എടുക്കുമെന്ന് അറിയിച്ചതായി മന്ത്രി വ്യക്തമാക്കി.

യുഎഇ സന്ദർശനം പൂർത്തിയാക്കി മടങ്ങും മുൻപ് അജ്മാനിലെ ഇന്ത്യൻ അസോസിയേഷനും മന്ത്രി സന്ദർശിച്ചു. യു. എ. ഇ യിലെ പ്രവാസികളുടെ ക്ഷേമത്തിനായി എല്ലാ സംഘടനകളും യോജിച്ച് പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണെന്ന് അജ്മാനിൽ ഇന്ത്യൻ പീപ്പിൾ ഫോറത്തിന്റെ ഓഫീസ് ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു .

സംഘടനകൾ കെട്ടുറപ്പോടെ പ്രവർത്തിക്കുന്നത് പ്രവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ വഴിയൊരുക്കും. ഇന്ത്യയും യു.എ.ഇ യും തമ്മിലുള്ള ഊഷ്മളമായ ബന്ധം കൂടുതൽ ദൃഡമാക്കുന്നതിൽ ഇന്ത്യൻ സംഘടനകൾക്ക് നിർണായക പങ്ക് വഹിക്കാൻ കഴിയുമെന്നും മന്ത്രി പ്രതികരിച്ചു.

 സ്പുട്നിക് 5ന് അടിയന്തര ഉപയോഗത്തിന് അനുമതി: മൂന്നാമത്തെ വാക്സിനും യുഎഇയുടെ അംഗീകാരം സ്പുട്നിക് 5ന് അടിയന്തര ഉപയോഗത്തിന് അനുമതി: മൂന്നാമത്തെ വാക്സിനും യുഎഇയുടെ അംഗീകാരം

പിണറായി വിജയൻ ബിജെപിക്ക് പ്രിയപ്പെട്ടവൻ;കോണ്‍ഗ്രസ് മുക്ത കേരളത്തിന് 'സുമാബി'സഖ്യമെന്ന്' ഫാത്തിമ തെഹ്ലിയപിണറായി വിജയൻ ബിജെപിക്ക് പ്രിയപ്പെട്ടവൻ;കോണ്‍ഗ്രസ് മുക്ത കേരളത്തിന് 'സുമാബി'സഖ്യമെന്ന്' ഫാത്തിമ തെഹ്ലിയ

സ്ഥാനാർത്ഥി നിർണയം നടത്തുന്നത് എഐസിസി;മറിച്ചുള്ള അഭിപ്രായങ്ങൾ പാർട്ടി തിരുമാനമല്ലെന്ന് മുല്ലപ്പള്ളിസ്ഥാനാർത്ഥി നിർണയം നടത്തുന്നത് എഐസിസി;മറിച്ചുള്ള അഭിപ്രായങ്ങൾ പാർട്ടി തിരുമാനമല്ലെന്ന് മുല്ലപ്പള്ളി

English summary
V Muraleedharan visits Gulf Medical University,Says the service of the doctors was commendable
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X