മലേഷ്യന്‍വിമാനം ശനിയാഴ്ചകിട്ടുമെന്ന് ജ്യോത്സ്യന്‍
ചെന്നൈ: കാണാതായ മലേഷ്യന്‍ വിമാനം മാര്‍ച്ച് 15 ശനിയാഴ്ചക്ക് മുമ്പായി കണ്ടെത്താനാകുമെന്ന് ഇന്ത്യന്‍ ജ്യോത്സ്യന്‍. ഗ്രഹനില നോക്കിയാണ് ജ്യോത്സ്യന്റെ കണ്ടുപിടിത്തം.
വിമാനം കണ്ടെത്താന്‍ സാധ്യമായ എല്ലാ വഴികളും നോക്കുമെന്ന് മലേഷ്യന്‍ അധികൃതര്‍ പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് നമ്മുടെ നാട്ടിലെ മഷിനോട്ടക്കാരനെപ്പോലുള്ള ഒരാളെ ഉപയോഗിച്ച് വിമാനം കണ്ടെത്താന്‍ പോലും അവര്‍ ശ്രമിച്ചിരുന്നു. വിമാനം അപ്പോഴും പറന്നുകൊണ്ടിരിക്കുകയാണെന്നാണ് അന്ന് മഷി നോട്ടക്കാരന്‍ കണ്ടെത്തിയത്.

ചെന്നൈ സ്വദേശിയായ യുവരാജ് സൗമയാണ് മലേഷ്യന്‍ സ്റ്റാര്‍ പത്രത്തിനോട് തന്റെ നിഗമനങ്ങള്‍ പങ്കുവച്ചത്. ജ്യോതിഷം മാത്രമല്ല യുവരാജിന്റെ കയ്യില്‍ ഉള്ളത്. അത്യാവശ്യം വാസ്തു ശാസ്ത്രവും ഉണ്ട്. ഏഴ് തലമുറകളായി ജ്യോതിഷ പ്രവചനങ്ങള്‍ നടത്തുന്നവരാണത്രെ യുവരാജിന്റെ കുടുബം.
തീരെ ശുഭകരമല്ലാത്ത ദിവസത്തിലാണ് വിമാനം കാണാതായതെന്നാണ് ജ്യോത്സ്യന്റെ കണ്ടെത്തല്‍. ശനിയാഴ്ച മോശം ദിവസമാണ്. ചാന്ദ്ര കലണ്ടര്‍ പ്രകാരം എട്ടാം ദിവസമായ അഷ്ടമിയിലാണ് വിമാനം കണാതായത്. ശനിയാഴ്ചയും അഷ്ടമിയും ചേര്‍ന്നാല്‍ പിന്നെ വലിയ പ്രശ്‌നമാണത്രെ.
വ്യാഴാഴ്ചയോടെ ഈ ദോഷങ്ങള്‍ എല്ലാം തീരുമെന്നായിരുന്നു പ്രവചനം.വ്യാഴാഴ്ച എന്ന് പറയുമ്പോള്‍ വ്യാഴത്തിന്റെ നിയന്ത്രണത്തിലാണ്. അത് ശുഭകരമാണ്. ആഴ്ചയില്‍ ഏറ്റവും പോസിറ്റീവ് ആയ ദിനം വ്യാഴാഴ്ചയാണ്. ശനിയാഴ്ചക്കുള്ളില്‍ വിമാനം കണ്ടെത്താന്‍ പറ്റുമെന്നും യുവരാജ് പറഞ്ഞു












Click it and Unblock the Notifications