കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ വാക്‌സിന്‍ ഒരിക്കലും കണ്ടെത്തിയേക്കില്ല.... ആശങ്ക പങ്കുവെച്ച് ബോറിസ് ജോണ്‍സന്‍, പറയുന്നത്!!

Google Oneindia Malayalam News

ലണ്ടന്‍: കൊറോണവൈറസിനെതിരെയുള്ള വാക്‌സിന്‍ ഒരിക്കലും കണ്ടുപിടിച്ചേക്കില്ലെന്ന മുന്നറിയിപ്പുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍. വാക്‌സിന്‍ കണ്ടെത്തുകയാണെങ്കില്‍ തന്നെ ഒരു വര്‍ഷത്തില്‍ കൂടുതല്‍ എടുക്കും. ഏറ്റവും മോശം സാഹചര്യം പരിഗണിക്കുകയാണെങ്കില്‍, ആ വാക്‌സിന്‍ ഒരിക്കലും മനുഷ്യവംശം കണ്ടെത്താതിരിക്കാന്‍ സാധ്യതയുണ്ടെന്നും ജോണ്‍സന്‍ പറഞ്ഞു. അതേസമയം ലോകാരോഗ്യ സംഘടനയടക്കം കൊറോണ വാക്‌സിന്‍ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ്. എന്നാല്‍ ഇതുവരെ ഒരു മരുന്നും അംഗീകരിക്കപ്പെട്ടിട്ടില്ല. പൂര്‍ണമായി ഈ രോഗത്തെ പ്രതിരോധിക്കാനും ഒരു വാക്‌സിനും സാധിച്ചിട്ടില്ല.

1

യുഎസ്സിലെ റെംഡിസിവിര്‍ മരുന്ന് മാത്രമാണ് തല്‍ക്കാലം പ്രതീക്ഷ നല്‍കുന്ന മരുന്ന്. എന്നാല്‍ ബോറിസ് ജോണ്‍സന്റെ മുന്നറിയിപ്പ് ശരിക്കും ബ്രിട്ടന് ആശങ്കകള്‍ സമ്മാനിക്കുന്നതാണ്. ഓക്‌സ്‌ഫോര്‍ഡില്‍ മരുന്ന് കണ്ടെത്താനുള്ള തീവ്ര ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ബ്രിട്ടനില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് വിപണി തുറക്കാനുള്ള ശ്രമത്തിലാണ് ജോണ്‍സന്‍. ഇതുകൊണ്ടാണ് മുന്നറിയിപ്പ് നല്‍കിയത്. വിപണി തുറന്നാലും സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് പാലിക്കണമെന്നും, ബ്രിട്ടീഷ് സാമാന്യ യുക്തി അതിനായി ഉപയോഗിക്കണമെന്നും ജോണ്‍സന്‍ ആവശ്യപ്പെട്ടു. ലോക്ഡൗണ്‍ പിന്‍വലിച്ചാല്‍ രോഗം വീണ്ടും തിരിച്ചെത്തുമോ എന്ന ഭയം ബ്രിട്ടീഷുകാര്‍ക്കിടയില്‍ സജീവമാണ്.

എല്ലാവര്‍ക്കുമുള്ള വാക്‌സിന്‍ ഈ അവസരത്തില്‍ ഒരുപാട് ദുരെയാണെന്ന് ജോണ്‍സന്‍ പറഞ്ഞു. ബ്രിട്ടീഷ് ശാസ്ത്രജ്ഞരും ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയും വാക്‌സിന്‍ വികസിപ്പിച്ചെടുക്കുന്നതിലുള്ള ശ്രമങ്ങളും അദ്ദേഹം എടുത്ത് പറഞ്ഞു. വാക്‌സിന്‍ കണ്ടെത്താത്ത സാഹചര്യം നമ്മളെല്ലാം മുന്നില്‍ കാണണം. പ്രശ്‌നങ്ങളെ അവഗണിക്കാന്‍ നമ്മള്‍ സ്വയം പ്രതിരോധ പ്രവര്‍ത്തനം നടത്തണം. കൊറോണ വരുന്ന് എന്നത് ദീര്‍ഘകാലത്തേക്കുള്ള പദ്ധതിയാണ്. എന്നാല്‍ ചെറിയ കാലയളവുകളിലേക്ക് സ്വയം പ്രതിരോധമാണ് ഏറ്റവും നല്ല മാര്‍ഗമെന്നും ജോണ്‍സന്‍ വ്യക്തമാക്കി. അതേസമയം ബ്രിട്ടനില്‍ വാക്‌സിന്‍ വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ പ്രതീക്ഷ നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

Recommended Video

cmsvideo
എല്ലാത്തിനും തുടക്കം ചൈനയിലെ ഈ ലാബ് | Oneindia Malayalam

ഓക്‌സ്‌ഫോര്‍ഡിന്റെ ശ്രമങ്ങള്‍ വാക്‌സിന്‍ തയ്യാറായാല്‍ വലിയ തോതിലുള്ള ഉല്‍പ്പാദത്തിന് സഹായിക്കും. അവര്‍ ആസ്ട്രസെനെക്കയുമായി നടത്തുന്ന ശ്രമങ്ങള്‍ വലിയ പ്രതീക്ഷയാണ് നല്‍കുന്നതെന്നും ബോറിസ് ജോണ്‍സന്‍ പറഞ്ഞു. 388 മില്യണ്‍ സഹായം വാക്‌സിന്‍ വികസിപ്പിക്കാനായി അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മറ്റൊരു 250 മില്യണും ജോണ്‍സന്‍ പ്രഖ്യാപിച്ചു. അതേസമയം ഒരു വാക്‌സിന്‍ നമ്മള്‍ മുന്നില്‍ കാണുന്നുണ്ടെങ്കിലും, പ്രതീക്ഷിക്കുക എന്നുള്ളത് നമ്മുടെ പദ്ധതിയില്‍ ഉള്ളത്. ബ്രിട്ടന്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍ ഒരുങ്ങുകയാണെന്നും ജോണ്‍സന്‍ പറഞ്ഞു. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് പിഴ ഈടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

English summary
vaccine for coronavirus may not be found says boris johnson
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X