കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരൊറ്റ മാര്‍ഗം മാത്രം, എത്രയും പെട്ടെന്ന് വാക്‌സിന്‍ കണ്ടെത്തണം, ഇല്ലെങ്കില്‍... യുഎന്‍ പറയുന്നത്!!

Google Oneindia Malayalam News

ജനീവ: കൊറോണവൈറസിനെ നേരിടാന്‍ ഇപ്പോഴത്തെ നിലയില്‍ സാധ്യമല്ലെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. കാര്യങ്ങളെ സാധാരണ നിലയിലേക്ക് കൊണ്ടുവരണമെങ്കില്‍ കൊറോണവൈറസിനെതിരെ വാക്‌സിന്‍ കണ്ടെത്തണമെന്നും ഗുട്ടെറസ് വ്യക്തമാക്കി. ഈ വര്‍ഷം അവസാനത്തോടെ തന്നെ അത് വിപണിയിലെത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷിതവും വിജയിക്കുമെന്ന് ഉറപ്പുള്ളതുമായി ഒരു വാക്‌സിന്‍ മാത്രമാണ് കൊറോണയെ നേരിടാനുള്ള ഏക മാര്‍ഗം. ലോകത്തെ സാധാരണ നിലയിലേക്ക് എത്തിക്കാന്‍ അത് സഹായിക്കും, ലക്ഷണകണക്കിന് ജീവന്‍ അത് രക്ഷിക്കും. രാജ്യങ്ങള്‍ക്ക് ട്രില്യണിലധികം ഡോളറുകള്‍ സംരക്ഷിക്കാനും അവരുടെ വിപണിയെ തകരാതെ നിര്‍ത്താനും അതിന് സാധിക്കുമെന്ന് ഗുട്ടെറസ് പറഞ്ഞു.

1

കൊറോണയുടെ പശ്ചാത്തലത്തില്‍ അദ്ദേഹം വിവധ രാജ്യങ്ങളുമായുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ ഇക്കാര്യം വ്യക്തമാക്കി. വാക്‌സിന്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ലോകരാജ്യങ്ങള്‍ സജീവമാക്കണം. അത് എല്ലാവര്‍ക്കും ലഭ്യമാക്കാനും ശ്രമിക്കണം. അതിലൂടെ ആഗോള നേട്ടമാണ് ഉണ്ടാവുക. ഈ മഹാമാരിയെ നിയന്ത്രിക്കാന്‍ നമുക്കാവും. നമുക്ക് ഈ മഹായത്‌നത്തിനായി അതിവേഗത്തില്‍ സമാധാനപരമായി പ്രവര്‍ത്തിക്കാം. ഈ വര്‍ഷം അവസാനത്തോടെ തന്നെ അത്തരമൊരു വാക്‌സിന്‍ ആഗോള തലത്തില്‍ തന്നെ വിന്യസിക്കേണ്ടതുണ്ട്. ഈ രോഗത്തെ നേരിടാനുള്ള ഏക മാര്‍ഗം അതാണെന്നും ഗുട്ടെറസ് പറഞ്ഞു.

മാര്‍ച്ച് 25ന് യുഎന്നിന്റെ കൊറോണവൈറസിനെതിരായ പോരാട്ടത്തിനായി പ്രതികരണത്തിനായുള്ള ഫണ്ടിംഗ് നിലച്ച അവസ്ഥയിലാണ്. രണ്ട് ബില്യണായിരുന്നു യുഎന്‍ ലക്ഷ്യമിട്ടത്. ഈ തുകയുടെ 25 ശതമാനമാണ് ഇതുവരെ ലഭിച്ചത്. ലോകാരോഗ്യ സംഘടനയുമായി ചേര്‍ന്ന് യുഎന്‍ 47 ആഫ്രിക്കന്‍ രാജ്യങ്ങളെ കോവിഡ് പരിശോധനകള്‍ക്കായി സഹായിക്കുന്നുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങളെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഗുട്ടെറസ് അഭിനന്ദിക്കുകയും ചെയ്തു. ഉഗാണ്ടയില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് നികുതി തിരിച്ചടവിന് കൂടുതല്‍ സമയം നല്‍കി. നമീബിയയില്‍ തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് അടിയന്തര സഹായം സര്‍ക്കാര്‍ നല്‍കി. കേപ് വെര്‍ഡെയില്‍ ഭക്ഷണ സഹായമാണ് നല്‍കുന്നത്. ഈജിപ്തില്‍ വ്യവസായ സ്ഥാപനങ്ങള്‍ക്കുള്ള നികുതി കുറച്ചെന്നും ഗുട്ടെറസ് വ്യക്തമാക്കി.

Recommended Video

cmsvideo
ചെരുപ്പ് വഴിയും കൊറോണ വൈറസ് പകരാമെന്ന് പഠനം | Oneindia Malayalam

അതേസമയം ആഗോള തലത്തില്‍ കൊറോണ കേസുകളുടെ എണ്ണം 2 മില്യണ്‍ പിന്നിട്ടും. ഇതുവരെ 1,33000ത്തിലധികം പേരാണ് മരിച്ച് വീണത്. അമേരിക്കയില്‍ സ്ഥിതി വഷളായി കൊണ്ടിരിക്കുകയാണ്. ന്യൂയോര്‍ക്കിലും മേരിലാന്‍ഡിലും പെനിസില്‍വാനിയയിലും ഫേസ് മാസ്‌കുകള്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ്. ഏഷ്യയില്‍ സമ്പദ് ഘടനയെയാണ് കൊറോണവൈറസ് ശക്തമായി ബാധിക്കുകയെന്ന് ഐഎംഎഫ് പറഞ്ഞു. കഴിഞ്ഞ 60 വര്‍ഷത്തിനിടെ ഏഷ്യയുടെ വളര്‍ച്ച നിശ്ചലമായെന്ന് ഐഎംഎഫ് പറഞ്ഞു. സര്‍ക്കാര്‍ സഹായമില്ലാതെ ജനങ്ങള്‍ക്കോ വ്യാപാര സ്ഥാപനങ്ങള്‍ക്കോ കരകയറാന്‍ ഏഷ്യയില്‍ സാധിക്കില്ലെന്നും ഐഎംഎഫ് വ്യക്തമാക്കി.

English summary
vaccine will end this pandemic says un chief
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X