കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രണയത്തിന്‍റെ ചുവപ്പല്ല, ഇത് രക്തത്തിന്‍റെ കട്ട ചുവപ്പ്; പ്രണയദിന കൂട്ടക്കൊലയുടെ ചരിത്രം അറിയാം

Google Oneindia Malayalam News

പ്രണയത്തിന്‍റെ ചുവപ്പിനെ മാത്രമല്ല, രക്തത്തിന്‍റെ കട്ടച്ചുവപ്പിനെ കൂടി അടയാളപ്പെടുത്തുന്നുണ്ട് ചരിത്രത്തില്‍ ഫെബ്രുവരി 14. 1929 ഫെബ്രുവരി 14 ന് അമേരിക്കയിലെ ഷിക്കാഗോയില്‍ രണ്ട് മാഫിയാ സംഘങ്ങല്‍ തമ്മിലുണ്ടായ സംഘര്‍ഷവും കൊലപാതകങ്ങളുമാണ് പ്രണയ ദിനത്തെ രക്തത്തില്‍ ചാലിച്ചത്.

വാലന്‍റൈന്‍സ് ഡെ കൂട്ടക്കൊല എന്നാണ് ഈ സംഭവം അറിയപ്പെടുന്നത്. ഷിക്കാഗോയില്‍ അല്‍ കപോണയുടെ നേതൃത്വത്തിലുള്ള സൗത്ത് സൈഡ് ഇറ്റാലിയല്‍ സംഘവും ബഗ്ഗ് മോറന്‍റെ നേതൃത്വത്തിലുള്ള നോര്‍ത്ത് ഐറിഷ് സംഘവും തമ്മിലായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

ചുവരിനോട് ചേര്‍ത്ത് നിര്‍ത്തി

ചുവരിനോട് ചേര്‍ത്ത് നിര്‍ത്തി

ചിത്രം കടപ്പാട്: വിക്കിപീഡിയ

നോർത്ത് സൈഡ് ഗ്യാങ്ങിലെ അഞ്ച് അംഗങ്ങളും, സ്വതന്ത്രപ്രവർത്തകരായ റീൻഹാഡ് എച്ച് ഷ്വിമ്മർ, ജോൺ മെയ് തുടങ്ങിയവരെ ഷിക്കാഗോയിലെ ലിങ്കൻ പാർക്കിലെ 2122 നോർത്ത് ക്ലാർക്ക് സ്റ്റ്രീറ്റിലെ ഗ്യാരേജിന്‍റെ ചുവരിനോട് ചേര്‍ത്ത് നിര്‍ത്തി വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു. പോലീസ് വേഷം ധരിച്ചായിരുന്നു അക്രമികളില്‍ രണ്ടുപോര്‍ വെടിയുതിര്‍ത്തത്.

പ്രതികാരം

പ്രതികാരം

കപ്പോണെ സംഘമായിരുന്നു കൊലപാതകങ്ങള്‍ക്ക് പിന്നില്‍. നോര്‍ത്ത് ഐറിഷ് സംഘത്തിലെ ഫ്രാങ്ക് ഗൂസൻബർഗും സഹോദരൻ പീറ്ററും ചേർന്ന് അല്‍ കപോണ സംഘത്തിലെ ജാക്ക് മക് ഗണ്ണിന്റെ വധിക്കാൻ നേരത്തെ നടത്തിയ ശ്രമം പരാജയപ്പെട്ടിരുന്നു. ഇതിനുള്ള കപോണെ സംഘത്തിന്‍റെ പ്രതികാരമായിരുന്നു ഈ കൂട്ടക്കൊല.

ചതിയിലൂടെ

ചതിയിലൂടെ

ബഗ്സ് മോറനെ നോർത്ത് ക്ലാർക്ക് സ്റ്റ്രീറ്റിലെ എസ് എം സി കാർട്ടേജ് വെയർ ഹൗസിൽ എത്തിച്ച് കൊലപ്പെടുത്താനായിരുന്നു പദ്ധതി. നോർത്ത് സൈഡ് ഗ്യാങ്ങിലെ എല്ലാവരേയും വധിക്കാൻ അല്‍കപോണ സംഘത്തിന് ഉദ്ദേശ്യമുണ്ടായിരുന്നില്ല. മോറനും മറ്റു ചിലരും മാത്രമായിരുന്നു ലക്ഷ്യം. ഡിട്രോയിറ്റിലെ പർപ്പിൾ ഗ്യാങ്ങ് വിതരണം ചെയ്യുന്ന വിസ്കിയുടെ വന്‍ശേഷം മോഷ്ടിച്ചത് കുറഞ്ഞ വിലയ്ക്ക് നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചായിരുന്നു മോറനെ ഗ്യാരേജില്‍ എത്തിച്ചത്.

മോറന്‍ എത്തിയില്ല

മോറന്‍ എത്തിയില്ല

ഫെബ്രുവരി 14 ന് രാവിലെ 10 മണിയോടെ മോറന്‍ ഒഴികേയുള്ള സംഘത്തിലെ പ്രമുഖരെല്ലാം വെയര്‍ ഹൗസില്‍ എത്തിയിരുന്നു. ഹോട്ടലില്‍ നിന്ന് ഇറങ്ങാന്‍ വൈകിയത് കൊണ്ട് മോറന്‍ സംഭവസ്ഥലത്ത് എത്തിയിരുന്നില്ല. മോറനും ടെഡ് ന്യൂബെറി എന്നയാളും വെയർ ഹൗസിന്റെ അരികിലെത്തിയപ്പോൾ ഒരു പോലീസ് കാർ വരുന്നത് കണ്ടിരുന്നു. ഉടന്‍ തന്നെ തന്‍റെ സംഘത്തിന് അവിടെ നിന്ന് മാറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും വൈകിപ്പോയിരുന്നു.

നിലത്തു വീണതിനുശേഷവും

നിലത്തു വീണതിനുശേഷവും

പോലീസ് വേഷത്തില്‍ ഗ്യാരേജിലെത്തിയ അല്‍ കപേണയുടെ സംഘാംഗങ്ങള്‍ മോറന്‍റെ സംഘത്തോട് ചുവരിനോട് ചേര്‍ന്ന് നില്‍ക്കാന്‍ പറയുകയും വെടിയുതിര്‍ക്കുകയുമായിരുന്നു. തോംസൺ സബ്-മഷീൻ ഗൺ ഉപയോഗിച്ചായിരുന്നു വെടിവയ്പ്പ്. ഏഴു പേരും നിലത്തു വീണതിനുശേഷവും അവർ വെടിവയ്പ്പ് തുടർന്നു.

പതിനാല് വെടിയുണ്ടകൾ

പതിനാല് വെടിയുണ്ടകൾ

പോലീസ് ആക്ഷനാണെന്ന് തെളിയിക്കുന്നതിന് വേണ്ടി തങ്ങളോടൊപ്പം വന്ന സിവില്‍ വസ്ത്രം ധരിച്ചവരെ തോക്കു ചൂണ്ടിക്കൊണ്ട് പോലീസ് വേഷധാരികൾ പുറത്തേയ്ക്ക് കൊണ്ടുവന്നു. ഫ്രാങ്ക് ഗൂസെൻബർഗും മാത്രമായിരുന്നു വെടിയേറ്റവരില്‍ ജീവനോടെ ബാക്കിയുണ്ടായിരുന്നത്. പതിനാല് വെടിയുണ്ടകൾ തുളഞ്ഞു കയറിയിട്ടും ഗൂസൻബർഗിനു ബോധമുണ്ടായിരുന്നു.

ആരും വെടി വച്ചില്ല

ആരും വെടി വച്ചില്ല

പക്ഷേ മൂന്നു മണിക്കൂറിനു ശേഷം സംഭവത്തിനെക്കുറിച്ച് ഒന്നും പറയാൻ കൂട്ടാക്കാതെ അയാൾ മരിച്ചു. ആശുപത്രിയിലെത്തിച്ച ശേഷം ആരാണ് ആക്രമണത്തിന് പിന്നിലെന്ന് ഗൂസന്‍ബര്‍ഗിനോട് ചോദിച്ചെങ്കിലും എന്നെ ആരും വെടി വച്ചില്ല എന്നായിരുന്നു മറുപടി. .

 യൂത്ത് കോണ്‍. നേതാവിനെ ക്രിക്കറ്റ് ബാറ്റുകൊണ്ട് തലക്കടിച്ച് വീഴ്ത്തി ഡിസിസി സെക്രട്ടറിയും സുഹൃത്തും യൂത്ത് കോണ്‍. നേതാവിനെ ക്രിക്കറ്റ് ബാറ്റുകൊണ്ട് തലക്കടിച്ച് വീഴ്ത്തി ഡിസിസി സെക്രട്ടറിയും സുഹൃത്തും

 ദില്ലിയിലെ തിരിച്ചടി ബംഗാളിലും ആവര്‍ത്തിക്കാം; പൗരത്വ നിയമം കൊണ്ട് മാത്രം കാര്യമില്ലെന്ന് നേതാക്കള്‍ ദില്ലിയിലെ തിരിച്ചടി ബംഗാളിലും ആവര്‍ത്തിക്കാം; പൗരത്വ നിയമം കൊണ്ട് മാത്രം കാര്യമില്ലെന്ന് നേതാക്കള്‍

English summary
Valentines Day 2020; valentine's day massacre History In Malayalam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X