25 വർഷത്തെ ചരിത്രം തിരുത്തി: മലയാളം കൃതിയായ 'വല്ലി' യുഎസ് പരിഭാഷാ പുരസ്കാരം ഷോർട് ലിസ്റ്റിൽ
ന്യൂയോർക്ക്: അമേരിക്കൻ പരിഭാഷാ പുരസ്കാരം ഷോർട് ലിസ്റ്റിൽ ഉൾപ്പെടുന്ന ആദ്യ മലയാളം കൃതിയായി ഷീല ടോമിയുടെ 'വല്ലി'. വയനാടിന്റെ കഥ പറയുന്ന നോവലിന്റെ പരിഭാഷ നിർവ്വഹിച്ചിരിക്കുന്നത് ജയശ്രീ കളത്തിലാണ്. തമിഴ് - മലയാളം എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജയമോഹൻ എഴുതിയ ചെറുകഥകളുടെ പ്രിയംവദ രാംകുമാർ നിർവഹിച്ച 'സ്റ്റോറീസ് ഓഫ് ദ് ട്രൂ' എന്ന പുസ്തകവും അന്തിമ പട്ടികയിലുണ്ട്. ഇന്ത്യയിൽ നിന്ന് ഷോർട് ലിസ്റ്റിലുൾപ്പെട്ട രണ്ട് ഇന്ത്യന്‍ പുസ്തകങ്ങള്‍ ഇത് മാത്രമാണ്.

ചൈന ടൗൺ (വിയ്റ്റ്നാം), ഐ വുഡ് ലൈക് ടു സേ സോറി, ബട് ദേർ ഈസ് നോ വൺ ടു സേ സോറി ടു (പോളണ്ട്), സോ ഡിസ്റ്റന്റ് ഫ്രം മൈ ലൈഫ് (ഫ്രാൻസ്), സ്പേഡ്‌വർക് ഫോർ എ പാലസ് (ഹംഗറി) എന്നിവയാണ് അവാർഡിനായി പരിഗണിക്കപ്പെടുന്നു മറ്റ് പുസ്തകങ്ങള്‍. ലിറ്റററി ട്രാൻസ്ലേറ്റേഴ്‌സ് അസോസിയേഷൻ ഗദ്യത്തിലും കവിതയിലുമായിട്ടാണ് ആറ് ഫൈനലിസ്റ്റുകളുടെ പട്ടിക പ്രഖ്യാപിച്ചത്. ഓരോ വിഭാഗത്തിലും തിരഞ്ഞെടുക്കപ്പെടുന്ന വിവർത്തകർക്ക് നാലായിരം ഡോളർ (3.25 ലക്ഷം രൂപ) സമ്മാനമായി ലഭിക്കും.
നവംബർ 11ന് അമേരിക്കയിൽ വച്ചു നടക്കുന്ന ചടങ്ങിൽ വിജയിയെ പ്രഖ്യാപിക്കും. എൻടിഎ ഇംഗ്ലിഷിലേക്കുള്ള വിവർത്തന പുസ്തകങ്ങൾക്ക് പുരസ്കാരം ഏർപ്പെടുത്തിയിട്ട് 25 വർഷമായെങ്കിലും ആദ്യമാണു മലയാളത്തിൽ നിന്നുള്ള ഒരു കൃതി ഈ പട്ടികയിലുൾപ്പെടുന്നത്. പുരസ്കാരത്തിനായി ഇത്തവണ ഗദ്യ വിഭാഗത്തിൽ 262 പുസ്തകങ്ങളും കവിതാ വിഭാഗത്തിൽ 93 പുസ്തകങ്ങളുമായിരുന്നു സമർപ്പിക്കപ്പെട്ടത്.












Click it and Unblock the Notifications