Get Updates
Get notified of breaking news, exclusive insights, and must-see stories!

അച്ഛന്‍ മൂന്ന് വയസ്സുകാരിയായ മകളെ കൊന്ന് തിന്നു

പോര്‍ട്ട് മോര്‍സ്ബി: രക്തദാഹിയെന്ന് സ്വയം പ്രഖ്യാപിച്ച് അച്ഛന്‍ മകളുടെ രക്തം കുടിയ്ക്കുകയും മാംസം കഴിയ്ക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ കഴുത്തില്‍ കടിച്ച് രക്തം ഊറ്റിക്കുടിയ്ക്കകയും ചെയ്തു. പാപുവാ ന്യൂ ഗുനിയ എന്ന രാജ്യത്തിലാണ് ഇത്തരം നരഭേജനങ്ങള്‍ തുടര്‍ക്കഥയാവുന്നത് ഒക്ടോബര്‍ 9 ബുധനാഴ്ചയാണ് സംഭവം നടക്കുന്നത്.

മൂന്ന് വയസ്സുള്ള മകളെയാണ് പിതാവ് കൊന്നത്. ഇയാളെ കാണാന്‍ വീട്ടില്‍ എത്തിയതായിരുന്നു മകളും ഭാര്യയും. ഭാര്യയുടെ കൈയ്യില്‍ നിന്നും കുട്ടിയ തട്ടിയെടുത്ത് ഇയാള്‍ സമീപത്തെ കുറ്റിക്കാട്ടിലേയ്ക്ക് പോയി. അവിടെ വച്ച് കുട്ടിയുടെ കഴുത്തില്‍ കടിച്ചു. അതിന് ശേഷം കുട്ടിയെ ഇയാള്‍ തിന്നാന്‍ തുടങ്ങി.

Vampire

എന്നാല്‍ തെങ്ങില്‍ കയറുകയായിരുന്ന രണ്ട് ആണ്‍കുട്ടികള്‍ ഇയാള്‍ കുഞ്ഞിനെ തിന്നുന്നത് കണ്ട് നാട്ടുകാരെ വിവരം അറിയിച്ചു. എന്നാല്‍ വിവരമറിഞ്ഞ് നാട്ടുകാര്‍ എത്തുമ്പോഴേയ്ക്കും കുട്ടിയെ കുറ്റിക്കാട്ടിലേയ്ക്ക വലിച്ചെറിഞ്ഞ് ഇയാള്‍ ഓടാന്‍ ശ്രമിച്ചു. എന്നാല്‍ ഇയാളെ പിന്തുടര്‍ന്ന് പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചു. പ്രദേശത്ത് നരഭോജനം, മന്ത്രവാദം എന്നിവ നടക്കാറുണ്ട. നരഭോജനം നടത്തിയതിന് രാജ്യത്ത് കഴിഞ്ഞ വര്‍ഷം ഒട്ടേറെ പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഏഴ് പേരാണ് കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ കൊല്ലപ്പെട്ടത്. ഇഴരുടെ തലച്ചോറും മറ്റ് ശരീരഭാഗങ്ങളുമാണ് നരഭോജികള്‍ ആഹാരമാക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+